ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപകരെ സംബന്ധിച്ച് ഓഹരി വിറ്റൊഴിയാതെ തന്നെ വരുമാനമുണ്ടാക്കാനുള്ള മാർഗമാണ് ലാഭവിഹിതം. തുടർച്ചയായി ലാഭവിഹിതം നൽകുന്ന കമ്പനികളാണെങ്കിൽ നിക്ഷേപകന് ലാഭവിഹിതത്തിലൂടെ സ്ഥിര വരുമാനം ഉണ്ടാക്കാനും സാധിക്കും. ലാഭവിഹിതം പോലെ ഓഹരി ഉടമയക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ബോണസ് ഓഹരി. കമ്പനിയുടെ കരുതൽ ശേഖരത്തിൽ നിന്ന് അധിക ഓഹരികൾ സൗജന്യമായാണ് ഓഹരി ഉടമകൾക്ക് ലഭിക്കുക.
ഭാവിയിൽ ഓഹരി വില ഉയരുമ്പോഴോ ലാഭവിഹിതം നൽകുമ്പോഴോ അധിക ഓഹരിയുടെ ഗുണം നിക്ഷേപകന് ലഭിക്കും. ഓഹരി വിപണിയിലെ വാർത്തകൾ ശ്രദ്ധിച്ചാൽ ലഗേജ് നിർമാതാക്കളായ സ്മോൾകാപ് ഓഹരി ലാഭവിഹിതവും ബോണസ് ഓഹരിയും നൽകുന്നതായി കാണാം.
സഫാരി ഇൻഡസ്ട്രീസ്
ലഗേജ് ട്രോളി ബാഗുകള്‍, സ്യൂട്ട്കേസുകള്‍, ബാക്ക്പാക്ക്, ട്രാവല്‍ ബാങ്ക്, അനുബന്ധ ഉത്പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് സഫാരി ഇന്‍ഡസ്ട്രീസ്. 1974 ല്‍ പ്ലാസ്റ്റിക്ക് മൊഡ്യൂള്‍ ലഗേജുകള്‍ നിര്‍മിക്കുന്ന പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമായാണ് സഫാരി ഇന്‍ഡസ്ട്രീസ് ആരംഭിച്ചത്. 1980 തില്‍ കമ്പനിയായി പ്രവര്‍ത്തനം ആരംഭിച്ച സഫാരി ഇന്‍ഡസ്ട്രീസിന് ഇന്ന് മുംബൈയിലും ഗുജറാത്തിലെ ഹലോളിലും പ്ലാന്റുകളുണ്ട്. 9,631 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയാണ് സഫാറി ഇൻഡസ്ട്രീസ്.

ലാഭവിഹിതം
തുടർച്ചയായി ലാഭവിഹിതം നൽകി പരിചയമുള്ള സഫാരി ഇൻഡസ്ട്രീസ് രണ്ടാം പാദഫലത്തിന് ശേഷം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. 125 ശതമാനമാണ് ഇടക്കാല ലാഭവിഹിതം. 2 രൂപ മുഖവിലയുള്ള ഓഹരിയില്‍ നിന്ന് നിക്ഷേപകന് 2.50 രൂപ ലാഭവിഹിതം ലഭിക്കും.
ലാഭവിഹിതം നവംബര്‍ 30 ന് വിതരണം ചെയ്യും. ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി നവംബര്‍ 10 ആണ്. 2002 മുതൽ 13 തവണ ലാഭവിഹിതം നൽകുന്ന കമ്പനി കഴിഞ്ഞ 12 മാസത്തിനിടെ 3.50 രൂപയാണ് ലാഭവിഹിതം നൽകിയത്. 0.09 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
ബോണസ് ഇഷ്യു
സഫാരി ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡ് യോഗം ബോണസ് ഇഷ്യൂവിന് അംഗീകാരം നല്‍കിയിട്ടുണ്ട്. 1:1 അനുപാതത്തിലാണ് സഫാരി ഇന്‍ഡസ്ട്രീസ് ബോണസ് ഓഹരികള്‍ അനുവദിക്കുന്നത്. അതായത്, 2 രൂപ മുഖവിലയുള്ള ഒരു ഓഹരി കൈവശം വെയ്ക്കുന്നൊരാള്ക്ക് മറ്റൊരു ഓഹരി സൗജന്യമായി ലഭിക്കും. രണ്ട് മാസത്തിനുള്ളില്‍ ഓഹരികള്‍ നിക്ഷേപകന് ലഭിക്കും. ബോണസ് ഓഹരിക്കുള്ള റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കും. 2.37 കോടി ഓഹരികളാണ് കമ്പനി ബോണസ് ഇഷ്യുവിനായി മാറ്റിവെച്ചിരിക്കുന്നത്.
സാമ്പത്തികം
2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. വരുമാനം 370.02 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവുണ്ട്. കമ്പനിയുടെ അറ്റാദായം 53.7 ശതമാനം വര്‍ധിച്ച് 39.8 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 26 കോടി രൂപയായിരുന്നു അറ്റാദായം. ഇബിഐടിഡിഎ 63.4 കോടി രൂപയായി വളര്‍ന്നു.
ഓഹരി പ്രകടനം
4,049.90 രൂപയില്‍ ലഭ്യമായ സഫാരി ഇന്‍ഡസ്ട്രീസ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 4535 രൂപയാണ്. 52 ആഴ്ചയ്ക്കിടെ ഓഹരി 1,576.45 രൂപ വരെ താഴ്ന്നു. 1 വര്‍ഷത്തിനിടെ 128 ശതമാനം റിട്ടേണ്‍ സമ്മാനിച്ച ഓഹരി 2 വര്‍ഷത്തിനിടെ 394 ശതമാനം ഉയര്‍ന്നു. മൂന്ന് വര്‍ഷത്തെ പ്രകടനം 919 ശതമാനമാണ്. അഞ്ച് വര്‍ഷത്തിനിടെ ഓഹരി 447 ശതമാനം മുന്നേറി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications