തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണിയില്‍ മുന്നേറ്റം. നേരിയ നേട്ടത്തോടെ ആരംഭിച്ച വ്യാപാരം ഏറിയ പങ്കും ഉയര്‍ന്ന നിലവാരത്തില്‍ തുടര്‍ന്നു. ഇടവേളയില്‍ ചെറിയ തോതിലുള്ള ലാഭമെടുപ്പ് പ്രകടമായെങ്കിലും ഉച്ചയ്ക്കു ശേഷം വീണ്ടും മുന്നേറിയ ഓഹരികള്‍ ദിവസത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപം വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 84 പോയിന്റ് നേട്ടത്തോടെ 16,605-ലും സെന്‍സെക്സ് 284 പോയിന്റ് ഉയര്‍ന്ന് 55,682-ലും ക്ലോസ് ചെയ്തു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കടുത്ത തോതിലുള്ള പലിശ നിരക്ക് വര്‍ധനവ് ഈമാസം ചേരുന്ന യോഗത്തില്‍ നടപ്പാക്കില്ലെന്ന പ്രത്യാശയും പ്രതീക്ഷിച്ചതിലും മികച്ച മണ്‍സൂണ്‍ മഴ ലഭിക്കുന്നതും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്നതുമൊക്കെ വിപണിയുടെ കുതിപ്പിന് പിന്‍ബലമേകി. നിലവില്‍ 16,471-ലാണ് നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് നിലവാരം. അതേസമയം 16,790 നിലവാരമാണ് മുന്നേറ്റത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നിലവാരം. സൂചികയുടെ 16,300 മേഖല തകര്ക്കപ്പെടാത്തിടത്തോളം മുന്നേറ്റം തുടരാമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയ 2,141 ഓഹരികളില്‍ 1,174 എണ്ണം നേട്ടത്തോടെയും 671 ഓഹരികള്‍ നഷ്ടത്തിലും കലാശിച്ചു. ഇതോടെ ആകെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.71 നിലവാരത്തിലേക്ക് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.33 നിരിക്കിലായിരുന്നു. എഡി അനുപാതം ഉയരുന്നത് ബുള്ളുകള്‍ ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണ്. അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്സ് നിരക്കുകള്‍ കാര്യമായി മാറ്റമില്ലാതെ 16.86 നിലവാരത്തില്‍ തുടര്‍ന്നു.
അതുപോലെ വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ മിഡ് കാപ്/ സ്മോള്‍ കാപ് വിഭാഗം ഓഹരികളിലും മു്ന്നേറ്റം പ്രകടമായി. ഇതോടെ എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 1.38 ശതമാനം ഉയര്‍ന്നും സ്മോള്‍ കാപ-100 സൂചിക 0.77 ശതമാനം നേട്ടവും രേഖപ്പെടുത്തി. സമാനമായി എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 2 എണ്ണം ഒഴികെ ബാക്കിയുള്ളവ നേട്ടത്തില്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി ഫാര്‍മ, ഹെല്‍ത്ത്കെയര്‍ വിഭാഗം സൂചികകളാണ് അര ശതമാനത്തോളം നഷ്ടം കുറിച്ചത്. എന്നാല്‍ മീഡിയ, പ്രൈവറ്റ് ബാങ്ക്, പിഎസ്യു ബാങ്ക് സൂചികകള്‍ 1 ശതമാനത്തിലേറെയും നേട്ടം രേഖപ്പെടുത്തി.
അതേസമയം ഇന്നു നടന്ന വ്യാപാരത്തിനിടെ എന്‍എസ്ഇയിലെ 43 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 20 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലയിലേക്കും പതിച്ചു. ഇതിനിടെ വില്‍ക്കാനാരും തയ്യാറാകാത്തതിനെ തുടര്‍ന്ന് 94 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും വാങ്ങാനാരും സന്നദ്ധരാകാത്തതിനാല്‍ 42 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാഴാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 42 എണ്ണം നേട്ടത്തോടെയും 8 ഓഹരികള്‍ നഷ്ടത്തിലും വ്യാഴാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി.
- നേട്ടം-ഃ- ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 8.10 %, ബജാജ് ഫൈനാന്‍സ് 3.29 %, ടാറ്റ കണ്‍സ്യൂമര്‍ 2.96 %, യുപിഎല്‍ 2.89 %, എല്‍ & ടി 2.63 %, ബജാജ് ഫിന്‍സേര്‍വ് 2.56 % വീതവും നേട്ടത്തോടെ ക്ലോസ് ചെയ്തു.
- നഷ്ടം-ഃ- ഡോ. റെഡ്ഡീസ് -1.90 %, എസ്ബിഐ ലൈഫ് -1.35 %, കൊട്ടക് മഹീന്ദ്ര ബാങ്ക് -1.24 %, സിപ്ല -1.17 %, റിലയന്‍സ് -0.68 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
