ആഗോള വിപണിയിലെ പോസ്റ്റീവ് സൂചനങ്ങളും ആഭ്യന്തര സാമ്പത്തിക ഡാറ്റകളും അനുകൂലമായതോടെ വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 556 പോയിന്റ് നേട്ടത്തിൽ 65,387.16 ലും നിഫ്റ്റി 182 പോയിന്റ് ഉയർന്ന് 19,435.30 ലും ക്ലോസ് ചെയ്തു. ജൂൺ 30 തിന് ശേഷം ഒരു ദിവസം സെൻസെക്സിലുണ്ടാകുന്ന മികച്ച പ്രകടനമാണിത്.
സെൻസെക്‌സ് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗായ 64,831.41 ൽ നിന്ന് 24 പോയിന്റിന്റെ നേരിയ നേട്ടത്തോടെ 64,855.51 ലാണ് വ്യാപാരം ആരംഭിച്ചത്. സൂചിക 642 പോയിന്റ് ഉയർന്ന് 65,473.27 എന്ന ഇൻട്രാഡേ ഉയർന്ന നിലയിലെത്തി. നിഫ്റ്റി 19,458.55 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരത്തിലുമെത്തി.
എൻടിപിസി, ഒഎൻജിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, മാരുതി സുസുക്കി എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. സിപ്ല, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, അൾട്രാടെക് സിമന്റ്, നെസ്‌ലെ ഇന്ത്യ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്‌സിൽ അൾട്രാടെക് സിമന്റ്, സൺ ഫാർമ, നെസ്‌ലെ, , ലാർസൻ ആൻഡ് ടൂബ്രോ എന്നിവ മാത്രമാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. സെക്ടറൽ സൂചികകളിൽ ഫാർമ ഒഴികെയുള്ള മറ്റെല്ലാ സൂചികകളും നേട്ടത്തിലാണ്. പവർ, മെറ്റൽ, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക് എന്നിവ 1-2.7 ശതമാനം നേട്ടത്തോടെ അവസാനിച്ചു. ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ 0.7 ശതമാനം വീതം നേട്ടമുണ്ടാക്കി.
നേട്ടത്തിന് കാരണം
സെപ്റ്റംബറിൽ ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തില്ല എന്ന പ്രതീക്ഷയ്‌ക്കിടയിൽ ആഗോള തലത്തിൽ സൂചികകൾ അനുകൂലമായതാണ് മൊത്തതിലുള്ള വാങ്ങലുകൾക്ക് ഇടയാക്കിയത്. യുഎസ് ട്രഷറി യീൽഡും ഡോളറും താഴേക്ക് ഇറങ്ങിയതും ഇക്വിറ്റി മാർക്കറ്റിന് അനുകൂലമായി. വ്യാഴാഴ്ച പുറത്തിറങ്ങിയ ജൂൺ പാദത്തിലെ ജിഡിപി കണക്കുകളും ഓഗസ്റ്റ് ജിഎസ്ടി വരുമാന ഡാറ്റയും ഉൾപ്പെടെയുള്ള ആരോഗ്യകരമായ മാക്രോ ഇക്കണോമിക് ഡാറ്റകളും ആഭ്യന്തര വിപണിക്ക് അനുകൂലമായി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 309.6 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 312.4 ലക്ഷം കോടി രൂപയായി ഉയർന്നു. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകർ 2.8 ലക്ഷം കോടി രൂപ സമ്പന്നരാക്കി.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
