പാദഫലത്തിന് ശേഷം മികച്ച പ്രകടനം നടത്തുന്ന കമ്പനികൾ ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി ഓഹരികൾ നൽകാറുണ്ട്. ഇതാണ് ബോണസ് ഓഹരി. ഓഹരി ഉടമയ്ക്ക് പണ ചെലവില്ലാതെ കയ്യിലുള്ള ഓഹരിക്ക് അനുസൃതമായി നിശ്ചിത ഓഹരികൾ അധികമായി ലഭിക്കുന്നു എന്നതാണ് ബോണസ് ഓഹരിയുടെ ഗുണം. ജൂൺ 26 ന് ആരംഭിക്കുന്ന വാരത്തിൽ ഒരു കമ്പനി മാത്രമാണ് ബോണസ് ഓഹരി നൽകുന്നത്.
ഡിദേവ് പ്ലാസ്റ്റിക്ക് ഇൻഡസ്ട്രീസ്
പ്ലാസ്റ്റിക്ക് നിർമാണ കമ്പനിയാണ് ഡിദേവ് പ്ലാസ്റ്റിക്ക് ഇൻഡസ്ട്രീസ് ലിമിറ്റഡ്. വ്യാവസായിക ആവശ്യങ്ങൾക്കായുള്ള പ്ലാസ്റ്റികാണ് കമ്പനി പ്രധാനമായും നിർമിക്കുന്നത്. പിവിസി, പാദരക്ഷ, പൈപ്പ്, വൈറ്റ് ഗുഡ്‌സ്, ഓട്ടോമൊബൈലുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്‌ക്കായുള്ള പ്ലാസ്റ്റിക്കുകൾ കമ്പനി നിർമിക്കുന്നുണ്ട്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മോൾ കാപ് കമ്പനിയുടെ വിപണി മൂല്യം 1,940 രൂപയാണ്.
ബോണസ് ഓഹരി
നിക്ഷേപകർക്ക് കഴിഞ്ഞ 1 വർഷത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയാണ് ഡിദേവ് പ്ലാസ്റ്റിക് ഇൻഡസ്ട്രീസ്. ഈ ഓഹരി 1: 10 അനുപാതത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചിട്ടുള്ളത്. 10 ഓഹരികൾ കയ്യിലുള്ളവർക്ക് 1 ഓഹര് അധികമായി ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജൂൺ 30 ആണ്. ബോണസ് ഓഹരിക്ക് അർഹരായ ഓഹരി ഉടമകളെ തീരുമാനിക്കാനാണ് റെക്കോർഡ് തീയതി.

ഓഹരി വില
വെള്ളിയാഴ്ച 3.07 ശതമാനം നേട്ടത്തിൽ 206.25 രൂപയിലാണ് ഡിദേവ് പ്ലാസ്റ്റിക് ഇൻഡസ്ട്രീസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. 2023 ജൂൺ 26 ന് രേഖപ്പെടുത്തിയ 228 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 2022 ആഗസ്റ്റ് 8 ന് രേഖപ്പെടുത്തിയ 34.30 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
നിലവിലെ ഓഹരി വില 52 ആഴ്ചയിലെ ഉയരത്തിൽ നിന്ന് 9 ശതമാനം താഴ്ചയിലും 52 ആഴ്ചയിലെ താഴ്ന്ന വിലയിൽ നിന്ന് 500 ശതമാനം നേട്ടത്തിലുമാണ്.
ഓഹരി പ്രകടനം
ഒരു വർഷത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയാണ് ഡിദേവ് പ്ലാസ്റ്റിക്ക് ഇൻഡസ്ട്രീസ്. കഴിഞ്ഞ വർഷം 41.85 രൂപയായിരുന്ന ഓഹരിയാണ് 206 രൂപയിലേക്ക് ഉയർന്നത്. 390.56 ശതമാനം മൾട്ടിബാഗർ റിട്ടേണാണ് ഓഹരി സമ്മാനിച്ചത്. 2023 ആരംഭിച്ചതിന് ശേഷമുള്ള പ്രകടനം നോക്കിയാലും ഓഹിര മൾട്ടിബാഗർ റിട്ടേൺ നൽകി. 82.55 രൂപയിൽ നിന്ന് കുതിപ്പ് തുടങ്ങിയ ഓഹരിയാണ് ഈ നിലവാരത്തിലേക്ക് ഉയർന്നത്. നിക്ഷേപകന് 148.70 ശതമാനം റിട്ടേൺ നൽകാൻ ഓഹരിക്ക് സാധിച്ചു.
സാമ്പത്തികം
2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം 676.13 കോടി രൂപയായിരുന്നു. 2022 മാർച്ച് പാദത്തിലെ 629.59 കോടിയേക്കാൾ 7.39 ശതമാനം വർധനവ് വരുമാനത്തിലുണ്ടായി. 48.28 കോടി രൂപയുടെ ലാഭമാണ് കമ്പനി 2023 മാർച്ച് പാദത്തിൽ രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തെ അപേക്ഷിച്ച് 167.52 ശതമാനം വർധനവാണിത്. 18.04 കോടിയായിരുന്നു 2022 മാർച്ച് പാദത്തിലെ ലാഭം.
ഇതോടെ കമ്പനിയുടെ പ്രതിയോഹരി വരുമാനം 5.13 രൂപയായി ഉയർന്നു. 2023 സാമ്പത്തിക വർഷത്തിൽ കമ്പനി രേഖപ്പെടുത്തിയ ആകെ വരുമാനം 2,529 കോടി രൂപയും ലാഭം 104.09 കോടി രൂപയുമാണ്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications