സാഹചര്യം അനുകൂലമായതോടെ വാരന്ത്യത്തിൽ നേട്ടത്തിൽ ക്ലോസ് ചെയ്ത് വിപണി. അടുത്ത ആഴ്‌ച വാരനിരിക്കുന്ന ആർബിഐയുടെ ധനനയ യോഗ റിസൾട്ടിനും വരാനിരിക്കുന്ന ത്രൈമാസ ഫലങ്ങളിലേക്കും നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സെൻസെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കി. ആഗോള സൂചനകളും അനുകൂലമായതോടെ സെൻസെക്സ് 320.09 പോയിന്റ് ഉയർന്ന് 65,828.41ലും നിഫ്റ്റി 114.80 പോയിന്റ് നേട്ടത്തിൽ 19,638.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എൻടിപിസി, ഹീറോ മോട്ടോകോർപ്പ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ദിവിസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. അദാനി എന്റർപ്രൈസസ്, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, പവർ ഗ്രിഡ് എന്നിവ നഷ്ടത്തിലാണ്.
ഐടി ഒഴികെ മറ്റെല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. മെറ്റൽ, പവർ, ഓയിൽ ആൻഡ് ഗ്യാസ്, പിഎസ്‌യു ബാങ്ക്, ഹെൽത്ത് കെയർ സൂചികകൾ 1-2.7 ശതമാനം വരെ ഉയർന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 1.3 ശതമാനവും ബിഎസ്ഇ സ്മോൾകാപ് സൂചിക 0.6 ശതമാനവും ഉയർന്നു.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ)യിൽ നിന്നുള്ള അനുകൂല പ്രസ്താവനകൾ ഫാർമ ഓഹരികളിൽ മുന്നേറ്റമുണ്ടാക്കി. ഡോളർ സൂചികയിലെ ഇടിവ് കാരണം മെറ്റൽ ഓഹരികൾ നേട്ടമുണ്ടാക്കി. ഹിൻഡാൽകോ 5.53 ശതമാനം ഉയർന്നു. ഓട്ടോ ഓഹരികളിൽ ഹീറോ മോട്ടോക്രോപ്പ് 3 ശതമാനം ഉയർന്നു. ഐടി ഓഹരികളിൽ വെള്ളിയാഴ്ചയും ഇടിവാണ്. എൽടിഐഎം, ടെക് മഹീന്ദ്ര, എച്ച്സിഎൽ എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
രൂപ ഡോളറിനെതിരെ 15 പൈസ നേട്ടത്തിൽ 83.04 നിലവാരത്തിൽ ക്ലോസ് ചെയ്തു.
തുടർച്ചയായ രണ്ടാം വാരത്തിലും നഷ്ടം, സെപ്റ്റംബറിൽ നേട്ടം
സെൻസെക്‌സ്, നിഫ്റ്റി, നിഫ്റ്റി ബാങ്ക് രണ്ടാം വാരത്തിലും നഷ്ടത്തിലാണ് ക്ലോസ് ചെയ്യുന്നത്. സെൻസെക്സ് 0.27 ശതമാനവും നിഫ്റ്റി 0.18 ശതമാനവും ഇടിവിലാണ്. ഈ ആഴ്‌ചയിലെ നഷ്ടം രേഖപ്പെടുത്തിയ പ്രധാന 10 നിഫ്റ്റി ഓഹരികളിൽ 6 എണ്ണവും ഐടി ഓഹരികളാണ്.
ടെക് മാഹീന്ദ്ര, ഇൻഫോസിസ്, എൽടിഐഎം, വിപ്രോ, എച്ച്‌സിഎൽ എന്നിവരാണ് മുന്നിൽ. ബജാജ് ഫിനാൻസ്, കോൾ ഇന്ത്യ, ഒഎൻജിസി, എൽ ആൻഡ് ടി, എൻടിപിസി, അപ്പോളോ ഹോസ്‌പിറ്റൽ എന്നിവ ഈ ആഴ്‌ച മികച്ച നേട്ടമുണ്ടാക്കി.
ഉയർന്ന പലിശ നിരക്ക് ആശങ്ക, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ആഗോള സാമ്പത്തിക മാന്ദ്യ ഭീതി എന്നിവ സെപ്റ്റംബറിൽ വിപണിയെ ബാധിച്ച ആശങ്കകളാണ്. എന്നാൽ നിഫ്റ്റി 2 ശതമാനം നേട്ടത്തിലാണ് മാസം അവസാനിപ്പിക്കുന്നത്. സെൻസെക്സ് സെപ്റ്റംബറിൽ 1.50 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ സ്മോൾകാപ് സൂചിക 1 ശതമാനവും മിഡ്കാപ് സൂചിക 3.7 ശതമാനവും സെപ്റ്റംബറിൽ ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
