ദുർബലമായ ആഗോള സൂചനകൾക്ക് പിന്നാലെ ആഭ്യന്തര ഓഹരി സൂചികയായ സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 365.53 പോയിന്റ് അഥവാ 0.56 ശതമാനം താഴ്ന്ന് 65,322.65ലും നിഫ്റ്റി 114.80 പോയിന്റ് അഥവാ 0.59 ശതമാനം ഇടിഞ്ഞ് 19,428.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്‌സ് 40 പോയിന്റ് ഉയർന്ന് 65,727.80 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് സൂചിക 414 പോയിന്റ് ഇടിഞ്ഞ് 65,274.61 എന്ന താഴ്ന്ന നിലയിലെത്തി. നിഫ്റ്റിയുടെ ഇൻട്രാഡേ താഴ്ന്ന നില 19,412.75 ആണ്.

നിഫ്റ്റി തുടർച്ചയായി മൂന്നാം ആഴ്ചയിലാണ് നഷ്ടത്തിൽ അവസാനിക്കുന്നത്. ഈ ആഴ്ചയിലെ നഷ്ടം 0.5 ശതമാനം ആണ്. നിഫ്റ്റിയിൽ ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ദിവിസ് ലാബ്സ്, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. എച്ച്സിഎൽ ടെക്നോളജീസ്, ടൈറ്റൻ, പവർ ഗ്രിഡ് കോർപ്പറേഷൻ, ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.
സെക്ടറൽ സൂചികകളിൽ പൊതുമേഖലാ ബാങ്ക് ഒരു ശതമാനം നേട്ടമുണ്ടാക്കി. ഫാർമ, ബാങ്ക് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. ഓട്ടോ, എഫ്എംസിജി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.5 ശതമാനം വീതം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
പൊതുചിത്രം
മഹീന്ദ്ര ആൻഡ് മഹീന്ദ്ര 5 ശതമാനത്തിലധികം ഉയർന്നു. 5 ശതമാനം ഇടിഞ്ഞ് ബ്രിട്ടാനിയയാണ് ഈ വാരം നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരി. ബിഎസ്ഇയിൽ ലിസ്റ്റഡ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം മുൻ സെഷനിലെ 305.4 ലക്ഷം കോടി രൂപയിൽ നിന്നും 304.6 ലക്ഷം കോടി രൂപയായി കുറഞ്ഞു.
രണ്ട് ദിവസം കൊണ്ട് നിക്ഷേപകർക്ക് ഏകദേശം 1.6 ലക്ഷം കോടി രൂപ നഷ്ടമായി. രൂപ 14 പൈസ നഷ്ടത്തിൽ 82.85 നിലവാരത്തിൽ വ്യാപാരം അവസാനിച്ചു. 82.71 രൂപയിലായിരുന്നു വ്യാഴാഴ്ചയിലെ ക്ലോസിംഗ്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
