ആഭ്യന്തര സൂചികകൾ പുതിയ ഉയരം താണ്ടിയ ബുധനാനാഴ്ച സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 499.39 പോയിന്റ് ഉയർന്ന് 63,915.42 ലും നിഫ്റ്റി 154.70 പോയിന്റ് ഉയർന്ന് 18,972.10 ലുമാണ് ക്ലോസ് ചെയ്തത്.
ബുധനാഴ്ച വ്യാപാരത്തിനിടെ സെൻസെക്സ് പുതിയ നിലവാരമായ 64,050.4 പോയിന്റിലും നിഫ്റ്റി 19,011.25 എന്ന പോയിന്റിലെത്തി. ചരിത്രത്തിലാദ്യമായാണ് നിഫ്റ്റി 19,000 പോയിന്റ് കടക്കുന്നത്. വ്യാപാരം ആരംഭിച്ച ഉടൻ 18900 മുകളിൽ കുതിച്ച നിഫ്റ്റി പുതിയ ഉയരം കുതിച്ചിരുന്നു. മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്ത വിപണി ബക്രീദ് അവധിക്ക് ശേഷം വെള്ളിയാഴ്ച വ്യാപാരത്തിനായി തുറക്കും.
വിപണിയുടെ കുതിപ്പിന് സഹായം
തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ നേട്ടം തുടര്‍ന്നാണ് നിഫ്റ്റി ആദ്യമായി 19,000 എന്ന മാര്‍ക്ക് തൊടുന്നതും സെന്‍സെക്‌സ് 64,000 ത്തിലേക്ക് കടക്കുന്നതും. മൂന്ന് സെഷനുകളിലായി നിക്ഷേപകർക്ക് 3 ലക്ഷം കോടിയിലധികം രൂപയുടെ നേട്ടമാണ് ഉണ്ടായത്. മൺസൂണിന്റെ ആരംഭം, എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെയും എച്ച്ഡിഎഫ്സിയുടെയും ലയന പൂർത്തീകരണ പ്രഖ്യാപനം, ജൂണിലെ ഡെറിവേറ്റീവ് സീരീസിന്റെ എക്സ്പയറിക്ക് മുൻപുള്ള റോൾ ഓവറുകൾ എന്നിവയാണ് വിപണിയിലെ നേട്ടത്തിന് കാരണമായ ഘടകങ്ങൾ.

വിദേശ നിക്ഷേപകരുടെ തുടർച്ചയായുള്ള ശക്തമായ വാങ്ങലും സൂചികകളെ മികച്ച മുന്നേറ്റത്തിന് ശക്തി പകർന്നു. ജൂണിൽ ഇതുവരെ 3 ബില്യൺ ഡോളറിലധികമാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിലേക്ക് നിക്ഷേപിച്ചത്. നാല് മാസത്തെ കണക്ക് പ്രകാരം 11 ബില്യൺ ഡോളറിലധികമാണ് നിക്ഷേപം. ഇത് 2020ലെ ആകെ വിദേശ നിക്ഷേപത്തിന്റെ പകുതിയോളം വരും.
റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ് തുടങ്ങിയ നിഫ്റ്റിയിലെ പ്രധാന ഓഹരികളും നിഫ്റ്റിയെ റെക്കോർഡ് ഉയരത്തിലെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചു. ഐടി, മെറ്റൽ, ഉപഭോക്തൃ വിവേചനാധികാര ഓഹരികൾ എന്നിവയാണ് ബുധനാഴ്ച വ്യാപാരത്തിൽ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്.
സൂചികകളും നേട്ടത്തിൽ
സെക്ടറൽ സൂചികകളായ ബാങ്ക് നിഫ്റ്റി 44,508.40 പോയിന്റ് എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. നിഫ്റ്റി എഫ്എംസിജി 0.23%, നിഫ്റ്റി മെറ്റൽ 0.69%, നിഫ്റ്റി പിഎസ്‌യു ബാങ്ക് 0.62% എന്നിവ ഉയർന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, ദിവിസ് ലാബ്, ഗ്രാസിം, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിൽ പ്രധാനമായും നേട്ടമുണ്ടാക്കിയവ എച്ച്‌ഡിഎഫ്‌സി ലൈഫ്, പവർ ഗ്രിഡ്, ഒഎൻജിസി, സൺ ഫാർമ, ടെക് മഹീന്ദ്ര എന്നിവ നഷ്ടത്തിലായി.
ആഗോള വിപണി
ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതകളും ആഭ്യന്തര വിപണിയിലെ നേട്ടത്തിന് കാരണമായി. യുഎസിലെ സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതും ചൈനയുടെ ഉത്തേജക നടപടികളുടെ സൂചനകളും ആഗോളതലത്തിൽ പോസറ്റീവ് വികാരം ഉയർത്തി. ചൊവ്വാഴ്ച, യുഎസിലെ ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്ന നിലയിൽ അവസാനിച്ചു.
യൂറോപ്യൻ ഇക്വിറ്റികൾ നേട്ടത്തിലാണ് സെഷൻ ആരംഭിച്ചത്. ലണ്ടൻ, പാരീസ് എന്നിവ തുടക്കത്തിൽ മുന്നേറി. ഏഷ്യൻ വിപണികളായ ടോക്കിയോ, ഹോങ്കോംഗ്, സിഡ്നി, സിംഗപ്പൂർ, തായ്പേയ് എന്നിവയും നേട്ടത്തിലാണ്. ടോക്കിയോയിലെ നിക്കി 225 രണ്ട് ശതമാനം ഉയർന്ന് 33,193.99 ൽ ക്ലോസ് ചെയ്തു.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?



Click it and Unblock the Notifications