വിപണിയില്‍ ആവേശക്കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച ഘട്ടത്തില്‍ നഷ്ടത്തിലേക്ക് വീണിരുന്നെങ്കിലും അതിവേഗത്തില്‍ കരകയറാനും നിര്‍ണായക പ്രതിരോധ മേഖലകള്‍ ഭേദിക്കാനും പ്രധാന സൂചികകള്‍ക്ക് കഴിഞ്ഞു. ഓട്ടോമൊബീല്‍, കാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, പവര്‍ വിഭാഗം ഓഹരികളിലെ മുന്നേറ്റവും തുണച്ചു. ഇതോടെ നിഫ്റ്റി 128 പോയിന്റ് നേട്ടത്തോടെ 17,525-ലും സെന്‍സെക്സ് 465 പോയിന്റ് വര്‍ധിച്ച് 58,853-ലും ക്ലോസ് ചെയ്തു.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതും ഏറെക്കാലം ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും മാറിനിന്നിരുന്ന വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും കുതിപ്പിനുള്ള ബലമേകുന്നു. സമാനമായി അമേരിക്കയിലെ തൊഴില്‍ കണക്കുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കപ്പെടുന്നത് ആഗോള വിപണികളേയും ഗുണകരമായി സ്വാധീനിക്കുന്നു. അതേയമയം ഈയാഴ്ച പുറത്തു വരാനിരിക്കുന്ന പണപ്പെരുപ്പ നിരക്കുകളും വ്യാവസായിക ഉത്പാദന നിരക്കും വിപണി സശ്രദ്ധം വീക്ഷിക്കും.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
നിറം മങ്ങിയ തുടക്കമായിരുന്നെങ്കിലും ഹ്രസ്വകാലയളവിലെ നിര്‍ണായക പ്രതിരോധ നിലവാരം മറികടക്കാന്‍ പ്രധാന സൂചികയായ നിഫ്റ്റിക്ക് സാധിച്ചു. സൂചികയുടെ ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. സൂചികയുടെ ഇന്‍ട്രാഡേ ചാര്‍ട്ടില്‍ ദൃശ്യമായ ബ്രേക്കൗട്ട് പാറ്റേണ്‍ അടുത്തഘട്ടം കുതിപ്പിനെ സൂചിപ്പിക്കുന്നു. അതേസമയം നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല 17,400 നിലവാരത്തിലാണ്. ഇന്നു ലഭിച്ച കുതിപ്പില്‍ സൂചികയ്ക്ക് 17,650/ 17,700 നിലവാരം വരെ മുന്നേറാനുമാകും എന്നും കൊട്ടക് സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തിങ്കഴാഴ്ച ട്രേഡ് പൂര്‍ത്തിയാക്കിയ 2,203 ഓഹരികളില്‍ 1,026 എണ്ണവും മുന്നേറ്റത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ബാക്കി 819 ഓഹരികള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഇതോടെ ഓഹരികളിലെ മുന്നേറ്റവും ഇടിവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.25 നിലവാരം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം എഡി അനുപാതം 1.26 നിലവാരത്തിലായിരുന്നു. കഴിഞ്ഞ 4 ദിവസമായി സൂചികയിലെ മുന്നേറ്റത്തിനൊപ്പം എഡി അനുപാതവും പോസിറ്റീവ് മേഖലയില്‍ തുടരുന്നത് വിശാല വിപണിയില്‍ ബുള്ളുകള്ക്കുള്ള മേല്‍ക്കൈ സൂചിപ്പിക്കുന്നു.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 2.04 ശതമാനത്തോളം ഉയര്‍ന്ന് 19.30 നിലവാരത്തിലേക്കെത്തി. വിക്സ് നിരക്കുകള്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങിയതും 20 നിലവാരം മറികടക്കുന്നതും ബുള്ളുകള്‍ക്ക് ശുഭകരമായ ലക്ഷണമല്ല.
അതുപോലെ മിഡ് കാപ്-100 സൂചിക 0.36 ശതമാനം നേട്ടത്തില്‍ അവസാനിച്ചു. സമാനമായി സ്മോള്‍ കാപ്-100 സൂചികയിലും 0.34 ശതമാനം നേട്ടം രേഖപ്പെടുത്തി. എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 2 എണ്ണം ഒഴികെ ബാക്കി 13 സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
നിഫ്റ്റി-50 സൂചികയിലെ 34 ഓഹരികള്‍ നേട്ടത്തിലും 16 എണ്ണം നഷ്ടത്തോടെയുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
- നേട്ടം-: എം & എം 3.21 %, കോള്‍ ഇന്ത്യ 3.14 %, ബജാജ് ഫിന്‍സേര്‍വ് 2.93 %, എന്‍ടിപിസി 2.73 %, ഹിന്‍ഡാല്‍കോ ഇന്‍സട്രീസ് 2.63 %, എച്ച്ഡിഎഫ്സി ബാങ്ക് 2.40 %, വീതവും മുന്നേറ്റം കാഴ്ചവെച്ചു.
- നഷ്ടം-: ബിപിസിഎല്‍ -3.00 %, എസ്ബിഐ -2.06 %, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് -1.49 %, അള്‍ട്രാടെക് സിമന്റ് -1.44 %, ഹീറോ മോട്ടോ കോര്‍പ് -1.04 %, പവര്‍ ഗ്രിഡ് -0.94 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
