തുടര്‍ച്ചയായ ആറാം ദിവസവും വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ ഇടവേളയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നെങ്കിലും ക്ലോസിങ് ഘട്ടത്തിലെ മുന്നേറ്റത്തില്‍ പ്രധാന സൂചികകള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇതോടെ നിഫ്റ്റി 43 പോയിന്റ് വര്‍ധിച്ച് 17,388-ലും സെന്‍സെക്സ് 214 പോയിന്റ് നേട്ടത്തോടെ 58,351-ലും ബുധനാഴ്ചത്തെ വ്യാപാരം ആരംഭിച്ചു.
അതേസമയം ഹ്രസ്വകാലയളവിലെ അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തണമോയെന്ന് തീരുമാനിക്കുന്ന റിസര്‍വ് ബാങ്കിന്റെ ധന സമതി യോഗം ഇന്ന് ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് ഓഹരികള്‍ സ്ഥിരതയാര്‍ജിക്കലിന്റെ വഴിയിലേക്ക് മാറിയത് വിപണിയിലെ മുന്നേറ്റത്തിനും തടയിട്ടു. നിലവിലെ രീതിയില്‍ 25 മുതല്‍ 35 അടിസ്ഥാന പോയിന്റ് വര്‍ധന പലിശ നിരക്കുകളില്‍ നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് മുതിര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വാങ്ങുന്ന പക്ഷത്തേക്ക് മാറിയതും വിപണിക്ക് കരുത്തേകുന്നു. അതേസമയം പ്രധാന സൂചികയായ നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് നിലവാരം 17,200/ 17,300 നിലവാരങ്ങളിലാണുള്ളത്. ഇതിനു മുകളില്‍ സൂചിക തുടരുന്നിടത്തോളം വിപണിയില്‍ കുതിപ്പ് പ്രകടമാകും. 17,500/ 17,550 നിലവാരങ്ങളിലാവും നിഫ്റ്റി സൂചികയ്ക്ക് ഇനി പ്രതിരോധനം നേരിടേണ്ടി വരിക. പൊസിഷണല്‍ ട്രേഡേര്‍സിന് നിഫ്റ്റിയില്‍ 17,200 നിലവാരമാകും നിര്‍ണായകം.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്ന് ട്രേഡ് പൂര്‍ത്തിയാക്കിയ ആകെ 2,149 ഓഹരികളില്‍ 620 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്. ബാക്കി 1,224 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഓഹരികളിലെ മുന്നേറ്റവും ഇടിവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.55 ആയി താഴ്ന്നു. ഇന്നലെ എഡി അനുപാതം 1.23 നിലവാരത്തിലായിരുന്നു. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ കാര്യമായ മാറ്റമില്ലാതെ 18.50 നിലവാരത്തില്‍ തുടര്‍ന്നു.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം ഒഴികെ ബാക്കി 11 സൂചികകളും ബുധനാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 0.80 ശതമാനം ഇടിഞ്ഞ നിഫ്റ്റി ഓട്ടോ സൂചികയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. നിഫ്റ്റി എഫ്എംസിജി, മീഡിയ, മെറ്റല്‍, ഫാര്‍മ, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
അതേസമയം 1.35 ശതമാനം മുന്നേറിയ നിഫ്റ്റി ഐടി സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ഓയില്‍ & ഗ്യാസ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിഭാഗം സൂചികകളും നേരിയ നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റി50 സൂചികയിലെ 25 ഓഹരികള്‍ നേട്ടത്തോടെയും 25 എണ്ണം നഷ്ടത്തിലുമാണ് ബുധനാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്.
- നേട്ടം-: ടെക് മഹീന്ദ്ര് 2.22 %, ഇന്‍ഫോസിസ് 1.70 %, ടൈറ്റന് കമ്പനി 1.42 %, ടിസിഎസ് 1.37 %, ഏഷ്യന്‍ പെയിന്റ്സ് 1.36 %, ഹിറോ മോട്ടോ കോര്‍പ് 1.17 % വീതവും മുന്നേറ്റം രേഖപ്പെടുത്തി.
- നഷ്ടം-: സണ്‍ ഫാര്‍മ -2.22 %, ടാറ്റ മോട്ടോര്‍സ് -1.93 %, കൊട്ടക് മഹീന്ദ്ര ബാങ്ക് -1.84 %, മാരുതി സുസൂക്കി -1.74 %, കോള്‍ ഇന്ത്യ -1.51 %, യുപിഎല്‍ -0.96 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications