ആഗോള ഘടകങ്ങള്‍ അനുകൂലമായതിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരി വിപണിയില്‍ ആവേശക്കുതിപ്പ്. പ്രധാന സൂചികകളില്‍ 2 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. ഇതോടെ 3 മാസത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തിലേക്കും സൂചികകള്‍ മടങ്ങിയെത്തി. നേട്ടത്തോടെ ആരംഭിച്ച വ്യാപാരം ഒരു ഘട്ടത്തിലും നഷ്ടമേഖലയിലേക്ക് കടക്കാതെ ക്രമാനുഗതമായി മുന്നേറി ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് അവസാനിപ്പിച്ചത്.
പ്രധാന സൂചികകളായ നിഫ്റ്റി 288 പോയിന്റ് ഉയര്‍ന്ന് 16,930-ലും സെന്‍സെക്സ് 1,041 പോയിന്റ് മുന്നേറി 56,858-ലും ക്ലോസ് ചെയ്തു. ഇന്നു വിപണിയെ നേട്ടത്തിലേക്ക് നയിച്ച പ്രധാന 3 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
അനുകൂല ഘടകങ്ങള്‍
- ഇന്നലെ അവസാനിച്ച യുഎസ് ഫെഡ് റിസര്‍വ് യോഗത്തില്‍ പലിശ നിരക്കില്‍ 0.75 ശതമാനം വര്‍ധന നടപ്പാക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് മുതല്‍ ഇടവേളകളില്‍ ചേര്‍ന്ന നാല് ഫെഡറല്‍ രിസര്വ് യോഗങ്ങളിലും വര്‍ധന നടപ്പാക്കിയതോടെ അമേരിക്കയിലെ പലിശ നിരക്കുകള്‍ 2.25 മുതല്‍ 2.50 ശതമാനം നിലവാരത്തിലേക്കെത്തി. ഇത് 2018-നു ശേഷമുള്ള പലിശ നിരക്കിലെ ഉയര്‍ന്ന നിലവാരമാണ്. ഈ പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ ചേരുന്ന ഫെഡ് റിസര്‍വ് യോഗത്തില്‍ കടുത്ത പലിശ നിരക്ക് വര്‍ധന ഉണ്ടായേക്കില്ലെന്ന നിഗമനം.
- യുഎസ് ഡോളറിനെതിരേ രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെടുന്നത്. രൂപ ശക്തിപ്പെടുന്നത് വിദേശ നിക്ഷേപകരെ വില്പനയുടെ തോത് കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാകും.
- വിദേശ നിക്ഷേപകര്‍ വില്പന നിര്‍ത്തി വാങ്ങുന്ന പക്ഷത്തേക്ക് മാറിയേക്കുമെന്ന ആദ്യ സൂചനകള്‍.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,221 ഓഹരികളില്‍ 1,117 എണ്ണം മുന്നേറ്റം രേഖപ്പെടുത്തിയപ്പോള്‍ 725 ഓഹരികള്‍ നഷ്ടം നേരിട്ടും ക്ലോസ് ചെയ്തു. ഇതോടെ ഓഹരികളിലെ മുന്നേറ്റവും ഇടിവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.44 നിരക്കിലേക്ക് ഉയര്‍ന്നു. ഇന്നലെ എഡി അനുപാതം 1.29 നിരക്കിലായിരുന്നു. എഡി റേഷ്യോ ഉയര്‍ന്നത് ബുള്ളുകള്‍ തിരിച്ചു വരാനുള്ള ശ്രമം ശക്തമാക്കിയതിന്റെ ലക്ഷണമാണ്.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 6 ശതമാനത്തിലധികം ഇടിഞ്ഞ് 17.01 നിലവാരത്തിലേക്ക് താഴ്ന്നത് ആശ്വാസമേകുന്ന ഘടകമാണ്.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും വ്യാഴാഴ്ച നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 2.81 ശതമാനം മുന്നേറിയ നിഫ്റ്റി ഐടി സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിയാല്‍റ്റി സൂചികകളും രണ്ട് ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. നിഫ്റ്റി ബാങ്ക്, മീഡിയ, മെറ്റല്‍, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടവും രേഖപ്പെടുത്തി.
നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 40 എണ്ണവും നേട്ടത്തിലും 10 ഓഹരികള്‍ നഷ്ടത്തോടെയും വ്യാഴാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി.
- നേട്ടം-ഃ-: ബജാജ് ഫൈനാന്‍സ് 10.46 %, ബജാജ് ഫിന്‍സേര്‍വ് 10.09 %, ടാറ്റ സ്റ്റീല്‍ 4.43 %, കൊട്ടക് മഹീന്ദ്ര ബാങ്ക് 4.18 %, എസ്ബിഐ ലൈഫ് 3.78 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 3.72 % വീതവും മുന്നേറ്റം രേഖപ്പെടുത്തി.
- നഷ്ടം-ഃ-: ശ്രീ സിമന്റ് -3.06 %, ഭാരതി എയര്‍ടെല്‍ -1.17 %, അള്‍ട്രാടെക് സിമന്റ് -0.92 %, ഡോ. റെഡ്ഡീസ് -0.70 %, സിപ്ല -0.62 %, ബജാജ് ഓട്ടോ -0.48 % വീതം നഷ്ടത്തിലും ക്ലോസ് ചെയ്തു.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications