സ്മോൾ കാപ് ഓഹരിയിലെ ശക്തമായ റാലിയിൽ വമ്പൻ റിട്ടേണുകളാണ് പല നിക്ഷേപകരും നേടിയത്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം 100 ശതമാനത്തിലധികം റിട്ടേൺ നൽകിയ സ്മോൾ കാപ് ഓഹരികൾ നിരവധിയാണ്. അതേസമയം റാലിയുടെ ഭാഗമാവുകയും മാന്യമായ തിരുത്തൽ നേരിടുകയും ചെയ്ത ഓഹരികളും വിപണിയിലുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ നുവാമയുടെ അഭിപ്രായത്തിൽ തിരുത്തലിന് ശേഷം മുന്നേറ്റ സാധ്യത കാണിക്കുന്നൊരുഓഹരിയാണ് ഗ്ലോബസ് സ്പിരിറ്റ്.
ഗ്ലോബസ് സ്പിരിറ്റ്
ബ്രൂവറി, ഡിസ്‍ലറി സെക്ടറിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഗ്ലോബസ് സ്പിരിറ്റ്. ഇന്ത്യൻ നിർമിത ഇന്ത്യൻ മദ്യം, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, ബൾക്ക് ആൽക്കഹോൾ, ഹാൻഡ് സാനിറ്റൈസർ, ഫ്രാഞ്ചൈസി ബോട്ടിലിംഗ് എന്നിവയുടെ നിർമാണം, വിൽപ്പന എന്നീ ബിസിനസുകളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. രാജസ്ഥാൻ, ഹരിയാന, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ കമ്പനിക്ക് ഡിസ്റ്റിലറികളുണ്ട്.
മുന്നേറ്റത്തിന് ശേഷം തിരുത്തൽ
കഴിഞ്ഞ മൂന്ന് വർഷ കാലത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയാണ് ഗ്ലോബസ് സ്പിരിറ്റ്. ഓഹരി വില 247.15 രൂപയിൽ നിന്നാണ് കുതിപ്പ് തുടങ്ങിയത്. 265 ശതമാനം റിട്ടേണാണ് ഓഹരി 3 വർഷത്തിനിടെ നൽകിയത്. അഞ്ച് വർഷത്തിനുള്ളിൽ ഇത് 391 ശതമാനം മൾട്ടിബാഗർ റിട്ടേണും ഓഹരി നൽകി.

നല്ല രീതിയിൽ ഇടിവും ഓഹരിയിലുണ്ടായി. 2023 ജൂലായ് അഞ്ചിന് എക്കാലത്തെയും ഉയർന്ന നിരക്കായ 1326.25 രൂപയിൽ എത്തിയതിന് ശേഷം ഓഹരി വിലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. വിൽപ്പന സമ്മർദ്ദം നേരിട്ട ഓഹരി ഉയർന്ന നിരക്കിൽ നിന്ന് 32 ശതമാനത്തോളമാണ് ഇടിഞ്ഞത്. ജൂൺ പാദത്തിലെ കമ്പനിയുടെ മോശം പ്രകടനവും എത്തനോൾ ഉൽപാദനത്തിനുള്ള അരി വിതരണം എഫ്‌സിഐ താൽക്കാലികമായി നിർത്തിവച്ചതുമാണ് ഇടിവിന് കാരണമായത്.
ഓഹരി ഫണ്ടമെന്റൽ
3,585 കോടി രൂപ വിപണി മൂല്യമുള്ള സ്മോൾ കാപ് ഓഹരിയാണ് ഗ്ലോബസ് സ്പിരിറ്റ്സ്. 30.24 ശതമാനം ആണ് റിട്ടേൺ ഓൺ ഇക്വിറ്റി. 0.24 എന്ന കുറഞ്ഞ ഡെറ്റ്-ഇക്വിറ്റി അനുപാതമാണ് ഓഹരിക്കുള്ള്. 20.17 പിഇ അനുപാതത്തിലാണ് ഓഹരി. 64.80 എന്ന സെക്ടറൽ പിഇയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വാല്യുവേഷനിലാണ് ഓഹരിയെന്ന് കാണാം.
സാമ്പത്തികം
ജൂണ്‍ പാദത്തില്‍ 705.98 കോടി രൂപയുടെ വരുമാനാണ് കമ്പനി ഉണ്ടാക്കിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദവുമായി താരതമ്യ ംെചയ്യുമ്പോള്‍ (628.95 കോടി രൂപ) 9.96 ശതമാനം വര്‍ധനവാണിത്.ജൂണ്‍ പാദത്തില്‍ 38.78 കോടി രൂപയാണ് റിപ്പോര്‍ട്ട് ചെയ്ത ലാഭം. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് (37.27 കോടി രൂപ) 4.05 ശതമാനം വര്‍ധനവാണ്. കണ്‍സ്യൂമര്‍ സെഗ്മെന്റില് 2023 കോടി രൂപയാണ് കമ്പനിയുടെ വരുമാനം
ലക്ഷ്യവില
ജാർഖണ്ഡിലെയും പശ്ചിമ ബംഗാളിലെയും പ്ലാന്റ് അടച്ചുപൂട്ടലുകളും ജൂലായിൽ ആരംഭിക്കുന്ന എഫ്‌സിഐയിൽ നിന്നുള്ള ധാന്യങ്ങളുടെ അഭാവവും കാരണം കമ്പനിയുടെ സെപ്റ്റംബർ പാദ പ്രകടനത്തിൽ ശക്തമായ പ്രകടനം നുവാമ പ്രതീക്ഷിക്കുന്നില്ല. സെപ്റ്റംബർ പാദത്തിന് ശേഷം പ്ലാന്റിന്റെ ശേഷി വർധന്, രാജസ്ഥാനിലെ വില വർധനവ്, പുതിയ പ്രദേശങ്ങളിൽ നിന്നുള്ള വരുമാനം എന്നിവയുടെ നല്ല സ്വാധീനം ഓഹരിക്ക് ഗുണം ചെയ്യും.
1,146 രൂപ ലക്ഷ്യവിലയിലാണ് നുവാമ ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നത്. വ്യാഴാഴ്ചയിലെ ക്ലോസിംഗ് നിലവാരമായ 937 രൂപയിൽ നിന്ന് 18 ശതമാനം മുന്നേറ്റമാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
