ശക്തമായ വിൽപ്പനയ്ക്ക് പിന്നാലെ ഇന്ത്യൻ ആഭ്യന്തര സൂചികകളിൽ കനത്ത ഇടിവ്. സെൻസെക്സ് 366 പോയിൻറ് നഷ്ടത്തിൽ 64,886.51ലും നിഫ്റ്റി 144 പോയിൻറ് ഇടിഞ്ഞ് 19,243 ലുമാണ് ക്ലോസ് ചെയ്തത്. തുടർച്ചയായ രണ്ടാം സെഷനിലാണ് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്.
യുഎസിലെ പലിശ നിരക്ക് സംബന്ധിച്ച് ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രസംഗത്തിന് മുന്നോടിയായി ആഗോള സൂചനകൾ മോശമായതാണ് വിപണിയെ നഷ്ടത്തിലെത്തിച്ചത്. ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയും നഷ്ടത്തിലാണ്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
സൂചികകളിൽ ദുർബലമായ ഓപ്പണിംഗാണ് ഉണ്ടായത്. സെൻസെക്‌സ് 252 പോയിന്റ് നഷ്ടത്തിൽ 65,000.67 ലും നിഫ്റ്റി 117.90 പോയിന്റ് താഴ്ന്ന് 19,268.80 ലുമാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ സെൻസെക്സ് 520 ഇടിഞ്ഞ് 64,732.57 എന്ന ഇൻട്രാ ഡേ താഴ്ന്ന നിലവാരത്തിലെത്തി. നിഫ്റ്റി 19,229.70 ആണ് നിഫ്റ്റിയുടെ ഇൻട്രാ ഡേ താഴ്ന്ന നിലവാരം.

ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഭാരതി എയർടെൽ എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, അദാനി പോർട്ട്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ്, ലാർസൺ ആൻഡ് ടൂബ്രോ എന്നിവയാണ് നഷ്ടത്തിൽ. ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി, പിഎസ്‌യു ബാങ്ക്, മെറ്റൽ, റിയാലിറ്റി, പവർ എന്നിവ 1 ശതമാനം വീതം ഇടിഞ്ഞു. എല്ലാ സെക്ടർ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്.
പൊതുചിത്രം
ഗുജറാത്തിലെ ബറൂച്ചിൽ 4.10 മെഗാവാട്ട് കാറ്റ്-സോളാർ ഹൈബ്രിഡ് പവർ പ്രോജക്ടിനുള്ള കമ്മീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ കെപിഐ ഗ്രീൻ എനർജി 6.17 ശതമാനം നേട്ടമുണ്ടാക്കി. ഡിആർഡിഒ, ഐഎസ്ആർഒ, എന്നിവയിൽ നിന്ന് സാറ്റലൈറ്റ് സബ് സിസ്റ്റങ്ങൾ, എയർബോൺ റഡാർ, റഡാർ, ഇഡബ്ല്യു പ്രോജക്ടുകൾ എന്നിവയ്ക്കുള്ള 158 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതോടെ ആസ്ട്ര മൈക്രോവേവ് പ്രോഡക്‌ട്‌സ് ഓഹരികളിൽ മുന്നേറ്റമുണ്ടായി. 398.40 രൂപയിലെത്തിയ ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിരക്കിലെത്തി.
ലിസ്റ്റിംഗിന് ശേഷം തുടർച്ചയായ ലോവർ സർക്യൂട്ടിലെത്തിയ ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ തിങ്കളാഴ്ച നേരിയ നേട്ടമുണ്ടാക്കി. വെള്ളിയാഴ്ചയും ലോവർ സർക്യൂട്ട് പരിധിയിലെത്തിയ ഓഹരി ബ്ലോക്ക് ഡീലിന് പിന്നാലെ അപ്പർസർക്യൂട്ട് തൊട്ടു. 64.6 ദശലക്ഷം ഓഹരികളാണ് ബ്ലോക്ക് ഡീലിലൂടെ കൈമാറിയത്.
വോഡാഫോൺ ഐഡിയ ഓഹരികൾ തിങ്കളാഴ്ച 9 ശതമാനം ഉയർന്നു, ഫണ്ട് ശേഖരണത്തിനായി സാധ്യതയുള്ള നിക്ഷേപകരിൽ നിന്ന് ടേം ഷീറ്റുകൾ സ്വീകരിച്ചെന്ന് അറിയിപ്പിനെ തുടർന്നാണ് ഓഹരികൾ കുതിച്ചത്. 8.03 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി 9.06 നേട്ടത്തിൽ 8.67 രൂപയിലാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂലധനം മുൻ സെഷനിലെ 308.7 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 306.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications