തുടർച്ചയായ മൂന്നാം സെഷനിലും നേട്ടത്തോടെ ക്ലോസ് ചെയ്ത് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്സ് 229.84 പോയിന്റ് നേട്ടത്തോടെ 71,336.80 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 91.90 പോയിന്റ് ഉയർന്ന് 21,441.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിവിസ് ലബോറട്ടറീസ്, ഹീറോ മോട്ടോകോർപ്പ്, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, എൻടിപിസി എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി.
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഐടി ഒഴികെ മറ്റെല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.7 ശതമാനവും സ്മോൾകാപ് സൂചിക 0.5 ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക് 233 പോയിന്റ് നേട്ടത്തിൽ 47,725 ൽ ക്ലോസ് ചെയ്തു. എനർജി, മെറ്റൽ, ഫാർമ എന്നിവ 1 ശതമാനം വീതം ഉയർന്നു.
21,365.20 ല്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇടിവോടെ 21,329.45 ലേക്ക് താഴ്ന്ന ശേഷമാണ് നേട്ടമുണ്ടാക്കിയത്. സൂചിക 21,477.15 വരെ കുതിച്ചു. സെന്‍സെക്‌സും ഇടിവ് നേരിട്ടു. 71,097.78 ല്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് 71,012.08 ലേത്ത് താഴ്ന്ന ശേഷം നേട്ടത്തിലേക്ക് തിരിച്ചെത്തി. 71,471.29 ആണ് ഇന്‍ട്രാ ഡേയിലെ സൂചികയുടെ ഉയര്‍ന്ന നിലവാരം.

2024-ൽ യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ആഗോള വിപണികൾ കുതിച്ചുയരുകയാണ്. പ്രീമിയം മൂല്യനിർണയത്തിലും ഇന്ത്യൻ ഇക്വിറ്റികളും കുതിച്ചുചാട്ടം തുടരുകയാണ്. എന്നാൽ കഴിഞ്ഞ 2 മാസത്തെ റാലിക്ക് ശേഷം മിഡ്, സ്മോൾകാപ് ഓഹരികളിൽ ചില ഇടിവ് ശ്രദ്ധേയമാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറയുന്നു.
ഒല ഇല്ക്ടിക് ഐപിഒയ്ക്കായി ഡിആർഎഎച്ച്പി ഫയൽ ചെയ്തതിന് പിന്നാലെ ഹീറോ മോട്ടോക്രോപ്പും ടിവിഎസ് മോട്ടോഴ്സും നേട്ടവുണ്ടാക്കി. ദിവീസ് ലാബ് 5 ശതമാനം ഉയർന്ന് 52-ആഴ്‌ച ഉയർന്ന നിലയ്ക്ക് സമീപമെത്തി. പൊതുമേഖലാ സ്ഥാപനങ്ങൾ നേട്ടമുണ്ടാക്കി. നിഫ്റ്റിയിൽ ഒഎൻജിസിയും എൻടിപിസയും മുന്നേറി. ആർബിഐ ക്രെഡിറ്റ് കാർഡ് കരാർ ഒരു വർഷത്തേക്ക് മാത്രം നീട്ടി നൽകിയതോടെ ബജാജ് ഫിനാൻസും ആർബിഎൽ ബാങ്കും വീണു.
ആഗോള കമ്പനിയുമായുള്ള 1.5 ബില്യൺ ഡോളറിന്റെ ധാരണാപത്രം റദ്ദായതിന് പിന്നാലെ ഇൻഫോസിസ് ഒരു ശതമാനത്തിലധികം ഇടിഞ്ഞു. 3 ബില്യൺ ഡോളറിന്റെ ഫണ്ട് സമാഹരണത്തിന് പിന്നാലെ അദാനി ഗ്രീൻ 3 ശതമാനം ഉയർന്നു. വാൾട്ട് ഡിസ്നിയുമായുള്ള കാരാർ വാർത്തകൾക്ക് പിന്നാലെ ടിവി 18, നെറ്റ്‍വർക്ക് 18 ഓഹരികൾ 5-8 ശതമാനം ഉയർന്നു.
ചൊവ്വാഴ്ച പുത്തൻ കമ്പനികൾക്ക് നല്ല ദിവസമായിരുന്നില്ല. മുത്തൂറ്റ് മൈക്രോഫിനും സൂരജ് എസ്റ്റേറ്റും ഡിസ്ക്കൗണ്ടിൽ ലിസ്റ്റ് ചെയ്തു. 5 ശതമാനം ഡിസ്ക്കൗണ്ടിൽ 275 രൂപയിൽ ലിസ്റ്റ് ചെയ്ത മുത്തൂറ്റ് മൈക്രോഫിൻ 266.15 രൂപയിലാണ് ക്ലോസ് ചെയ്തത്.എൻഎസ്ഇയിൽ 98 ശതമാനം പ്രീമിയത്തിലാണ് മോട്ടിസൺസ് ജുവല്ലേഴ്‌സ് ലിസ്റ്റ് ചെയ്തത്. 109 രൂപയിൽ ലിസ്റ്റ് ചെയ്ത ഓഹരി 103.55 രൂപ എന്ന നിലവാരത്തിൽ ലോവർ സർക്യൂട്ടിലെത്തി.
ഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു. 4 പൈസ ഇടിവിൽ 83.19 നിലവാരത്തിലാണ് രൂപയുടെ ക്ലോസിംഗ്. വെള്ളിയാഴ്ച 83.15 നിലവാരത്തിലായിരുന്നു രൂപ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
