യുഎസ് ഫെഡറൽ റിസർവിന്റെ നയരൂപീകരണ സമിതി സൂചനകളെത്തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ നഷ്ടത്തിനനുസരിത്ത് വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. ആഭ്യന്തര സൂചികകളിലെ നഷ്ടത്തിന് കാരണമായത് ബാങ്കിംഗ്, ഐടി, ഓട്ടോ ഓഹരികളിലെ ഇടിവാണ്. രാവിലെ 9:18 ന് സെൻസെക്സ് 217 പോയിന്റ് കുറഞ്ഞ് 38,086 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 57 പോയിന്റ് ഇടിഞ്ഞ് 11,547 ലെത്തി.

ഡോ. റെഡ്ഡീസ്, ഒഎൻജിസി, ഗ്രാസിം, ബ്രിട്ടാനിയ, സീ, എച്ച്‌സിഎൽ ടെക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. ഹിൻഡാൽകോ, ടെക് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ് എന്നിവയാണ് നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്നത്. മേഖല സൂചികകളിൽ ബാങ്ക് നിഫ്റ്റി ഒരു ശതമാനം ഇടിഞ്ഞപ്പോൾ ഫാർമ സൂചിക അര ശതമാനം നേട്ടം കൈവരിച്ചു. മിഡ്‌ക്യാപ്പ്, സ്‌മോൾക്യാപ് സൂചികകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
യുഎസ് ക്രൂഡ്, ഗ്യാസോലിൻ ഇൻവെന്ററികളുടെ ഇടിവിനെത്തുടർന്ന് എണ്ണവില 4 ശതമാനത്തിലധികം ഉയർന്നു. കൊവിഡ്-19 മഹാമാരിയിൽ നിന്നുള്ള വീണ്ടെടുക്കലിന്റെ കരുത്ത് സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനാൽ ഏഷ്യൻ ഓഹരികൾ വ്യാഴാഴ്ച ഇടിഞ്ഞു.
സെൻസെക്സിൽ ഇന്ന് 646 പോയിൻറ് നേട്ടം, നിഫ്റ്റി 11,450 ന് മുകളിൽ
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications