സ്മോൾ കാപ് കമ്പനികളിലെ നിക്ഷേപം മികച്ച വളർച്ച സാധ്യത കാണിക്കുന്നവയാണ്. ദീർഘകാല നിക്ഷേപം നടത്തുന്നവർക്ക് മികച്ച റിട്ടേൺ ഇത്തരം ഓഹരികളിൽ നിന്ന് ലഭിക്കും. ഇത്തരത്തിലൊരു ഓഹരിയാണ് സരേഗമ ഇന്ത്യ.
ദീർഘകാല നിക്ഷേപം നടത്തി, കഴിഞ്ഞ 10 വർഷ കാലം ഓഹരി കൈവശം വെച്ച നിക്ഷേപകർക്ക് 5,100 ശതമാനം വരെ റിട്ടേണാണ് ഓഹരി നൽകിയിട്ടുള്ളത്. വിദഗ്ധരുടെ അഭിപ്രായത്തിൽ ഓഹരി 12 മാസത്തിനുള്ളിൽ വില 750 രൂപയിലേക്ക് കുതിക്കാൻ സാധ്യതയും കാണുന്നുണ്ട്. വിശദമായി ഓഹരിയെ നോക്കാം.

സരേഗമ ഇന്ത്യ
ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴിലുള്ള മീഡിയ എന്റർടെയിൻമെന്റ് കമ്പനിയാണ് സരേഗമ ഇന്ത്യ. രാജ്യത്തെ ഏറ്റവും പഴയ സംഗീത കമ്പനിയും ബഹുഭാഷാ ടിവി കണ്ടന്റ് നിർമാതാക്കളുമാണ്. കമ്പനിയുടെ സംഗീത ശ്രേണിയിൽ പുതിയതും പഴയതുമായ ഹിന്ദി സിനിമകൾ, പ്രാദേശിക സിനിമകൾ, ഗസലുകൾ, ക്ലാസിക്കൽ, ഇൻഡിപോപ്പ്, ഇന്റർനാഷണൽ എന്നിവ ഉൾപ്പെടുന്നു. സിനിമകളും ടിവി സീരിയലുകളും നിർമിക്കുന്ന ബിസിനസും സരേഗമയ്ക്കുണ്ട്.
ഓഹരി പ്രകടനം
2013 ജൂലായ് 9 ന് 6 രൂപ വിലയുണ്ടായിരുന്നു ഓഹരിയുടെ ഇന്നത്തെ വില 408 രൂപയാണ്. 10 വർഷം മുമ്പ് 10,000 രൂപ ഓഹരിയിൽ നിക്ഷേപിക്കുകയും നിക്ഷേപം തുടരുകയും ചെയ്താൽ ഇന്നത്തെ മൂല്യം ഏകദേശം 5 ലക്ഷം രൂപയായി മാറുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഓഹരികൾ 380 ശതമാനം ഉയർന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1250 ശതമാനം മുന്നേറ്റവും ഓഹരി വിലയിലുണ്ടായി. സരേഗമ ഇന്ത്യ ഓഹരികള് വെള്ളിയാഴ്ച 408 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 449.50 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്ന്ന വില. 303.25 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
ഓഹരി പങ്കാളിത്തം
കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും പ്രൊമോട്ടർമാരുടെ കയ്യിലാണ്. 58.49 ശതമാനം ഓഹരികളാണ് പ്രമോട്ടർമാർ ഹോൾഡ് ചെയ്യുന്നത്. 41.27 ശതമാനം വരുന്ന പൊതു ഓഹരി ഉടമകളിൽ 0.5 ശതമാനം ഓഹരികളാണ് മ്യൂച്വൽ ഫണ്ടുകൾ കൈവശം വെയ്ക്കുന്നത്. 17 ശതമാനം ഓഹരി പങ്കാളിത്തമാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് കമ്പനിയിലുള്ളത്.
സാമ്പത്തികം
2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ, സരേഗമ ഇന്ത്യ എക്കാലത്തെയും ഉയർന്ന വരുമാനം രേഖപ്പെടുത്തി. 207 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 15 ശതമാനം വാർഷിക വർധനവ് നേടാൻ കമ്പനിക്ക് സാഘിച്ചു. പ്രവർത്തന വരുമാനം വാർഷികാടിസ്ഥാനത്തിൽ 29 ശതമാനം വർധിച്ച് 751 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള വരുമാനം 24 ശതമാനം വർധിച്ച് 189 കോടി രൂപയാണ്.
7,866 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ പ്രതിയോഹരി വരുമാനം 9.62 രൂപയാണ്. നിലവിൽ 5.37 മടങ്ങ് പിബി അനുപാതത്തിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
750 രൂപ വരെ ഉയരാം
ഇടത്തരം മുതൽ ദീർഘകാല വീക്ഷണകോണിൽ സരേഗമ ഓഹരി വാങ്ങാനാണ് അനലിസ്റ്റുകൾ നിർദ്ദേശിക്കുന്നത്. പ്രതിമാസ ഫ്ലാഗ് പാറ്റേൺ ബ്രേക്ക്ഔട്ട് രേഖപ്പെടുത്തിയ ഓഹരി അടുത്ത 12 മാസത്തിനുള്ളിൽ 750 രൂപ നിലവാരത്തിലേക്ക് എത്താനുള്ള സാധ്യതയാണ് ജിസിഎൽ ബ്രോക്കിംഗിലെ റിസർച്ച് അനലിസ്റ്റ് വൈഭവ് കൗശിക് കാണുന്നത്. 349 രൂപയിൽ ഓഹരിക്ക് സ്റ്റോപ്പ് ലോസ് വെയ്ക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു.
അറിയിപ്പ്
മുകളില് കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള് എടുക്കും മുന്പ് സാമ്പത്തിക വിദഗ്ധന്റെ നിര്ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്ക്ക് വിധേയമാണ്. സ്വന്തം റിസ്കില് മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില് സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്ക്ക് ഗ്രേനിയം ഇന്ഫര്മേഷന് ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications