അനുകൂലമായ ആഗോള വികാരങ്ങൾക്കിടയിലും ഫ്ലാറ്റ് ക്ലോസിംഗ് രേഖപ്പെടുത്തി ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്സ് 4 പോയിന്റ് ഉയർന്ന് 65,220 ലും നിഫ്റ്റി 3 പോയിന്റ് നേട്ടത്തോടെ 19,396 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. തിങ്കലാഴ്ചയിലെ ക്ലോസിംഗമായ 65,216.09 നിലവാരത്തിൽ നിന്ന് 56 പോയിന്റ് ഉയർന്ന് 65,272.42ലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ നേരിട്ട വിൽപന സമ്മർദ്ദത്തിലാണ് വിപണി ഫ്ലാറ്റ് ക്ലോസിംഗിലേക്ക് നീങ്ങിയത്.
അദാനി എന്റർപ്രൈസസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐടിസി, എൻടിപിസി, ഹീറോ മോട്ടോകോർപ്പ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികളാണ്. ബിപിസിഎൽ, സിപ്ല, ബജാജ് ഫിൻസെർവ്, ഐഷർ മോട്ടോഴ്‌സ്, എസ്‌ബിഐ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെക്ടറൽ സൂചികകളിൽ ഫാർമയും പിഎസ്‌യു ബാങ്കും ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ക്യാപ്പിറ്റൽ ഗുഡ്സ്, പവർ സൂചികകൾ ഒരു ശതമാനം വീതവും മെറ്റൽ, എഫ്എംസിജി എന്നിവ 0.50 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ ഓരോ ശതമാനം ഉയർന്നു.

ആഗോള വിപണി അനുകൂലമായിരുന്നു. സെൻസെക്‌സ് ഫ്ലാറ്റ് ക്ലോസ് ചെയ്തപ്പോൾ യൂറോപ്യൻ ഓഹരികൾ ആരോഗ്യകരമായ നേട്ടത്തോടെയാണ് വ്യാപാരം നടത്തിയത്. പലിശനിരക്ക് ഉയർത്തുമെന്ന് റിപ്പോർട്ട് കാരണം യുഎസ് ട്രഷറി വരുമാനം കുതിച്ചുയർന്നു. ചൊവ്വാഴ്ച ഡോളറിന് 18 പൈസ ഉയർന്ന് 82.93 എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ചത്തെ ക്ലോസ് 83.11 നിലവാരത്തിലാണ് രൂപയുടെ ക്ലോസിംഗ്.
അദാനി പോർട്ട്‌സിൽ ജിക്യുജി പാർട്ട്ണേഴ്സ് ഓഹരികൾ ഉയർത്തിയതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ 0.5 ശതമാനം മുതൽ 5 ശതമാനം വരെ ഉയർന്നു. തുടർച്ചയായ നാലാം സെഷനിലാണ് ഓഹരികൾ നേട്ടമുണ്ടാക്കുന്നത്. അദാനി എന്റർപ്രൈസസ് 2.5 ശതമാനം ഉയർന്നു. തിങ്കളാഴ്ച വിപണിയിൽ ലിസ്റ്റുചെയ്ത ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ രണ്ടാം ദിവസവും 5 ശതമാനം ഇടിഞ്ഞു. ഇൻട്രാ-ഡേ നേട്ടങ്ങൾ നിലനിർത്തുന്നതിൽ പരാജയപ്പെട്ടു റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയിലും ഫ്ലാറ്റ് ക്ലോസിംഗാണ്.
എസ്കോർട്ട്സ് കുബോട്ട, ഭാരത് ഫോർജ് തുടങ്ങിയ ഓട്ടോ സ്റ്റോക്കുകൾ മൂന്ന് ശതമാനം വീതം ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. ശക്തമായ. വാങ്ങൾ കണ്ട ഇൻഷുറൻസ് ഓഹരികൾ ഒന്ന് മുതൽ മൂന്ന് ശതമാനം വരെ ഉയർന്നു. 10 ശതമാനം നേട്ടത്തോടെ ബിഎച്ച്ഇഎൽ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം മുൻ സെഷനിലെ 306.96 ലക്ഷം കോടി രൂപയിൽ നിന്ന് 308.35 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകർക്ക് 1.39 ലക്ഷം കോടിയുടെ നേട്ടമാണ് ഒരു ദിവസം കൊണ്ട് ഉണ്ടായത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications