കമ്പനികൾ ലാഭമുണ്ടാക്കുന്ന ഘട്ടത്തിൽ നിക്ഷേപകർക്ക് ലാഭവിഹിതം കൈമാറുന്നത് ബോണസ് ഓഹരികൾ വഴിയും ക്യാഷ് ഡിവിഡന്റ് മുഖാന്തരവുമാണ്. കമ്പനികളുടെ പക്കൽ പണമായി ലാഭവിഹിതം നൽകാൻ സാധിക്കാത്ത ഘട്ടത്തിലാണ് അധിക ഓഹരികളായി ബോണസ് ഇഷ്യു നടത്തുന്നത്.
നിക്ഷേപകന് സൗജന്യമായി അധിക ഓഹരികൾ നേടാം എന്നതാണ് ഇതിന്റെ നേട്ടം. അധിക ഓഹരികൾ ലഭിക്കുന്ന മറ്റൊരു മാർഗമാണ് ഓഹരി വിഭജനം. മുഖവില വിഭജിച്ച് ഓഹരികളുടെ എണ്ണം വർധിപ്പിക്കുക വഴി വിപണിയിൽ ഓഹരിക്ക് ലിക്വിഡിറ്റി വർധിപ്പിക്കാനാണ് കമ്പനി ഈ നടപടിയിലേക്ക് കടക്കുന്നത്.
ഓഹരി വിഭജനവും ബോണസ് ഓഹരിയും പ്രഖ്യാപിച്ചൊരു ഓഹരിയാണ് സർവേശ്വർ ഫുഡ്സ്. ബസുമതി അരി, മറ്റ് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണിത്. ജമ്മു കാശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഹിമാലയന്‍ ബയോ ഓര്‍ഗാനിക് ഫുഡ് എന്ന പേരില്‍ സബ്‌സിഡിയറിയുണ്ട്. കോവിഡ് കാലത്തിന് ശേഷം മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരി കൂടിയാണിത്. 424 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയിൽ സെപ്റ്റംബർ മാസത്തിൽ ഓഹരി വിഭജനവും ബോണസ് ഓഹരിയും നടക്കും.

ഓഹരി വിഭജനവും ബോണസ് ഓഹരിയും
1:10 അനുപാതത്തിലാണ് ഓഹരി വിഭജനവും 2:1 അനുപാതത്തില്‍ ബോണസ് ഓഹരിയുമാണ് കമ്പനി നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. ഇതിന് ശേഷം 1 രൂപ മുഖവിലയുള്ള ഓഹരികള്‍ക്കാണ് കമ്പനി ബോണസ് ഇഷ്യു നല്‍കുന്നത്. ഓരോ സര്‍വേശ്വര്‍ ഫുഡ്‌സ് ഓഹരി കയ്യിലുള്ള ഓഹരി ഉടമയ്ക്കും സൗജന്യമായി 2 ഓഹരികള്‍ ലഭിക്കും. രണ്ട് കോർപ്പറേറ്റ് നടപടികൾക്കുമുള്ള റെക്കോര്‍ഡ് തീയതി സെപ്റ്റംബര്‍ 5 ആണ്.
മൾട്ടിബാഗർ ഓഹരി
കോവിഡിന് ശേഷം നിക്ഷേപകര്‍ക്ക് മികച്ച റിട്ടേണ്‍ സമ്മാനിച്ച ഓഹരികളിലൊന്നാണ് സര്‍വേശ്വര്‍ ഫുഡ്‌സ് ലിമിറ്റ്. 2020 ഏപ്രിലില്‍ 8.45 രൂപ നിലവാരത്തിലായിരുന്ന ഓഹരി വെള്ളിയാഴ്ച 130.05 രൂപയിലാണ് ക്ലോസ് ചെയ്തത്. നിക്ഷേപകര്‍ക്ക് 3 വര്‍ഷത്തിനിടെ 1,350 ശതമാനം റിട്ടേണ്‍ ലഭിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനം റിട്ടേണാണ് സര്‍വേശ്വര്‍ ഫുഡ്‌സ് ഓഹരികള്‍ നല്‍കിയത്.
6 മാസം മുന്‍പ് 84.50 രൂപ നിലവാരത്തില്‍ ലഭ്യമായ ഓഹരി നിലവിലെ വിലയിൽ ഏകദേശം 50 ശതമാനം റിട്ടേണ്‍ നൽകി. 2023 ല്‍ ഇതുവരെ ഓഹരി 40 ശതമാനം മുന്നേറി. 1 വര്‍ഷം മപന്‍പ് 49.50 രൂപയിലായിരുന്ന ഓഹരി 150 ശതമാനത്തിന് അടുത്താണ് റിട്ടേൺ നൽകിയത്.
സാമ്പത്തികം
2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സർവേശ്വർ ഫുഡ്സ് ലിമിറ്റഡിന്റെ അറ്റാദായം തൊട്ട് കഴിഞ്ഞ പാദത്തേക്കാൾ 61 ശതമാനം ഉയർന്ന് 2.91 കോടി രൂപയായി. 2023 മാർച്ച് പാദത്തിൽ 1.81 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ 2.8 കോടി രൂപയായിരുന്ന ലാഭത്തേക്കാൾ 1.69 ശതമാനം വർധനവാണിത്.
2023 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം മുൻപാദത്തെ അപേക്ഷിച്ച് 45 ശതമാനം വർധനവോടെ 187.68 കോടി രൂപയായി.
ഓഹരി വില
വെള്ളിയാഴ്ച സർവേശ്വർ ഫുഡ്സ് ഓഹരികൾ 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് പരിധിയായ 130.05 രൂപയിലാണ് ക്ലോസ് ചെയ്തത്. 138.45 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 43.05 രൂപയാണ് ഓഹരിയുടെ 52 ആഴ്ച താഴ്ന്ന വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications