ഓഹരികളിൽ സ്ഥിരമായി ലാഭവിഹിതം നൽകുന്നതും മികച്ച ഡിവിഡന്റ് യീൽഡുള്ളതുമായ ഓഹരികൾ നിക്ഷേപകന് അധിക വരുമാനം നൽകും. തുടർച്ചയായി ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപകർ പലപ്പോഴും ഡിവിഡന്റിന് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ ഓഹരി വിലയിലുണ്ടാകുന്ന മുന്നേറ്റം സാവധാനത്തിലാകും.
മികച്ച റിട്ടേണും അതോടൊപ്പം ലാഭവിഹിതവും നൽകുന്ന ഓഹരികളാണെങ്കിൽ ഇരട്ട നേട്ടമാണ് ലഭിക്കുന്നത്. ഡിവിഡന്റ് യീൽഡ് എന്നത് ഒരു കമ്പനിയുടെ വാർഷിക ഡിവിഡന്റ് പേയ്‌മെന്റിനെ നിലവിലെ ഓഹരി വിലയുടെ ശതമാനമായി പ്രതിനിധീകരിക്കുന്ന സാമ്പത്തിക ഉപകരണമാണ്. മികച്ച ഡിവിഡന്റ് യീൽഡും മികച്ച റിട്ടേണും നൽകിയ ഓഹരികളെ പരിചയപ്പെടാം.
വേദാന്ത ലിമിറ്റഡ്
വേദാന്ത ലിമിറ്റഡാണ് കഴിഞ്ഞ 12 മാസത്തെ ഡിവിഡന്റ് യീല്‍ഡ് പരിശോധിച്ചാല്‍ മുന്നില്‍ നില്‍ക്കുന്നത്. 69 രൂപയാണ് കമ്പനി ലാഭവിഹിതമായി നല്‍കിയത്. നിലവിലെ ഓഹരി വിലയായ 233.35 രൂപ പ്രകാരം 29 ശതമാനം ഡിവിഡന്റ് യീല്‍ഡ് ഓഹരിക്കുണ്ട്. ഓഹരി പ്രകടനം നോക്കിയാൽ ഒരു വർഷ കാലയളവിൽ 12 ശതമാനം നെഗറ്റീവ് റിട്ടേൺ ആണ് വേദാന്ത നൽകിയത്.

ഹിന്ദുസ്ഥാൻ സിങ്ക്
വേദാന്തയുടെ സബ്സിഡിയറി സ്ഥാപനമായി ഹിന്ദുസ്ഥാൻ സിങ്ക് കഴിഞ്ഞ 12 മാസത്തിനിടെ 61.50 രൂപയാണ് ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി നൽകിയത്. നിലവിൽ 314.55 രൂപ വിലയുള്ള ഓഹരിക്ക് 19.55 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. അവസാനമായി ജൂലായ് 14 നാണ് ഓഹിര എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്തത്. 1 വർഷത്തിനിടെ 11.21 ശതമാനമാണ് ഓഹരിയുടെ റിട്ടേൺ.
കോൾ ഇന്ത്യ
10 ശതമാനത്തിന് മുകളിൽ ഡിവിഡന്റ് യീൽഡുള്ള ഓഹരിയാണ് കോൾ ഇന്ത്യ. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 20.25 രൂപ ലാഭവിഹിതമാണ് കോൾ ഇന്ത്യ നൽകിയത്. 227.45രൂപ ഓഹരി വിലയുള്ള കോൾ ഇന്ത്യയ്ക്ക് 10.66 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. ഒരു വർഷത്തിനിടെ 2.57 ശതമാനം മുന്നേറ്റാണ് ഓഹരി വിലയിലുണ്ടായിട്ടുള്ളത്.
ഒഎൻജിസി
12 മാസത്തിനിടെ 11.25 രൂപയാണ് പൊതുമേഖല ഓയിൽ കമ്പനിയായ ഒഎൻജിസി ലാഭവിഹിതമായി നൽകിയത്. 175.30 രൂപ വിലയുള്ള ഓഹരിക്ക് ഡിവിഡന്റ് യീൽഡ് വരുന്നത് 6.42 ശതമാനമാണ്. ഓഹരി പ്രകടനം നോക്കിയാൽ 1 വർഷത്തിനിടെ 29.32 ശതമാനം റിട്ടേൺ ഒഎൻജിസി നൽകിയിട്ടുണ്ട്. 2023 ൽ ഇതുവരെ 19.45 ശതമാനം റിട്ടേണും ഓഹരി നൽകി.
പവർ ഗ്രിഡ് കോർപ്പറേഷൻ
കഴിഞ്ഞ 12 വർഷത്തിനിടെ 13.25 രൂപയാണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി നൽകിയത്. വെള്ളിയാഴ്ച 268.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരിക്ക് 4.93 രൂപ ഡിവിഡന്റ് യീൽഡുണ്ട്. 1 വർഷത്തിനിടെ 126.39 ശതമാനം മൾട്ടിബാഗർ റിട്ടേണാണ് പവർ ഗ്രിഡ് കോർപ്പറേഷൻ നൽകിയത്. 2023 ൽ ഇതുവരെ 90.22 ശതമാനം റിട്ടേൺ ഓഹരി നൽകി.
ടെക് മഹീന്ദ്ര
12 മാസത്തിനിടെ 50 രൂപയാണ് ടെക് മഹീന്ദ്ര ലാഭവിഹിതം നൽകിയത്. 1210.80 രൂപയിൽ വെള്ളിയാഴ്ച ക്ലോസ് ചെയ്ത ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 4.13 ശതമാനം ആണ്. ഒരു വർഷത്തിനിടെ 9.56 ശതമാനം റിട്ടേൺ ഓഹരി നൽകി. 2023 ൽ ഇതുവരെ 19.13 ശതമാനമാണ് ഓഹരയുടെ മുന്നേറ്റം.
മറ്റ് ഓഹരികൾ
എച്ച്സിഎൽ ടെക്നോളജീസ് (4 ശതമാനം), ഗെയിൽ (ഇന്ത്യ) (4 ശതമാനം), ഐടിസി, ടിസിഎസ്, ഹീറോ മോട്ടോകോർപ്പ്, ഇന്ത്യൻ ഓയിൽ, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ എന്നി ലാർജ് കാപ് ഓഹരികളുടെ ഡിവിഡന്റ് യീൽഡും 3 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications