ഓഹരി വിഭജനം പിന്നാലെ ബോണസ് ഓഹരി; ഈ മൈക്രോകാപ് സ്റ്റോക്കിൽ അധിക ഓഹരികൾ നേടാം; കുതിപ്പ്

ഓഹരി വിലയെ സ്വാധീനിക്കുന്ന കോർപ്പറേറ്റ് നടപടികളാണ് ഓഹരി വിഭജനവും ബോണസ് ഓഹരിയും. രുദ്രാ ഗ്ലോബല്‍ ഇന്‍ഫ്രാ പ്രൊഡക്ട് എന്ന സ്റ്റീൽ കമ്പനി രണ്ട് കോർപ്പറേറ്റ് നടപടിയുടെയും റെക്കോർഡ‍് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കുതിപ്പിലാണ്. തിങ്കളാഴ്ച അപ്പർസർക്യൂട്ട് കയറിയ ഓഹരി ഒരാഴ്ചയ്ക്കിടെ 9 ശതമാനത്തോളം മുന്നേറ്റമുണ്ടാക്കി. ഓഹരി വിഭജനത്തിന്റെയും ബോണസ് ഓഹരിയുടെയും വിശദാംശങ്ങൾ നോക്കാം.

രുദ്രാ ഗ്ലോബല്‍ ഇന്‍ഫ്രാ പ്രൊഡക്ട്

​അഹമ്മദാബാദ് ആ‌സ്ഥാനമായുള്ള സ്റ്റീൽ അയേൺ കമ്പനിയാണ് രുദ്രാ ഗ്ലോബല്‍ ഇന്‍ഫ്രാ പ്രൊഡക്ട്. ടിഎംടി ബാറുകള്‍ നിർമിക്കുന്ന സ്റ്റീല്‍ നിർമാണ കമ്പനിയായി തുടങ്ങിയ ശേഷം ബില്ലെറ്റ്, സിമന്റ്, ഓക്സിജൻ പ്ലാന്റ്, ഷിപ്പ് റീസൈക്കിം​ഗ് എന്നിങ്ങനെ വൈവിധ്യമാർന്ന ബിസിനസുകൾ കമ്പനിക്കുണ്ട്.

270 കോടി രൂപ വിപണി മൂല്യമുള്ള മൈക്രോകാപ് കമ്പനിയാണ് രുദ്ര ഗ്ലോബൽ. മികച്ച പ്രമോട്ടര്‍ ഹോള്‍ഡിംഗുള്ള കമ്പനിയാണ് രുദ്രാ ഗ്ലോബല്‍ ഇന്‍ഫ്രാ. 72.88 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കയ്യിലാണ്. 27.12 ശതമാനം ഓഹരികളാണ് റിട്ടെയില്‍ നിക്ഷേപകരുചടെ കയ്യിലുള്ളത്.

ഓഹരി വിഭജനം പിന്നാലെ ബോണസ് ഓഹരി; ഈ മൈക്രോകാപ് സ്റ്റോക്കിൽ അധിക ഓഹരികൾ നേടാം; കുതിപ്പ്

ഓഹരി വിഭജനവും ബോണസ് ഓഹരിയും

രുദ്രാ ഗ്ലോബല്‍ ഇന്‍ഫ്രാ പ്രൊഡക്ട്‌സ് ഒക്ടോബര്‍ 18 നാണ് എക്‌സ് സ്പ്ലിറ്റ്, എക്‌സ് ബോണസ് ട്രേഡ് ചെയ്യുന്നക്. ആദ്യം ഓഹരി വിഭജനം നടക്കും. 1:2 അനുപാതത്തിലാണ് ഓഹരികൾ വിഭജിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കും. ഓഹരി വിഭജനം വഴി രുദ്ര ഗ്ലോബല്‍ ഇന്‍ഫ്ര പ്രൊഡക്ടിന്റെ ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് 2 ഓഹരികള്‍ ലഭിക്കും.

ശേഷം 5 രൂപ മുഖവിലയുള്ള ഓഹരിക്ക് ബോണസ് ഓഹരികൾ നൽകും. 1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ ഇഷ്യു ചെയ്യുന്നത്. ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് അധികമായി 1 ഓഹരി ലഭിക്കും.

നിക്ഷേപകർക്കുള്ള നേട്ടമെന്ത്?

നിലവിലുള്ള ഓഹരി ഉടമകൾക്ക് സൗജന്യമായി അധിക ഓഹരികൾ നൽകുന്ന നടപിടായണ് ബോണസ് ഓഹരി. നിശ്ചിത അനുപാതത്തിലാണ് ബോണസ് ഓഹരികൾ ഇഷ്യു ചെയ്യുന്നത്. കമ്പനി നിലവിലുള്ള മുഖവിലയിൽ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യും. അതിനാൽ മുഖവില ബോണസിന് ശേഷവും മാറ്റമില്ലാതെ തുടരും. അതേസമയം, ലിസ്റ്റുചെയ്ത കമ്പനികൾ ലിക്വിഡിറ്റ് വർധിപ്പിക്കുന്നതിനും ഓഹരി വില കുറയ്ക്കുന്നതിനുമാണ് ഓഹരി വിഭജനം പ്രഖ്യാപിക്കുന്നത്.

വിഭജന അനുപാതത്തിന് ആനുപാതികമായി ഓഹരികളുടെ മുഖവിലയും ഓഹരി വിലയും കുറയും. ഓഹരികൾ വർധിക്കുന്നതിനാൽ കമ്പനിയുടെ ഓഹരി വിപണി മൂല്യത്തിൽമാറ്റം വരുന്നില്ല. വിഭജനത്തിന് പിന്നാലെ ഒരു ഓഹരിയുടെ വില കുറയുന്നുണ്ടെങ്കിലും നിക്ഷേപകരുടെ പോർട്ട്‌ഫോളിയോയിൽ കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ എണ്ണം വർധിക്കും.

ഓഹരി വില

രുദ്രാ ഗ്ലോബല്‍ ഇന്‍ഫ്രാ പ്രൊഡക്ട്‌സ് ഓഹരി വിഭജനത്തിനും ബോണസ് ഓഹരിക്കും റെക്കോര്‍ഡ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അപ്പര്‍ സര്‍ക്യൂട്ടിലാണ്. തിങ്കളാഴ്ച രാവിലെ തന്നെ ഓഹരി അപ്പര്‍സര്‍ക്യൂട്ട് പരിധിയായ 117.95 രൂപയിലെത്തി. ഒരാഴ്ചയ്ക്കിടെ 9.21 ശതമാനം ഓഹരി മുന്നേറി.

54.25 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. 147.70 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. രണ്ട് വർഷത്തിനിടെ ഓഹരി 300 ശതമാനത്തിലധികം ഉയർന്ന് മൾട്ടിബാ​ഗർ റിട്ടേൺ നൽകിയ ഓഹരിയാണിത്. 27.25 രൂപയിൽ നിന്നാണ് ഓഹരി ഇന്നത്തെ നിലവാരത്തിലേക്ക് കുതിച്ചത്.

സാമ്പത്തികം

2024 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കമ്പനി മുൻസാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തെ അപേക്ഷിച്ച് മികച്ച പ്രകടനം നടത്തി. ആകെ വിൽപ്പന് 43.14 ശതമാനം വർധനവോടെ 138.16 കോടി രൂപയായി. പ്രവർത്തന ലാഭം 10.24 ശതമാനം വർധിച്ച് 9.8 കോടിയിലേക്ക് എത്തി. അറ്റാദയത്തിൽ 14.58 ശതമാനത്തിന്റെ വർധനവുണ്ടായി. 4.4 കോടിയാണ് ഒന്നാം പാദത്തിലെ ലാഭം.

2023 സാമ്പത്തിക വർഷത്തിൽ മുൻ 14 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ ലാഭം. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 75 ശതമാനത്തിന്റെ വർധനവാണിത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X