ഓഹരി വിപണി നിക്ഷേപകരിൽ മൾട്ടിബാഗർ സ്പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന നിക്ഷേപകനാണ് പൊറിഞ്ചു വെളിയത്ത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ 'സെലിബ്രിറ്റി' നിക്ഷേപകനും പ്രമുഖ പോര്‍ട്ട്ഫോളിയോ ഫണ്ട് മാനേജരും മലയാളിയുമായ ഇദ്ദേഹത്തിന്റെ പോർട്ട്ഫോളിയോ പലരും പിന്തുടരാറുണ്ട്. ജൂൺ പാദത്തിൽ 2 പുതിയ ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് നിക്ഷേപം നടത്തിയത്.
ഇല്ക്ടിക്കൽ കമ്പനിയായ സെന്റം ഇലക്ട്രോണിക്സ് ലിമിറ്റഡിലും മൾട്ടി നാഷണൽ സ്റ്റേഷനറി നിർമാണ കമ്പനിയായ കൊകുയോ കാംലിൻ ലിമിറ്റഡിലുമാണ് അദ്ദേഹത്തിന്റെ നിക്ഷേപം. 212.1 കോടി രൂപ മൂല്യമുള്ള 12 ഓഹരികളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്. അതേസമയം അദ്ദേഹത്തിന്റെ മകളായ ശില്പ പൊറിഞ്ചു വെളിയത്തിന്റെ പോർട്ട്ഫോളിയോയിൽ നിലവിലുള്ളത് ഒരൊറ്റ ഓഹരിയാണ്. 2021 മാർച്ച് പാദം മുതൽ മാറ്റമില്ലാതെ തുടരുന്ന ഓഹരി മൾട്ടിബാഗർ റിട്ടേൺ നൽകിയിട്ടുണ്ട്. ഓഹരിയുടെ വിശദാംശങ്ങൾ നോക്കാം.
അശോക് അൽകോ കെം ലിമിറ്റഡ്
ഓർഗാനിക് കെമിക്കൽസിന്റെ പ്രധാന നിർമാണം, ഇറക്കുമതി കയറ്റുമതി ബിസിനസുകളാണ് അശോക് അൽകോ കെം ലിമിറ്റഡ് നടത്തുന്നത്. എത്തനോൾ, എഥൈൽ അസറ്റേറ്റ്, അസറ്റിക് ആസിഡ് എന്നിവയാണ് കമ്പനിയുടെ പ്രധാന ഉത്പ്പന്നങ്ങൾ. 1992ൽ മുംബൈ ആസ്ഥാനമായാണ് കമ്പനി ആരംഭിച്ചത്. മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള മഹാരാഷ്ട്രയിലെ മഹാദ് എംഐഡിസിയിൽ 28,000 ചതുരശ്ര അടി വിസ്തീർണമുള്ള നിർമാണ പ്ലാന്റ് കമ്പനിക്കുണ്ട്.
ജെഎൻപിടി പോർട്ട് ടെർമിനലിൽ നിന്നുള്ള മികച്ച ലോജിസ്റ്റിക്സ് സൗകര്യവും കമ്പനി ഉപയോഗപ്പെടുത്തുന്നു. 49 കോടി രൂപ വിപണി മൂല്യമുള്ള മെക്രോകാപ് ഓഹരിയാണ് അശോക് അൽകോ കെം ലിമിറ്റഡ്. കമ്പനിയുടെ 54.7 ശതമാനം ഓഹരികളും പ്രമോട്ടർമാരാണ് കൈവശം വെയ്ക്കുന്നത്. 1.40 ശതമാനം ഓഹരികൾ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കയ്യിലാണ്.
ശിൽപ പൊറിഞ്ചു വെളിയത്തിന്റെ കയ്യിലുള്ള ഓഹരികൾ
2021 മാർച്ച് പാദം മുതൽ അശോക് അൽകോ കെം ലിമിറ്റഡിൽ ശിൽപ പൊറിഞ്ചു നിക്ഷേപം തുടരുന്നുണ്ട്. 1.09 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിൽ ശില്പയ്ക്കുള്ളത്. ട്രെൻഡ്ലൈൻ ഡാറ്റ പ്രകാരം കമ്പനിയുടെ 50,000 ഓഹരികളാണ് ശിൽപ ഹോൾഡ് ചെയ്യുന്നത്. ഇവയുടെ ആകെ മൂല്യം ഏകദേശം 54.3 ലക്ഷം രൂപയാണ്.

ഓഹരിയുടെ അടിസ്ഥാന കാര്യങ്ങൾ
വ്യാഴാഴ്ച 109 രൂപ നിലവാരത്തിലാണ് അശോക് അൽകോ കെമം ലിമിറ്റഡ് ഓഹരികൾ വ്യാപാരം നടക്കുന്നത്. ഓഹരിയുടെ പിഇ 31.23 മടങ്ങാണ്. പ്രതിയോഹരി ബുക്ക് വാല്യു 94.17 രൂപയാണ്. സെക്ടറൽ പിഇ 36.3 മടങ്ങാണെന്നത് ഓഹരി മികച്ച വാല്യുവേഷനിലാണെന്ന് സൂചിപ്പിക്കുന്നു. ഇപിഎസ് 3.48 രൂപയുാണ്. 0.92 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 135.33 രൂപയും താഴ്ന്ന വില 66.60 രൂപയുമാണ്.
ഓഹരി പ്രകടനം
ഒരു മാസത്തിനിടെ 9.27 ശതമാനം മുന്നേറ്റമാണ് അശോക് അൽകോ കെം ലിമിറ്റഡ് ഓഹരിയിലുണ്ടായത്. മൂന്ന് മാസത്തിനിടെ 15.64 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി 2023 ല്‍ ഇതുവരെ 48.05 ശതമാനം മുന്നേറി. ഒരു വര്‍ഷ കാലത്ത് 36.36 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി 3 വര്‍ഷത്തിനിടെ 370.59 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേൺ നല്‍കി.
സാമ്പത്തികം
2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനി നഷ്ടത്തിലാണ്. 7.83 കോടി രൂപയാണ് കമ്പനിയുടെ ആകെ വിൽപ്പന. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തെ അപേക്ഷിച്ച് 88.72 ശതമാനം വളർച്ചയാണിത്. അതേസമയം, കമ്പനി ആദ്യ പാദത്തിൽ 0.03 കോടി രൂപ നഷ്ടം രേഖപ്പെടുത്തി.
2022 ജൂണിൽ 0.62 കോടി ലാഭം രേഖപ്പെടുത്തിയടിത്താണിത്. 2023 മാർച്ച് പാദത്തിൽ അറ്റാദായം 1.88 കോടി രൂപയായിരുന്നു. വിപണി മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ കടബാധ്യത 0.20 കോടി എന്ന വളരെ കുറഞ്ഞ തോതിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ



Click it and Unblock the Notifications