ആഗോള വിപണികളെ കാഴ്ചക്കാരാക്കി ഇന്ത്യന്‍ വിപണിയില്‍ ആവേശക്കുതിപ്പ് തുടരുന്നു. വിശാല വിപണിയില്‍ പ്രകടമായ ഉണര്‍വിന്റെ പശ്ചാത്തലത്തില്‍ പ്രധാന സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി. അവസാന ഘട്ടത്തില്‍ ലാഭമെടുപ്പ് നേരിട്ടെങ്കിലും സൂചികകള്‍ ശക്തമായി നിലകൊണ്ടു. ഇതോടെ നിഫ്റ്റി 194 പോയിന്റ് നേട്ടത്തില്‍ 17,816-ലും സെന്‍സെക്സ് 579 പോയിന്റ് കുതിച്ചുയര്‍ന്ന് 59,720-ലും ക്ലോസ് ചെയ്തു.
മുന്നേറ്റത്തിനുള്ള കാരണം
- പലിശ നിരക്ക് വര്‍ധന- അമേരിക്കിയുടെ കേന്ദ്ര ബാങ്കിന്റെ നിര്‍ണായക ധനനയ യോഗം ഇന്നു മുതല്‍ ആരംഭിക്കും. കഴിഞ്ഞയാഴ്ച പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പം പുറത്തുവന്നതിന് പിന്നാലെ പലിശ നിരക്കില്‍ 100 ബിപിഎസ് വര്‍ധന വരുത്തുമെന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ 75 ബിപിഎസ് നിരക്കിലുള്ള വര്‍ധനയേ നടപ്പിലാക്കൂ എന്ന നിഗമനം ശക്തിപ്പെട്ടതാണ് വിപണിക്ക് ആശ്വാസമേകിയ പ്രധാന ഘടകം. സമാനമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടും ബാങ്ക് ഓഫ് ജപ്പാനും ഈയാഴ്ച ധനനയ യോഗം ചേരുന്നുണ്ട്.
കാരണം
- വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് വിപണിക്ക് അനുകൂലമാകുന്നു. ഈമാസം ഇതുവരെ 12,000 കോടി രൂപയുടെ നിക്ഷേപം വിദേശ നിക്ഷേപകര്‍ നടത്തിയിട്ടുണ്ട്.
- കഴിഞ്ഞ ദിവസം അമേരിക്കന്‍ സൂചികകള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തിയതോടെ ഇന്ന് ആഗോള വിപണികളും പോസിറ്റീവായി വ്യാപാരം തുടര്‍ന്നത്.
- രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കാര്യമായ ചാഞ്ചാട്ടങ്ങളില്ലാതെ 92 ഡോളര്‍ നിരക്കില്‍ തുടരുന്നതും യുഎസ് ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് സ്ഥിരത കൈവരിച്ചതും വിപണിക്ക് സഹായമേകുന്നു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
ചൊവ്വാഴ്ച നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) നടന്ന വ്യാപാരത്തില്‍ പങ്കാളിയായ ആകെ 2,266 ഓഹരികളില്‍ 1,241 എണ്ണവും മുന്നേറ്റം രേഖപ്പെടുത്തി. ബാക്കിയുള്ളവയില്‍ 594 ഓഹരികള്‍ നഷ്ടം നേരിട്ടും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ മുന്നേറ്റവും ഇടിവും നേരിട്ട ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.83 രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.80 നിലവാരത്തിലായിരുന്നു.
അതേസമയം എന്‍എസ്ഇയിലെ ഓഹരികളുടെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചികയില്‍ 6 ശതമാനത്തോളം തിരുത്തല്‍ നേരിട്ട് 18.77 നിലവാരത്തില്‍ ക്ലോസ് ചെയ്തു. വിക്സ് നിരക്കുകള്‍ താഴുന്നത് വിപണിക്ക് ഗുണകരമാണ്.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും ഇന്ന് നേട്ടം കരസ്ഥമാക്കിയാണ് വ്യാപാരം അവസാനിപ്പിച്ചത്. 3 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തിയ നിഫ്റ്റി ഫാര്‍മ, ഹെല്‍ത്ത്കെയര്‍ വിഭാഗം സൂചികകള്‍ നേട്ടക്കണക്കില്‍ മുന്നിലെത്തി. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചിക 2 ശതമാനവും നിഫ്റ്റി ഓട്ടോ, ബാങ്ക് നിഫ്റ്റി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി.
അതേസമയം ചൊവ്വാഴ്ച വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി-50 സൂചികയിലെ 42 ഓഹരികള്‍ നേട്ടത്തോടെയും 8 എണ്ണം നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
നേട്ടം-: അപ്പോളോ ഹോസ്പിറ്റല്‍സ് 5.75 %, സിപ്ല 5.52 %, സണ്‍ ഫാര്‍മ 4.17 %, ഐഷര്‍ മോട്ടോര്‍സ് 3.61 %, ഡോ റെഡ്ഡീസ് ലാബ് 2.88 %, ടാറ്റ സ്റ്റീല്‍ 2.86 % വീതവും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി.
നഷ്ടം-: ശ്രീ സിമന്റ് -0.94 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് -0.81 %, നെസ്ലെ ഇന്ത്യ -0.76 %, പവര്‍ ഗ്രിഡ് 0.28 % വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
