ഓഹരി വിപണി തിരിച്ചുവരവിന് ഒരുങ്ങുന്നു, നേട്ടത്തിൽ തുടക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിന് ആവശ്യമായത്രയും തുക ചെലവഴിക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ചതിനെ തുടർന്ന് ആഗോള വിപണികളിൽ നേട്ടം. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികളും ചരിത്രത്തിലെ ഏറ്റവും മോശം ഏകദിന ഇടിവിന് ശേഷം വീണ്ടും ഉയർന്നു. രാവിലെ 9.20 വരെ സെൻസെക്സ് 1,280.60 പോയിൻറ് അഥവാ 4.93 ശതമാനം ഉയർന്ന് 27,261.84 ൽ എത്തി. നിഫ്റ്റി 371.75 പോയിന്റ് ഉയർന്ന് 4.88 ശതമാനം നേട്ടത്തിൽ 7,982 ൽ എത്തി. ഐടി, ഫാർമ, ബാങ്കിംഗ് ഓഹരികളാണ് വിപണിയിലെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത്.

 

എൻ‌എസ്‌ഇയുടെ ഐടി ഉപ സൂചികയായ നിഫ്റ്റി ഐടി 6.5 ശതമാനം ഉയർന്നു. നിഫ്റ്റി ഓഹരികളിൽ എച്ച്‌സി‌എൽ ടെക് 10 ശതമാനം ഉയർന്നു. ടെക് മഹീന്ദ്ര, ബജാജ് ഫിൻ‌സെർവ് എന്നിവ യഥാക്രമം 7.30 ശതമാനവും 6.73 ശതമാനവും ഉയർന്നു. ഇൻഫോസിസ്, ആക്സിസ് ബാങ്ക്, വേദാന്ത, ബ്രിട്ടാനിയ, അദാനി പോർട്ടുകൾ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിലെ മറ്റ് പ്രധാന നേട്ടക്കാർ.

 

സെൻസെക്സിൽ 2,800 പോയിന്റ് ഇടിവ്, നിഫ്റ്റി 8000ന് താഴെ; ബാങ്ക് ഓഹരികൾക്ക് 11% ഇടിവ്സെൻസെക്സിൽ 2,800 പോയിന്റ് ഇടിവ്, നിഫ്റ്റി 8000ന് താഴെ; ബാങ്ക് ഓഹരികൾക്ക് 11% ഇടിവ്

ഓഹരി വിപണി തിരിച്ചുവരവിന് ഒരുങ്ങുന്നു, നേട്ടത്തിൽ തുടക്കം

തിങ്കളാഴ്ച കനത്ത നഷ്ടം നേരിട്ട മിക്ക ബാങ്കിംഗ് ഓഹരികളും ഇന്ന് വീണ്ടെടുക്കലിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബന്ദൻ ബാങ്ക് എന്നിവയെല്ലാം ഇന്ന് നേട്ടത്തിലാണ്. ഓട്ടോ ഓഹരികളിൽ മഹീന്ദ്ര വൻ തിരിച്ചുവരവ് നടത്തി. ഏഷ്യൻ വിപണികളിൽ മൊത്തത്തിൽ ഇന്ന് നേട്ടത്തിൽ വ്യാപാരം നടത്തുകയാണ്, കാരണം ഡോവ് ഫ്യൂച്ചേഴ്സ് നാല് ശതമാനം നേട്ടം കൈവരിച്ചു. ഇത് മിക്ക വിപണികളും ഉയരാൻ കാരണമായി. 

മലേറിയയ്ക്ക് എതിരായുള്ള മരുന്നുകൾ കയറ്റുമതി ചെയ്യാൻ കമ്പനിയെ പ്രാപ്തമാക്കിയതിന് യുഎസ് എഫ്ഡിഎ ഐപിസി‌എ ലാബുകളിലെ നിയന്ത്രണങ്ങൾ നീക്കം ചെയ്തതിനെത്തുടർന്ന് ഐ‌പി‌സി‌എയുടെ ഓഹരികൾ ഇന്ന് കുതിച്ചുയരുകയാണ്. വ്യാപാരത്തിൽ ഓഹരികൾ 7 ശതമാനം ഉയർന്നു. നിഫ്റ്റിയിൽ നിന്ന് ഇന്ന് നഷ്ടം നേരിടുന്ന ഏക ഓഹരി യെസ് ബാങ്ക് ആണ്. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 76.07 എന്ന നിലയിലാണ്. ചൊവ്വാഴ്ച ഇത് 76.29 ഡോളറായിരുന്നു

സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് ആശ്വാസ ദിനം; 5% നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു 

English summary

Stock market returns, gains start | ഓഹരി വിപണി തിരിച്ചുവരവിന് ഒരുങ്ങുന്നു, നേട്ടത്തിൽ തുടക്കം

Indian stocks rose again after the worst one-day decline in history. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X