ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തിൽ തുടക്കം, ബാങ്ക് ഓഹരികൾക്ക് കനത്ത ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ സൂചികകൾ ഇന്ന് നേരിയ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 9:16ന് സെൻസെക്സ് 56.66 പോയിൻറ് അഥവാ 0.14 ശതമാനം ഇടിഞ്ഞ് 40374.94 ൽ എത്തി. നിഫ്റ്റി 18.80 പോയിൻറ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 11854.20 ൽ. ഏകദേശം 340 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 432 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 54 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ബിഎസ്ഇ സെൻസെക്സിൽ എൽടി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, അൾട്രാ സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് എന്നിവയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്.

കൊവിഡ് 19: ബാങ്ക് ഓഫ് ബറോഡ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ സാധ്യതകൊവിഡ് 19: ബാങ്ക് ഓഫ് ബറോഡ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ സാധ്യത

ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തിൽ തുടക്കം, ബാങ്ക് ഓഹരികൾക്ക് കനത്ത ഇടിവ്

ആക്സിസ് ബാങ്ക്, എസ്ബിഐ, കൊട്ടക് ബാങ്ക്, ഒൻജിസി, ഐസിഐസിഐ ബാങ്ക്, നെസ്ലെ ഇന്ത്യ എന്നിവയാണ് സെൻസെക്സിൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. യുഎസ് വിപണികൾ ദുർബലമായതിന് പിന്നാലെയാണ് ഇന്ന് ഏഷ്യൻ വിപണികളിലും നഷ്ടം തുടരുന്നത്. ജപ്പാനിലെ നിക്കി 225 ഫ്യൂച്ചറുകൾ 0.4 ശതമാനവും ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഫ്യൂച്ചറുകൾ 0.59 ശതമാനവും ഇടിഞ്ഞു. കൊറോണ വൈറസ് ഉത്തേജനം സംബന്ധിച്ച് കരാറിലെത്താൻ വാഷിംഗ്ടൺ നിയമനിർമ്മാതാക്കൾ ഇപ്പോഴും പാടുപെടുന്നതിനാൽ വാൾസ്ട്രീറ്റിലെ പ്രധാന സൂചികകൾ തിങ്കളാഴ്ച താഴ്ന്നിരുന്നു.

നഷ്ടം മറന്നു, ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ തുടക്കം; ഇൻ‌ഫോസിസും ഇൻ‌ഡസ് ഇൻ‌ഡ് ബാങ്കും കുതിക്കുന്നു 

English summary

Stock Market Started With A Loss Today, Bank Shares Falling Sharply | ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തിൽ തുടക്കം, ബാങ്ക് ഓഹരികൾക്ക് കനത്ത ഇടിവ്

Indian indices opened lower today. At 9:16 am, the Sensex was down 56.66 points, or 0.14 per cent, at 40374.94. Read in malayalam.
Story first published: Tuesday, October 20, 2020, 9:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X