നേട്ടത്തിൽ തുടങ്ങി നഷ്ടത്തിലേക്ക് എത്തി വീണ്ടും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്സ് 240.98 പോയിന്റ് ഉയർന്ന് 65,628.14ലും നിഫ്റ്റി 93.50 പോയന്റ് നേട്ടത്തിൽ 19,528.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ചയിലെ ക്ലോസിംഗായ 65,387.16 ൽ നിന്ന് 139 പോയിന്റ് നേട്ടത്തിൽ 65,525.91 ലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്.
ശേഷം 65,285.56 എന്ന് ദിവസത്തിലെ താഴ്ന്ന നിലയിലേക്ക് എത്തിയെങ്കിലും മുന്നേറ്റത്തിൽ 297 പോയിന്റ് തിരികെ പിടിച്ച് സെൻസെക്സ് 65,683.91ൽ ഇൻട്രാഡേ ഉയർന്ന നിലവാരവും കുറിച്ചു. 19,545.15 ലാണ് നിഫ്റ്റിയുടെ ഇൻട്രാഡേ ഉയർന്ന നിലവാരം.
നിഫ്റ്റിയിൽ കോൾ ഇന്ത്യ, വിപ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ്, അൾട്രാടെക് സിമന്റ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തി. ആക്‌സിസ് ബാങ്ക്, എം ആൻഡ് എം, നെസ്‌ലെ ഇന്ത്യ, ഐടിസി, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ എന്നിവയാണ് നഷ്ടത്തിലായത്.

പവർ, മെറ്റൽ, ഓട്ടോ, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, പിഎസ്‌യു ബാങ്ക് എന്നിവ 1 മുതൽ 2.8 ശതമാനം വരെ ഉയർന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾ കാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. നിഫ്റ്റി ബാങ്ക് 142 പോയിന്റ് ഉയർന്ന് 44,578 ലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്.
നേട്ടത്തിന് കാരണം
ആഗോള വിപണികളിലെ ശക്തമായ സൂചനകളും ആഭ്യന്തര മാക്രോ ഇക്കണോമിക് ഡാറ്റയുമാണ് വിപണിക്ക് ഉർജ്ജം നൽകിയത്. ഓഗസ്റ്റിൽ യുഎസിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നത് യുഎസ് ഫെഡറൽ റിസർവ് സെപ്റ്റംബറിൽ നിരക്കുകൾ ഉയർത്തിയേക്കില്ലെന്ന സൂചന നൽകുന്നു. ഇത് ഇക്വിറ്റി വിപണികൾക്ക് നേട്ടമായി.
പുതിയ വിദേശ ഫണ്ടുകളുടെ ഒഴുക്കും വിപണിയെ മുന്നോട്ട് നീക്കി. 487.94 കോടി രൂപയുടെ ഓഹരികളാണ് വെള്ളിയാഴ്ച വിദേശ നിക്ഷേപകർ വാങ്ങിയത്. ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് തുടങ്ങിയ വിപണികളും നേട്ടത്തിലാണ്.
പൊതുചിത്രം
ചൈനയുടെ ഇക്കോണോമിക് ഡെവലപ്‌മെന്റുകളുടെ മെറ്റൽ ഓഹരികളിൽ കുതിപ്പുണ്ടാക്കി. നിഫ്റ്റി മെറ്റൽ സൂചിക റെക്കോർഡ് ഉയരത്തിലെത്തി. കാമത്ത് ഫേംസിന് കമ്പനി 100 കോടി രൂപയുടെ ഓഹരികൾ നൽകിയതോടെ നസാര ടെക് 10 ശതമാനം ഉയർന്നു. ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തി.
സിമന്റ് കമ്പനികൾ വില വർധനിപ്പിക്കുമെന്ന റിപ്പോർട്ട് ഓഹരികൾ ഏഴ് ശതമാനം വരെ നേട്ടമുണ്ടാക്കി. ഭെൽ തുടർച്ചയായ നേട്ടത്തിലാണ്. മറ്റൊരു ഓർഡർ വിജയം പ്രഖ്യാപനം വന്നതോടെ ഓഹരിയും 52 ആഴ്ച ഉയരത്തിലെത്തി.
വർധിച്ച വൈദ്യുതി ആവശ്യകതയാണ് കോൾ ഇന്ത്യ, എൻടിപിസി, ടാറ്റ പവർ തുടങ്ങിയ ഓഹരികളെ ഉയർത്തിയത്. അനുകൂലമായ ആഗോള സൂചനകൾ ഐടി ഓഹരികളെ ഉയഞത്തി. 5,123 കോടി രൂപയുടെ ഓർഡർ നേടിയതിന് പിന്നാലെ ജിഎംആർ പവർ ഓഹരികൾ 20 ശതമാനം ഉയർന്നു. റെയിൽവേ സ്റ്റോക്കുകളിൽ ആർവിഎൻഎൽ,ഐആർസിഒഎൻ, ഐആർഎഫ്സി എന്നിവ 8-20 ശതമാനം ഉയർന്നു.
രൂപ കാര്യമായ മാറ്റമില്ലാതെ ഡോളറിനെതിരെ 82.74 നിലവാരത്തിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 82.71 നിലവാരത്തിലാണ് രൂപയുടെ ക്ലോസിംഗ്.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
