വ്യാഴാഴ്ച മികച്ച തുടക്കത്തിന് ശേഷം സൂചികകള്‍ നഷ്ടത്തിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. നിഫ്റ്റി 0.60 ശതമാനം ഇടിഞ്ഞ് 19,659.9 ലാണ് ക്ലോസ് ചെയ്തത്. മുന്‍നിര കമ്പനികളുടെ പാദഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും വിവിധ സെ്കടറുകളില് ലാഭമെടുക്കല്‍ നടന്നതുമാണ് വിപണിയെ ഇടിച്ചത്. എന്നാല്‍ വിവിധ മേഖലകളിലെ ഓഹരികള്‍ കരുത്ത്കാട്ടി. ഇത്തരത്തില്‍ പ്രതിരോധം മറികടന്ന് ബ്രേക്ക്ഔട്ട് രേഖപ്പെടുത്തിയ ഒരു ഓഹരികളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത് ഇപ്പോള്‍ വാങ്ങിയാല്‍ മികച്ച നേട്ടമാണ് ഈ ഓഹരിയില്‍ കാണുന്നത്.
സുപ്രിയ ലൈഫ്സയന്‍സ്
1943 കോടി രൂപ വിപണി മൂല്യമുള്ള സ്മോള്‍ കാപ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയാണ് സുപ്രിയ ലൈഫ് സയന്‍സ്. പ്രാഥമിക ഓഹരി വില്പന സമയത്ത് ഗംഭീര അരങ്ങേറ്റം കുറിച്ച് പിന്നീട് ഭീകരമായ വീഴ്ചയാണ് ഈ ഫാര്‍മ കമ്പനിയിൽ ഉണ്ടായത്. 2021 ഡിസംബറില്‍ ലിസ്റ്റ് ചെയ്ത ഓഹരി 55 ശതമാനം പ്രീമിയത്തിലാണ് വിപണിയിലെത്തിയത്. 274 രൂപയായിരുന്ന ഐപിഒ വിലയിൽ നിന്ന് 55 ശതമാനം പ്രീമിയത്തിൽ 425 രൂപയിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്.
ആദ്യ നാളിലെ നേട്ടത്തോടെ ഓഹരി 2023 മാര്‍ച്ചില്‍ 601.9 രൂപയിലേക്ക് വരെ കുതിച്ചു. എന്നാൽ ഓഹരിയിലുണ്ടായ വിൽപന സമ്മര്‍ദ്ദം 52 ആഴ്ചയിലെ ഉയർന്ന വിലയിൽ നിന്ന് താഴോട്ടടിച്ചു. 170.15-ലേക്ക് വീണ ഓഹരി തിരിച്ചു വരവിന്റെ പാതയിലാണ്. ഫാർമ സെക്ടറിൽ പിഇ 39.37 മടങ്ങാണെന്നിരിക്കെ 21.63 മടങ്ങ് പിഇ അനുപാതത്തില്‍ ട്രേഡ് ചെയ്യുന്ന ഓഹരി അണ്ടർ വാല്യൂഡ് കൂടിയാണ്.

തിരിച്ചു വരുന്നു
ഓഹരിയുടെ ഓവര്‍സെല്‍ഡ് സ്റ്റാറ്റസ് നിക്ഷേപകരെ ഓഹരിയിലേക്ക് ആകർഷിക്കുന്നുണ്ട്. 2023 ജൂണ്‍ മുതല്‍ ഓഹരിയിൽ മാന്യമായ വീണ്ടെടുക്കൽ നടക്കുന്നുണ്ട്. വാങ്ങലിനൊപ്പം നേരിട്ട ശക്തമായ ലാഭമെടുപ്പാണ് ഓഹരിയെ മുന്നോട്ട് കുതിപ്പിന് തടസപ്പെടുത്തിയത്. വ്യാഴാഴ്ച 8.24 ശതമാനം റാലിയോടെയാണ് ഓഹരി പ്രതിരോധം മറികടന്നത്. ഇത് ഓഹരിയുടെ ബുള്ളിഷ് സൂചന നൽകുന്നു. 242.70 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി 268.15 രൂപ വരെ ഉയർന്ന ശേഷമാണ് ഓഹരി 261.4 രൂപയിൽ ക്ലോസ് ചെയ്തത്.
വോളിയത്തിലുള്ള ശക്തമായ വര്‍ധനവ് ഓഹരിയിലെ ബ്രേക്ക്ഔട്ടിനെ കാണിക്കുന്നു ബ്രേക്ക്ഔട്ട് ദിവസം 1.92മില്യണാണ് ഓഹരിയുടെ വോളിയം. ഇത് 10 ദിവസത്തെ ആവറേജായ 1.41 ലക്ഷത്തേക്കാള്‍ 1,260 ശതമാനം കൂടുതലാണ്. വോളിയം വര്ധനവിനൊപ്പമുള്ള വിലവര്‍ധനവ് സ്റ്റോക്കില്‍ രൂപപ്പെടുന്ന ബുള്ളിഷ് ട്രെന്‍ഡിന് സ്ഥിരീകരണം നല്കുന്നു.
എത്ര രൂപ വരെ ഉയരാം
ബ്രേക്ക്ഔട്ട് ദിനത്തിൽ സുപ്രിയ ലൈഫ്സയൻസ് ഓഹരിയിലുണ്ടായ ശക്തമായ വാങ്ങല്‍ താല്‍പ്പര്യം വരാനിരിക്കുന്ന ബുള്ളിഷ് ട്രെൻഡിന് കൂടുതൽ വിശ്വാസ്യത നൽകുന്നതാണ്. ഏറ്റവും അടുത്തുള്ള ലെവല്‍ ഓഹരി കയ്യിലുള്ളവർ ശ്രദ്ധിക്കേണ്ട അടുത്ത നിലവാരം 282 രൂപയാണ്. എന്നാൽ ചാര്‍ട്ട് പാറ്റേണ്‍ പരിശോധിച്ചാൽ ഓഹരി 300 രൂപയിലേക്ക് വരെ കുതിപ്പിനുള്ള സാധ്യത കാണിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications