റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗ തീരുമാനത്തിന് മുന്നോടിയായി നേട്ടത്തിൽ ക്ലോസ് ചെയ്ത് സെൻസെക്സും നിഫ്റ്റിയും. നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും അവസാന സമയത്തെ വാങ്ങൽ വിപണിയെ നേട്ടത്തിലേക്ക് തിരികെ കയറ്റി. സെൻസെക്‌സ് 149 പോയിന്റ് ഉയർന്ന് 65,995.81 ലും നിഫ്റ്റി 62 പോയിന്റ് നേട്ടത്തിൽ 19,632.55 ലും വ്യാപാരം അവസാനിച്ചു. ചൊവ്വാഴ്ച സെൻസെക്‌സ് 36 പോയിന്റ് താഴ്ന്ന് 65,810 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
വ്യാപാരത്തിനിടെ സൂചിക 402 പോയിന്റ് ഇടിഞ്ഞ് 65,444.38 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇവിടെ നിന്നാണ് വിപണി നേട്ടം തിരികെ പിടിച്ചത്. നിഫ്റ്റിയിൽ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം എന്നിവ മികച്ച നേട്ടമുണ്ടാക്കി. ദിവിസ് ലാബ്‌സ്, അപ്പോളോ ഹോസ്പിറ്റൽസ്, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറൽ സൂചികകളിൽ മെറ്റൽ 2.3 ശതമാനവും ഓയിൽ, ഗ്യാസ് സൂചിക ഒരു ശതമാനവും ഉയർന്നു. എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്സ്, ഹെൽത്ത് കെയർ സൂചികകൾ 0.5 ശതമാനം നേട്ടമുണ്ടാക്കി. റിയൽറ്റി സൂചികയാണ് പ്രധാനമായും ഇടിഞ്ഞത്. 1.3 ശതമാനം ഇടിവ് നേരിട്ടപ്പോൾ ബാങ്കിംഗ് സൂചിക 0.2 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനവും സ്മോൾകാപ് സൂചിക 0.5 ശതമാനവും ഉയർന്നു.

പൊതുചിത്രം
ആദ്യ പാദത്തിലെ ശക്തമായ വരുമാനം നേടിയ ഭാരത് ഫോർജും ട്രെന്റും നേട്ടമുണ്ടാക്കി. മെച്ചപ്പെട്ട പാദഫലത്തിന് പിന്നാലെ വോൾട്ടാസ് ഓഹരികൾ നാല് ശതമാനത്തിലധികം ഉയർന്നു. പാദഫലത്തിന് മുന്നോടിയായി ബാറ്റയും മാക്‌സ് ഫിനും 2-3 ശതമാനം ഇടിഞ്ഞു. ആർബിഐ പണനയത്തിന് മുന്നോടിയായ റിയൽറ്റി സൂചിക ഇടിവ് രേഖപ്പെടുത്തി. ഗോദ്‌റെജ് പ്രോപ്പർട്ടീസും ഒബ്‌റോയിയും രണ്ട് ശതമാനം വീതം ഇടിഞ്ഞു.
ചൊവ്വാഴ്ച കനത്ത ഇടിവ് നേരിട്ട ഗോദ്‌റെജ് കൺസ്യൂമർ ഓഹരികൾ ചൊവ്വാഴ്ച ഒരു ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റിയിലെ പ്രധാന മുന്നേറ്റം ഉണ്ടാക്കിയ ഡോ.റെഡ്ഡിസ് ലാബിന് ഡിമാന്റിലെ വളർച്ചയാണ് ഉത്തേജകമായത്. അതേസമയം തുടർച്ചയായി നേട്ടത്തിലെത്തി ദിവിസ് ലാബിൽ ലാഭമെടുക്കുകയാണ് നിക്ഷേപകർ. ഓഹരി മൂന്ന് ശതമാനം ഇടിഞ്ഞു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തത്തിലുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ സെഷനിലെ 305 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 306 ലക്ഷം കോടി രൂപയായി ഉയർന്നു. അശോക് ലെയ്‌ലാൻഡ്, ഭാരത് ഫോർജ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ലുപിൻ, മാരിക്കോ, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി, ട്രെന്റ് എന്നിവയുൾപ്പെടെ 238 ഓഹരികൾ ചൊവ്വാഴ്ച 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ആഗോള വിപണി
പോസിറ്റീവ് ആഗോള സൂചനകളും വിപണിയെ സഹായിച്ചു. സെൻസെക്സ് ക്ലോസ് ചെയ്യുമ്പോൾ പ്രധാന യൂറോപ്യൻ വിപണികൾ ആരോഗ്യകരമായ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബാങ്കുകൾക്ക് ഏർപ്പെടുത്തിയ പുതിയ വിൻഡ്‌ഫാൾ ടാക്സ് ബാങ്കിന്റെ ആസ്തിയുടെ 0.1 ശതമാനത്തിൽ കൂടുതൽ വരില്ലെന്ന് ഇറ്റലി വ്യക്തമാക്കിയതോടെ യൂറോപ്യൻ ഓഹരികൾ ഉയർന്നു. 2023-ൽ ബാങ്കുകൾക്ക് 40 ശതമാനം വിൻഡ് ഫാൾ ടാക്സ് പ്രഖ്യാപിച്ചത് വിപണിയെ ആശങ്കയിലാക്കിയിരുന്നു.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്‌റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications