ആഗോള വിപണി സാഹചര്യം അനുകൂലമായതും ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവായതിനും പിന്നാലെ ചൊവ്വാഴ്ച ആഭ്യന്തര വിപണിയിൽ മുന്നേറ്റം. സെക്ടറുകളിലുടനീളമുണ്ടായ വാങ്ങലിലൂടെ സൂചികകൾ ശക്തമായ തിരിച്ചുവരവ് നടത്തി. നിഫ്റ്റി 178 പോയിൻറ് ഉയർന്ന് 19,689.85 ലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സാവട്ടെ 567 പോയിന്റ് നേട്ടത്തിൽ 66,079.36ലും വ്യാപാരം അവസാനിപ്പിച്ചു.
നിഫറ്റി നേരിയ നേട്ടത്തോടെ 19,565.60 ലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരം ആരംഭിച്ചതിന് സമീപം 19,565.45 ലാണ് നിഫ്റ്റിയുടെ ഇൻട്രാഡേ താഴ്ന്ന നിലവാരം. 19,717.80 വരെ ഉയർന്ന ശേഷമാണ് നിഫ്റ്റി 19,689.85 ൽ ക്ലോസ് ചെയ്തത്. സെൻസെക്സ് 65,662.27 ലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. 66,180.17 ആണ് ഇൻട്രാഡേ താഴ്ന്ന നിലവാരം. 65,662.27 വരെ ഇൻട്രാഡേയിൽ സെൻസെക്സ് താഴ്ന്നു.

കോൾ ഇന്ത്യ, അദാനി പോർട്ട്സ്, ഭാരതി എയർടെൽ എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ഇൻഡസ്ഇൻഡ് ബാങ്ക്, സിപ്ല, ടിസിഎസ് എന്നി ഓഹരികൾ ഇടിഞ്ഞു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. റിയൽറ്റി സൂചിക 4 ശതമാനം നേട്ടത്തോടെയും ഐടി, പവർ, ഓട്ടോ, മെറ്റൽ, പിഎസ്‍യും ബാങ്ക് സൂചികകൾ 1-2 ശതമാനം നേട്ടത്തിലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ 1 ശതമാനം വീതം നേട്ടമുണ്ടാക്കി.
വിപണിയിലെ പൊതുചിത്രം
ബോണ്ട് യീൽഡ് ഉയരുന്നത് കൂടുതൽ പലിശ നിരക്ക് വർധനവിനെ സാധ്യതയെ ഇല്ലാതാക്കം എന്ന ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളുടെ പശ്ചാത്തലത്തിൽ ബോണ്ട് യീൽഡ് കുറഞ്ഞത് ആഗോള വിപണിയെ സ്വാധിനിച്ചു. ഇത് ഇക്വിറ്റി വിപണികളെ പോസറ്റീവാക്കി. സ്വർണ വില ഉയർന്നതോടെ സ്വർണ പണയ കമ്പനികളായ മുത്തൂറ്റും മണപ്പുറവും 2-3 ശതമാനം ഉയർന്നു. പോസറ്റീവ് ബ്രോക്കറേജ് നോട്ടിൽ എസ്കോർട്ട്സ് കുബോട്ട, സിറ്റി യൂണിയൻ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. 6-7 ശതമാനത്തിന്റെ വർധനവാണ് ഓഹരികളിലുണ്ടായത്.
ശക്തമായ രണ്ടാം പാദ അപ്‌ഡേറ്റുകൾക്ക് പിന്നാലെയാണ് റിയൽറ്റി ഓഹരികളിലുണ്ടായ മുന്നേറ്റം നിഫ്റ്റി റിയൽറ്റിയെ 15-വർഷത്തെ ഉയർന്ന നിരക്കിലേക്ക് എത്തിച്ചു. ഗോദ്‌റെജ് പ്രോപ്പ്, ഒബ്‌റോയ്, കീസ്റ്റോൺ, പൂർവാങ്കര എന്നിവ മികച്ച നേട്ടമുണ്ടാക്കിയ റിയൽറ്റി ഓഹരികളാണ്. വിപണിയിലെ വീണ്ടെടുക്കലിന് സമാനമായി അദാനി ഗ്രൂപ്പ് ഓഹരികളും ഉയർന്നു. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ 21,000 കോടി രൂപ കൂട്ടിച്ചേർത്തു. പോസിറ്റീവ് ബ്രോക്കറേജ് നോട്ടുകൾക്ക് പിന്നാലെ അദാനി പോർട്ട്സ് 4 ശതമാനം ഉയർന്നു.
ക്രൂഡ് ഓയിൽ വില കഴിഞ്ഞ സെഷനിൽ 4 ശതമാനത്തിലധികം ഉയർന്നതിന് ശേഷം തണുത്തു. നാല് മണിയോടെ ബ്രെന്റ് ക്രൂഡ് 0.24 ശതമാനം ഇടിഞ്ഞ് ബാരലിന് 87.94 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപ നേരിയ നേട്ടത്തിൽ 83.24 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
