കേരളത്തിൽ നിന്നുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി വിപണിയിൽ വില കൊണ്ട് ചെറിയനാണെങ്കിലും റിട്ടേൺ കൊണ്ട് മൾട്ടിബാഗറാണ്. നീണ്ട നാൾ 7-8 രൂപ നിലവാരത്തിലെ കറക്കത്തിന് ശേഷം 2022 ഡിസംബറിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഗീയർ മാറ്റിയത്.
21.80 രൂപയിലെത്തിയ ഓഹരികൾ 2022 ഡിസംബറിലാണ് പുതിയ 52 ആഴ്ചയിലെ ഉയർന്ന വിലയും കുറിച്ചു. പിന്നീട് ലാഭമെടുപ്പിന് ശേഷം 15 രൂപ നിലവാരത്തിൽ കറങ്ങിയ ഓഹരികൾ വീണ്ടും കുതിപ്പ് തുടങ്ങി എന്നതാണ് പുതിയ വാർത്ത.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി വില
ബുധനാഴ്ച വ്യാപാരത്തിനിടെ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 3.50 ശതമാനത്തിലധികം ഉയർന്നു. 2023 പാദത്തിലെ അഡ്വാൻസ്, നിക്ഷേപങ്ങളിലെ ആരോഗ്യകരമായ വളർച്ചയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾക്ക് നേട്ടമായത്. ബുധനാഴ്ച 20.50 രൂപ വരെ മുന്നേറിയ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 3.30 ശതമാനം നേട്ടത്തിൽ 20.35 രൂപയിൽ വ്യാപാരം അവസാനിച്ചു.

ഓഹരി വില ഉയരാൻ കാരണം
ജൂൺ പാദത്തിലെ പുതിയ റിപ്പോർട്ടിലെ ശുഭ സൂചനകളാണ് ഓഹരി വില ഉയർത്തിയത്. ബാങ്കിന്റെ ഗ്രോസ് അഡ്വാൻസിൽ മുൻ സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തേക്കാൾ 14.53 ശതമാനം വർധിച്ചു. 2023 ജൂൺ പാദത്തിൽ 64,704 കോടി രൂപയിൽ നിന്ന് 74,107 കോടി രൂപയാണ് 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ ഗ്രോസ് അഡ്വാൻസ്. 72,092 കോടി രൂപയായിരുന്നു 2023 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ രേഖപ്പെടുത്തിയ അഡ്വാൻസ്.
2024 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മൊത്തം നിക്ഷേപം 95,524 കോടി രൂപയായി ഉയർന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 88,196 കോടി രൂപയായിരുന്നു. 8.31 ശതമാനം വർധനവാണിത്. ബാങ്കിന്റെ ലിക്വിഡിറ്റി സൂചിപ്പിക്കുന്ന കറന്റ് സേവിംഗ് അക്കൗണ്ട് ജൂൺ പാദത്തിൽ2.76% വർഷം വർധിച്ച് 31,171 കോടി രൂപയിലെത്തി. കറന്റ് സേവിംഗ് അക്കൗണ്ട് അനുപാതം 176 അടിസ്ഥാന നിരക്ക് കുറഞ്ഞ് 32.63 ശതമാനം ആയി.
ഓഹരി വാങ്ങാം
ജൂൺ പാദത്തിലെ സംഖ്യകൾ പുറത്ത് വന്നതിന് പിന്നാലെ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്. ബിസിനസ് പരിവർത്തനം, നേതൃമാറ്റം കാരണം വളർച്ചയിലും ലാഭത്തിലും തുടർച്ചയായ മുന്നേറ്റം, ബിസിനസ്സ് വളർച്ചയിൽ ക്രമാനുഗതമായ പുരോഗതി എന്നിവയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികളെ ആകർഷകമാക്കുന്നത്.
23 രൂപയാണ് ബാങ്കിംഗ് ഓഹരിക്ക് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. ടെക്നിക്കൽ നിലവാരം പരിശോധിച്ചാൽ 22 രൂപയിലാണ് ഓഹരിയുടെ അടുത്ത പ്രതിരോധം 19.10 രൂപയിലെ സപ്പോർട്ടിൽ കർശനമായ സ്റ്റോപ്പ് ലോസ് നിലനിർത്താനാണ് ടിപ്സ്2 ട്രേഡിൽ നിന്നുള്ള എആർ രാമചന്ദ്രൻ നിരീക്ഷിക്കുന്നത്.
ഓഹരി പ്രകടനം
21.80 രൂപയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില. 7.55 രൂപയാണ് 52 ആഴ്ചയ്ക്കുള്ളില്‍ താഴ്ന്ന വില നിലവാരം. 3.70 രൂപയാണ് പ്രതിയോഹരി വരുമാനം. വന്‍ വളര്‍ച്ചയാണ് ഇപിഎസില്‍ ഉണ്ടായത്. 0.65 മടങ്ങാണ് പിബി അനുപാതം. ഒരാഴ്ചയ്ക്കിടെ 14.33 ശതമാനം മുന്നേറ്രാണ്ഓഹരിയിലുണ്ടാ.ത്. 1 വര്‍ഷത്തിനിടെ157.59 ശതമാനം ഓഹരി മുന്നേറി. 2023 ല്‍ ഇതുവരെ 8.24 ശതമാനം മുന്നേറ്റം
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications