ആഭ്യന്തര ഓഹരി വിപണിയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ആവേശക്കുതിപ്പ്. പ്രധാന സൂചികകളില്‍ ഒരു ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. അനുകൂല ആഭ്യന്തര ഘടകങ്ങളാണ് വിപണിയുടെ കുതിപ്പിന് നിര്‍ണായക പിന്തുണയേകുന്നത്.
നിഫ്റ്റി 182 പോയിന്റ് ഉയര്‍ന്ന് 17,340-ലും സെന്‍സെക്സില്‍ 545 പോയിന്റ് മുന്നേറി 58,116-ലും ക്ലോസ് ചെയ്തു. ഹെവി വെയിറ്റ് ഓഹരിയായ റിലയന്‍സിലും ബാങ്കിംഗ് ഓഹരികള്‍ പ്രകടിപ്പിച്ച ഉണര്‍വുമാണ് സൂചികകളെ രണ്ട് മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചു.
കഴിഞ്ഞ 12 വ്യാപാര ദിനങ്ങളില്‍ നിന്നും സെന്‍സെക്സും നിഫ്റ്റിയും 9 ശതമാനത്തോളം കുതിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. സമാനമായി യുഎസ് ഡോളറിനെതിരായ വിനിമയത്തില്‍ രൂപയും ഒരു മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. നിഫ്റ്റി 200- ഡിഎംഎ നിലവാരം (17,025) നിലനിര്‍ത്തുന്നിടത്തോളം മുന്നേറ്റം പ്രതീക്ഷിക്കാം. 17,500 ഭേദിക്കാനായാല്‍ 18,000-ലേക്ക് സൂചിക മുന്നേറാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. വിപണിയെ ഗുണകരമായി സ്വാധീനിച്ച 8 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
അനുകൂല ഘടകങ്ങള്‍
- ജൂലൈ മാസത്തിലെ ജിഎസ്ടി വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 28 ശതമാനം വര്‍ധനയോടെ 1.49 ലക്ഷമായി ഉയര്‍ന്നു. ജിഎസ്ടി ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന നികുതി വരുമാനമാണിത്. ഇത് സമ്പദ്ഘടനയുടെ തിരിച്ചുവരവിനെ സാധൂകരിക്കുന്ന കണക്കുകളാണ്.
- രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയില്‍ അടക്കമുള്ള കമ്മോഡിറ്റികളുടെ വിലക്കയറ്റത്തിന് ശമനമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് കടുത്ത തോതിലുള്ള പലിശ നിരക്ക് വര്‍ധനയിലേക്ക് നീങ്ങില്ലെന്ന അനുമാനം.
അനുകൂല ഘടകങ്ങള്‍
- രാജ്യത്തെ പിഎംഐ (പര്‍ച്ചേസിങ് മാനേജര്‍സ് ഇന്‍ഡക്സ്) നിരക്കുകള്‍ എട്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി. ജൂലൈ മാസത്തിലെ പിഎംഐ നിരക്ക് 56.4 ശതമാനമാണ് രേഖപ്പെടുത്തിയത്. ജൂണില്‍ ഇത് 53.9 നിരക്കിലായിരുന്നു. ഇതും സമ്പദ്ഘടനയുടെ ഉണര്‍വിനെ സൂചിപ്പിക്കുന്ന ഘടകമാണ്. അതേസമയം ഇത് തുടര്‍ച്ചയായ 13-ആം മാസമാണ് രാജ്യത്തെ പിഎംഐ നിരക്കുകള്‍ 50 ശതമാനത്തിനും മുകളില്‍ നില്‍ക്കുന്നത്.
- ശരാശരിയിലും അധികം മണ്‍സൂണ്‍ മഴ ലഭിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് അനുകൂല ഘടകമാവും.
അനുകൂല ഘടകങ്ങള്‍
- ജൂലൈ മാസത്തിലെ വാഹന വില്പന സംബന്ധിച്ച് ആദ്യം പുറത്തുവന്ന കണക്കുകള്‍ ശുഭസൂചന നല്കുന്നു. എം & എം, മാരുതി, ടാറ്റ മോട്ടോര്‍സ്, അശോക് ലെയ്ലാന്‍ഡ് തുടങ്ങിയ കമ്പനികള്‍ മികച്ച വില്പന കണക്കുകളാണ് പുറത്തുവിട്ടത്. എന്നാല്‍ ഇരുചക്ര വാഹന വിഭാഗത്തിലെ ബജാജ് ഓട്ടോ വില്പനയില് 4 ശതമാനം ഇടിവാണ് കാണിച്ചത്.
- സിഎംഐഇ ജോബ്ലെസ് ഡാറ്റ- ആറ് മാസത്തെ താഴ്ന്ന നിലയിലേക്ക് രാജ്യത്തെ തൊഴിലില്ലായ്മ നിരക്കുകള്‍ ഇറങ്ങിയത് അനുകൂല ഘടകമാണ്. മികച്ച മഴ ലഭിക്കുന്നതിനാല്‍ കാര്‍ഷികവൃത്തിയില്‍ ഇനിയും ഉണര്‍വുണ്ടായാല്‍ തൊഴില്‍രംഗം ഇനിയും മെച്ചപ്പെടും.
അനുകൂല ഘടകങ്ങള്‍
- വിദേശ നിക്ഷേപകര്‍ വില്പനയുടെ തോത് ഗണ്യമായി കുറച്ചതും സമീപ ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ വീണ്ടും നിക്ഷേപമിറക്കി തുടങ്ങിയതിന്റേയും പ്രതിഫലനം.
- അമേരിക്കയുടെ പിസിഇ (പേഴ്സണല്‍ കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍) നിരക്കുകള്‍ 16 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയതും വരാനിരിക്കുന്ന തൊഴില്‍ കണക്കുകൡും ഉയര്‍ച്ച പ്രതീക്ഷിക്കുന്നതും അനുകൂല ഘടകങ്ങളാകുന്നു. അമേരിക്ക മാന്ദ്യത്തിലേക്ക് വീഴില്ലെന്ന നിഗമനത്തിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്.
നിഫ്റ്റി-50 സൂചികയിലെ 38 ഓഹരികള്‍ നേട്ടത്തോടെയും 11 എണ്ണം നഷ്ടത്തോടെയും തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.
- നേട്ടം-: ടാറ്റ മോട്ടോര്‍സ് 6.77 %, മഹീന്ദ്ര & മഹീന്ദ്ര 6.02 %, അദാനി പോര്‍ട്ട്സ് 4.88 %, ഭാരതി എയര്‍ടെല്‍ 3.27 %, ഒഎന്‍ജിസി 3.02 %, സിപ്ല 2.82 % വീതവും നേട്ടം രേഖപ്പെടുത്തി.
- നഷ്ടം-: സണ്‍ ഫാര്‍മ -2.86 %, എച്ച്ഡിഎഫ്സി ലൈഫ് -1.89 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ -1.53 %, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് -1.01 %, ഡിവീസ് ലാബ് -0.90 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications