ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ആവേശക്കുതിപ്പ് തുടരുന്നു. അനുകൂല ആഗോള, ആഭ്യന്തര ഘടകങ്ങളുടെ പിന്‍ബലത്തില്‍ പ്രധാന സൂചികകള്‍ ഒരു ശതമാനത്തിലേറെ മുന്നേറ്റം കരസ്ഥമാക്കി. നിഫ്റ്റി നിര്‍ണായകമായ 17,100 നിലവാരവും തിരിച്ചു പിടിച്ചു.
മെറ്റല്‍ ഓഹരികളിലാണ് ശക്തമായ മുന്നേറ്റം പ്രകടമായത്. മെറ്റല്‍ സൂചിക 4 ശതമാനത്തോളം ഉയര്‍ന്നു. ഫാര്‍മ, ഓട്ടോമൊബീല്‍, ഐടി, പവര്‍, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകളും ശക്തമായ പിന്തുണയേകി. ഇതിനോടൊപ്പം മുഖ്യ സൂചികകള്‍ പ്രധാനപ്പെട്ട ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ തുടരുന്നത് ശുഭസൂചനയാണ്. അതേസമയം വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 229 പോയിന്റ് വര്‍ധിച്ച് 17,158-ലും സെന്‍സെക്സ് 712 വര്‍ധിച്ച് 57,570-ലും ക്ലോസ് ചെയ്തു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ വെള്ളിയാഴ്ച ട്രേഡ് ചെയ്യപ്പെട്ട ആകെ 2,224 ഓഹരികളില്‍ 1,284 എണ്ണവും നേട്ടം കുറിച്ചപ്പോള്‍ 554 ഓഹരികള്‍ മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.99-ലേക്ക് വര്‍ധിച്ചു. കഴിഞ്ഞ ദിവസം എഡി അനുപാതം 1.44 നിരക്കിലായിരുന്നു. എഡി റേഷ്യോ വര്‍ധിക്കുന്നത് ബുള്ളുകള്‍ വിപണിയിലെ മേധാവിത്വം നേടിയതിന്റെ ലക്ഷണമാണ്.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാവിക്സ് (VIX) നിരക്കുകള്‍ ഇന്നും 3 ശതമാനത്തോളം താഴ്ന്ന് 16.55 നിലവാരത്തിലേക്ക് എത്തിയത് വിപണിക്ക് ഗുണകരമായ ഘടകമാണ്.
അതേസമയം എന്‍എസ്ഇയുടെ മിഡ് കാപ്, സ്മോള്‍ കാപ് സൂചികകള്‍ മികച്ച നേട്ടം സ്വന്തമാക്കി. നിഫ്റ്റി മിഡ് കാപ്-100 സൂചിക 1.42 ശതമാനം മുന്നേറിയപ്പോള്‍ സ്മോള്‍ കാപ്-100 സൂചിക 1.70 ശതമാനം കുതിച്ചുയര്‍ന്നു. ഇതിനിടെ വില്ക്കാന് ആരും സന്നദ്ധരാകാത്തതിനാല്‍ 97 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും വാങ്ങാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് 52 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം ഇന്നത്തെ വ്യാപാരത്തിനിടെ 61 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് മുന്നേറിയപ്പോള്‍ 19 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലയിലേക്കും പതിച്ചു.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 15 ഓഹരി വിഭാഗം സൂചികകളില്‍ ഒരെണ്ണം ഒഴികെ ബാക്കിയുള്ളവയെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 1.17 ശതമാനം ഇടിഞ്ഞ പിഎസ്യു ബാങ്ക് വിഭാഗം സൂചികയാണ് നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം 4 ശതമാനത്തോളം മുന്നേറിയ നിഫ്റ്റി മെറ്റല്‍ സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ഓയില്‍ & ഗ്യാസ് സൂചിക 2 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി.
നിഫ്റ്റി ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ് 25/50, ഐടി, മീഡിയ, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലധികം മുന്നേറ്റവും കുറിച്ചു.
നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 43 എണ്ണവും നേട്ടത്തോടെയും 7 ഓഹരികള്‍ മാത്രം നഷ്ടത്തോടെയും വെള്ളിയാഴ്ച ക്ലോസ് ചെയ്തു.
- നേട്ടം-ഃ-: എസ്ബിഐ ലൈഫ് 8.61 %, ടാറ്റ സ്റ്റീല്‍ 7.42 %, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് 6.01 %, സണ്‍ ഫാര്‍മ 5.45 %, കോള്‍ ഇന്ത്യ 4.51 %, എച്ച്ഡിഎഫ്സി ലൈഫ് 4.31 %, ഒഎന്‍ജിസി 3.03 % വീതവും മുന്നേറ്റം കാഴ്ചവെച്ചു.
- നഷ്ടം-ഃ-: ഡോ. റെഡ്ഡീസ് ലാബ് -3.97 %, എസ്ബിഐ -0.90 %, കൊട്ടക് മഹീന്ദ്ര ബാങ്ക് -0.79 %, ഡിവീസ് ലാബ് -0.59 %, ആക്സിസ് ബാങ്ക് -0.19 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications