നേട്ടം തുടർന്ന് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്സ് 52 പോയിന്റ് ഉയർന്ന് 67,519 ലും നിഫ്റ്റി 33 പോയിന്റ് നേട്ടത്തോടെ 20,103.10 ലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് 67,711.05 ലും നിഫ്റ്റി 20,167.65 ലും ഇൻട്രാ ഡേ ഉയരം കണ്ടെത്തി.
യുപിഎൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഒഎൻജിസി, എം ആൻഡ് എം, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. ഏഷ്യൻ പെയിന്റ്‌സ്, കോൾ ഇന്ത്യ, ഐടിസി, എൽടിഐഎംഡ്‌ട്രീ, ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ് എന്നിവ നഷ്ടത്തിലുമാണ്.
സെക്ടറൽ സൂചികകളിൽ എഫ്എംസിജി സൂചിക നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി, മെറ്റൽ, പിഎസ്‌യു ബാങ്ക് എന്നിവ 1 ശതമാനം വീതം ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ 1 ശതമാനം വീതം നേട്ടമുണ്ടാക്കി. ഉത്സവ സീസണിനോട് അടുപ്പിച്ച് ബാങ്ക്, ഓട്ടോ, റിയൽറ്റി സ്റ്റോക്കുകളിലെ മുന്നേറ്റമാണ് വിപണിയെ നേട്ടത്തിലെത്തിച്ചത്.

വിപണിയിൽ നേട്ടമുണ്ടാക്കിയവർ
ബ്രോക്കറേജ് ഓഹരിയെ അപ്ഗ്രേഡ് ചെയ്തതിന് പിന്നാലെ യുപിഎൽ നാല് ശതമാനം ഉയർന്നു. ഹിൻഡാൽകോ, ജെഎസ്പിഎൽ എന്നി ഓഹരികളും നേട്ടമുണ്ടാക്കി. ഓട്ടോ സെക്ടറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ എന്നിവ രണ്ട് ശതമാനം വീതം ഉയർന്നു. ഐടി ഓഹരികളായ നാസ്‌ഡാക്ക്, ടെക് മഹീന്ദ്ര എന്നിവ നേട്ടത്തോടെ 52 ആഴ്‌ചയിലെ ഉയർന്ന നിരക്കിലെത്തി. ക്രൂഡ് ഓയിൽ വില ഉയരുന്ന ഘട്ടത്തിൽ ഒഎൻജിസി 2 ശതമാനത്തിലധികം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിരക്കിലെത്തി.
പഞ്ചസാര ഓഹരികൾ വൻതോതിൽ നേട്ടമുണ്ടാക്കി. ബൽറാംപൂർ ചിനി നാല് ശതമാനത്തിലധികം ഉയർന്നു. ക്യുഐപിക്ക് മുന്നോടിയായി നാല് ശതമാനം നേട്ടത്തോടെ ചോല ഇൻവെസ്റ്റ്‌മെന്റ്സ് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി,
ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി സുസുക്കി, ടാറ്റ സ്റ്റീൽ, ടിസിഎസ്, ടെക് മഹീന്ദ്ര, ടൈറ്റൻ, അൾട്രാടെക് സിമന്റ്, വിപ്രോ എന്നിവയുൾപ്പെടെ 200-ലധികം ഓഹരികളാണ് വ്യാഴാഴ്ച 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തിയത്.
രൂപ ഡോളറിനെതിരെ നേരിയ നഷ്ടത്തിൽ 83.03 നിലവാരത്തിൽ ക്ലോസ് ചെയ്തു. ബുധനാഴ്ചയിലെ ക്ലോസിംഗ് 82.99 രൂപയിലായിരുന്നു. വിതരണം കർശനമാക്കിയതോടെ ക്രൂഡ് ഓയിൽ വില ഒരു ശതമാനത്തോളം ഉയർന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 93 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
