ബാങ്കിംഗ്, സാമ്പത്തിക ഫിനാൻഷ്യൽ ഓഹരികളിലുണ്ടായ നഷ്ടത്തെ തുടർന്ന് വിപണിയയിൽ ഫ്ളാറ്റ് ക്ലോസിംഗ്. സെൻസെക്സ് 11 പോയിന്റ് ഉയർന്ന് 65,087.25ലും നിഫ്റ്റി 5 പോയിന്റ് മാത്രം നേട്ടത്തിൽ 19,347.45ലും വ്യാപാരം അവസാനിപ്പിച്ചു. വ്യാപാര ആരംഭത്തിലെ നേട്ടം കൈവിട്ടാണ് വിപണി ക്ലോസ് ചെയ്തത്.
സെൻസെക്‌സ് 236 പോയിന്റ് നേട്ടത്തോടെ 65,311.58 ലാണ് വ്യാപാരം ആരംഭിച്ചത്. 383 പോയിന്റ് കയറി 65,458.70 എന്ന ഇൻട്രാഡേ ഉയർന്ന നിലയിലെത്തിയ സെൻസെക്സ് വലിയ ഇടിവാണ് നേരിട്ടത്. നിഫ്റ്റി 19,452.80 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരത്തിൽ നിന്നാണ് താഴേക്ക് ഇറങ്ങിയത്. അമേരിക്കയിലെയും ഇന്ത്യയിലും സാമ്പത്തിക ഡാറ്റകൾക്ക് മുന്നോടിയായി നിക്ഷേപകർ ശ്രദ്ധപുലർത്തിയതാണ് വിപണിയിൽ ചാഞ്ചാട്ടത്തിന് കാരണം.
പവർ ഗ്രിഡ് കോർപ്പറേഷൻ, എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് ബിപിസിഎൽ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികൾ. ടാറ്റ സ്റ്റീൽ, മാരുതി സുസുക്കി, എം ആൻഡ് എം, ഐഷർ മോട്ടോഴ്‌സ്, ഇൻഫോസിസ് എന്നിവ മികച്ച നേട്ടമുണ്ടാക്കി.

സെക്ടറൽ സൂചികകളിൽ റിയൽറ്റി സൂചിക ഒരു ശതമാനം ഉയർന്നപ്പോൾ ഓട്ടോ, എഫ്എംസിജി, ഇൻഫർമേഷൻ ടെക്നോളജി, മെറ്റൽ എന്നിവ 0.5 ശതമാനം ഉയർന്നു. പവർ, ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക് എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ 0.5-0.8 ശതമാനം വീതം നേട്ടമുണ്ടാക്കി.
പൊതു ചിത്രം
കേന്ദ്ര സർക്കാർ എൽപിജി വില കുറയ്ക്കൽ പ്രഖ്യാപിച്ചതോടെ എണ്ണ കമ്പനികളുടെ ഓഹരികളിൽ 1-2 ശതമാനം ഇടിഞ്ഞു. സിമന്റ് ഓഹരികളിൽ ജെകെ സിമെന്റ് മൂന്ന് ശതമാനം ഉയർന്നു. ടിവിഎസ് മോട്ടോർ ഓഹരികൾ മൂന്ന് ശതമാനം നേട്ടമുണ്ടാക്കി. ജി 20, ലോകകപ്പ് എന്നിവയ്ക്ക് മുന്നോടിയായി ജൂബിലന്റ് ഫുഡും ഇന്ത്യൻ ഹോട്ടൽ ഓഹരികൾ 5-6 ശതമാനം ഉയർന്നു.
വിപണിയിൽ ഫ്ലാറ്റ് ക്ലോസിംഗ് ആണെങ്കിലും ആക്സിസ് ബാങ്ക്, ഭാരത് ഫോർജ്, ഇന്ത്യൻ ഹോട്ടൽസ് കമ്പനി എന്നിവയുൾപ്പെടെ 250 ഓളം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ സെഷനിലെ 309 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 310.3 ലക്ഷം കോടി രൂപയായി ഉയർന്നു. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകർ 1.3 ലക്ഷം കോടി രൂപ സമ്പന്നരായി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications