കനത്ത ചാഞ്ചാട്ടം നേരിട്ട ബുധനാഴ്ച തുടക്കത്തിലെ നഷ്ടത്തിൽ നിന്ന് നേട്ടത്തിലേക്ക് തിരികെയെത്തി ആഭ്യന്തര സൂചികകൾ. സെൻസെക്‌സ് 137.50 പോയിന്റ് ഉയർന്ന് 65,539.42 ലും നിഫ്റ്റി 30.45 പോയിന്റ് നേട്ടത്തോടെ 19,465 നിലവാരത്തിലും വ്യാപാരം അവസാനിപ്പിച്ചു.
അൾട്രാടെക് സിമന്റ്, അപ്പോളോ ഹോസ്പിറ്റൽസ്, എൻടിപിസി, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീൽ, അദാനി പോർട്ട്‌സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഭാരതി എയർടെൽ എന്നിവയാണ് നഷ്ടത്തിലെത്തിയ നിഫ്റ്റി ഓഹരികൾ.
സെക്ടറൽ സൂചികകളിൽ ബാങ്ക്, മെറ്റൽ സൂചികകൾ ഒഴികെ മറ്റെല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, പവർ, റിയൽറ്റി, ഐടി, ഫാർമ, ക്യാപിറ്റൽ ഗുഡ്‌സ് എന്നിവ 0.5-1 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.2 ശതമാനവും സ്മോൾ കാപ് സൂചിക 0.5 ശതമാനവും ഉയർന്നു.

നിഫ്റ്റി തിരികെ പിടിച്ചത് 100 പോയിന്റ്
വിദേശ നിക്ഷേപകരുടെ വിൽപ്പനയും ആഗോള വിപണിയിലെ ദുർബലമായ പ്രവണതകളുമാണ് ബുധനാഴ്ചത്തെ ആദ്യ സമയത്ത് വിപണിയെ ഇടിച്ചത്. സെൻസെക്‌സ് 285.44 പോയിന്റ് താഴ്ന്ന് 65,116.48 ലും നിഫ്റ്റി 100.10 പോയിന്റ് ഇടിഞ്ഞ് 19,334.40 ലുമാണ് വ്യാപാരം തുടങ്ങിയത്. നഷ്ടം കുറച്ചു കൊണ്ടു വന്ന ശേഷം ഒരു മണിയോടെ സെൻസെക്‌സ് 65,358.74ലും നിഫ്റ്റി 19,409.20 ലും എത്തി.
നിഫ്റ്റി 100 പോയിന്റോളം തിരികെ കയറിയാണ് നേട്ടത്തിലെത്തിയത്. ആഭ്യന്തര റീട്ടെയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടത്തെത്തുടർന്ന് മെറ്റൽ, ഫിനാൻഷ്യൽ ഓഹരികൾ ഇടിഞ്ഞു. ചെെനയുടെ സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള കൂടുതൽ ആശങ്കകൾ വിപണിയിലെ വികാരത്തെ ബാധിച്ചു.
പൊതു ചിത്രം
കമ്പനിയുടെ മൊത്തം ഇക്വിറ്റിയുടെ 8.1 ശതമാനം ബ്ലോക്ക് ഡീൽ വഴി കൈമാറിയതിനെത്തുടർന്ന് ഇൻട്രാ ഡേ ട്രേഡിൽ അദാനി പവർ ഓഹരികൾ ഓഹരികൾ നാല് ശതമാനം ഇടിഞ്ഞു. പ്രൊമോട്ടരുടെ കയ്യിൽ നിന്ന് മാർക്വീ ഗ്ലോബൽ ഫണ്ട് ആണ് ഓഹരികൾ വാങ്ങിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
