കടുത്ത ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും ആഭ്യന്തര വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏറെ നിര്‍ണായകമായ റിസര്‍വ് ബാങ്കിന്റെ ധനനയ യോഗം ആരംഭിച്ചതും ആഗോള വിപണികളിലെ സമ്മിശ്രഫലവും വിപണിയെ പിന്നോട്ടടിച്ചു. ഒടുവില്‍ നിഫ്റ്റി 41 പോയിന്റ് നഷ്ടത്തില്‍ 16,818-ലും സെന്‍സെക്സ് 183 പോയിന്റ് താഴ്ന്ന് 56,415-ലും ക്ലോസ് ചെയ്തു.
140 പോയിന്റ് നേട്ടവുമായി 16,993-ല്‍ നിന്നാണ് വ്യാഴാഴ്ചത്തെ വ്യാപാരം നിഫ്റ്റി സൂചിക പുനരാരംഭിച്ചത്. തൊട്ടുപിന്നാലെ 17,000 നിലവാരം മറികടന്നെങ്കിലും 17,026-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി സൂചിക താഴേക്കിറങ്ങി. ഓപ്പണിങ് ഘട്ടത്തിനിടയില്‍ വീണ്ടുമൊരു തവണ കൂടി 17,000 നിലവാരം ഭേദിക്കാന്‍ നോക്കിയെങ്കിലും വില്പന സമ്മര്‍ദത്തില്‍ പിടിച്ചു നില്ക്കാനായില്ല. പിന്നീട് ക്രമാനുഗതമായി താഴേക്കിറങ്ങിയ സൂചിക 16,778-ല്‍ താഴ്ന്ന നിലവാരം രേഖപ്പെടുത്തി.
ഉച്ചയ്ക്കു ശേഷം ചെറിയ തോതില്‍ ഷോര്‍ട്ട് കവറിങ് നടന്നുവെങ്കിലും 16,900 നിലവാരം മറികടക്കാന്‍ സാധിച്ചില്ല. അതേസമയം ഡെറിവേറ്റീവ് വിഭാഗത്തിലുള്ള മാസകാലയളവിലെ ഫ്യൂച്ചേര്‍സ് & ഓപ്ഷന് കോണ്‍ട്രാക്ടുകളുടെ എക്സപയറി ഇന്ന് ആയിരുന്നതിനാലുള്ള ചാഞ്ചാട്ടവും നിഫ്റ്റി സൂചികയ്ക്ക് തിരിച്ചടിയായി.
നിഫ്റ്റിയില്‍ നാളെ
സൂചികയുടെ ഇന്‍ട്രാഡേ ചാര്‍ട്ടില്‍ ബെയറിഷ് സൂചനയായ 'ഡബിള്‍ ടോപ്' പാറ്റേണ്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും 16,800 നിലവാരത്തില്‍ നിന്നും സ്ഥരിമായി സപ്പോര്‍ട്ട് സ്വീകരിച്ച് തങ്ങിനില്ക്കാന് ശ്രമിക്കുന്നതും കാണാനാകും. അതിനാല്‍ 16,800 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം അതിവേഗത്തിലുള്ള ഒരു പുള്‍ബാക്ക് റാലിക്ക് സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ നിഫ്റ്റി 16,950/ 17,000 നിലവാരത്തിലേക്ക് ഉയരാം. അതേസമയം 16,800 നിലവാരം തകര്‍ക്കപ്പെട്ടാല്‍ 16,700/ 16,650-ലേക്ക് തിരുത്തപ്പെടാം എന്നും കൊട്ടക് സെക്യൂരിറ്റീസിന്റെ ശ്രീകാന്ത് ചൗഹാന് സൂചിപ്പിച്ചു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
വ്യാഴാഴ്ച നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ക്രയവിക്രയം നടത്തപ്പെട്ട ആകെ 2,175 ഓഹരികളില്‍ 1,061 എണ്ണം നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവയില്‍ 776 ഓഹരികള്‍ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ നേട്ടവും നഷ്ടവും കുറിച്ച ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.37 രേഖപ്പെടുത്തി.
അതേസമയം, ഇന്നത്തെ വ്യാപാരത്തിനിടെ 106 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 55 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ക്ലോസ് ചെയ്തത്. സമാനമായി 31 ഓഹരികള്‍ പുതിയ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവും 50 ഓഹരികള്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 7 എണ്ണം നേട്ടത്തോടെയും 8 സൂചികകള്‍ നഷ്ടത്തിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി മീഡിയ, ഫാര്‍മ, പിഎസ്യു ബാങ്ക്, ഹെല്‍ത്ത്കെയര്‍ സൂചികകള്‍ 1 ശതമാനത്തിലധികം നേട്ടം കുറിച്ചു. അതുപോലെ നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യസ് തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക 3.5 ശതമാനത്തോളം താഴ്ന്ന് 21.30 നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു.
അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 27 എണ്ണം നേട്ടത്തോടെയും 23 ഓഹരികള്‍ നഷ്ടം നേരിട്ടുമാണ് വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. കൂടുതല്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ 5 ഓഹരികള്‍ വീതം താഴെ ചേര്‍ക്കുന്നു.
നേട്ടം-: ശ്രീ സിമന്റ് 3.50 %, ഒഎന്‍ജിസി 3.47 %, ഹിന്‍ഡാല്‍കോ 3.26 %, ഐടിസി 2.89 %, അപ്പോളോ ഹോസ്പിറ്റല്‍സ് 2.79 % എന്നിങ്ങനെ നേട്ടം കരസ്ഥമാക്കി.
നഷ്ടം-: ഏഷ്യന്‍ പെയിന്റ്സ് -4.72 %, ഹീറോ മോട്ടോ കോര്‍പ് -1.95 %, ടെക് മഹീന്ദ്ര -1.91 %, ബജാജ് ഓട്ടോ -1.65 %, ടൈറ്റന് കമ്പനി -1.51 % എന്നിങ്ങനെ നഷ്ടം കുറിച്ചു.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications