ജൂൺ മാസത്തിൽ നിഫ്റ്റി മിഡ് കാപ്, സ്മോൾ കാപ് സൂചികകൾ ഏകദേശം 6 ശതമാനമാണ് ഉയർന്നത്. അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി) കളാവട്ടെ മിഡ്, സ്മോൾ കാപ് ഓഹരികളിൽ ഇനിയും മുന്നേറ്റ സാധ്യത കാണുന്നത്. ഇതിന്റെ ഭാഗമായി ജൂൺ മാസത്തിൽ ചില മിഡ്കാപ്, സ്മോൾ കാപ് ഓഹരികൾ അസറ്റ് മാനേജ്മെന്റ് കമ്പനികൾ വാങ്ങിയിട്ടുണ്ട്.
ഐസിഐസിഐ ഡയറക്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ജൂണിൽ അസറ്റ് മാനേജ്മെന്റ് കമ്പനികൾ വാങ്ങിയ പ്രധാന ഓഹരികൾ സുസ്ലോൺ എനർജി, ഐഐഎഫ്എൽ ഫിനാൻസ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ്. പ്രധാന 10 ഓഹരികൾ നോക്കാം.
ഐഐഎഫ്എല്‍ ഫിനാന്‍സ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവന കമ്പനിയാണ് ഐഐഎഫ്എല്‍ ഫിനാന്സ്്. ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ 77 ലക്ഷം ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിയത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 549 രൂപയാണ്. ബുധനാഴ്ച 539.55 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര
മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. 1 വര്‍ഷത്തിനിടെ 96.62 ശതമാനം റിട്ടേണാണ് ഈ പൊതുമേഖലാ ബാങ്കിംഗ് ഓഹരി നല്‍കിയിട്ടുള്ളത്. മാര്‍ച്ച് പാദത്തില്‍ കിട്ടാകടം കുറച്ചു കൊണ്ടുവരാനും ബാങ്കിന് സാധിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ 276 ലക്ഷം ഓഹരികളാണ് വിവിധ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ ജൂണ്‍ മാസത്തില്‍ വാങ്ങി കൂട്ടിയത്.
36.25 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. 31.95 രൂപയിലാണ് ബുധനാഴ്ച ഓഹരി വ്യാപാരം നടക്കുന്നത്.
ഇന്‍ഡസ് ടവര്‍
ലോകത്തിലെ ഏറ്റവും വലിയ ടെലികോം ടവര്‍ കമ്പനിയാണ് ഇന്‍ഡസ് ടവര്‍. രാജ്യത്ത് 22 ടെലികോം സര്‍ക്കിളുകളിലായി 1.75 ലക്ഷം ടവറുകള്‍ കമ്പനിക്കുണ്ട്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വേഡാഫോണ് ഐഡിയ എന്നിവരാണ് പ്രധാന ഉപഭോക്താക്കള്‍. വിവിധ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ 6.59 കോടി ഓഹരികളാണ് വാങ്ങിയത്.
231 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില. ബുധനാഴ്ച 163 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ നിന്ന് 29 ശതമാനം താഴ്ചയിലാണുള്ളത്.
സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സ്
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്. ആരോഗ്യ ഇന്‍ഷൂറന്‍സ്, വ്യക്തിഗത അപകട, വിദേശ യാത്രാ ഇന്‍ഷുറന്‍സ് എന്നി സേവനങ്ങള്‍ കമ്പനി നല്കുന്നു. ജൂണ്‍ മാസത്തില്‍ ഇന്‍ഷൂറന്‍സ കമ്പനിയുടെ 1 കോടി ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിയത്.
780 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. ഈ നിലവാരത്തില്‍ നിന്ന് 21 ശതമാനം താഴ്ന്ന ട്രേഡ് ചെയ്യുന്ന ഓഹരിയുടെ ബുധനാഴ്ചയിലെ വില 621 രൂപയാണ്.
എച്ച്ഡിഎഫ്സി എഎംസി
എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ 2.56 കോടി ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ജൂണ്‍ മാസത്തില്‍ വാങ്ങിയത്. ബുധനാഴ്ച 2,350 രൂപയിലേക്ക് കുതിച്ച ഓഹരികള്‍ 52 ആഴ്ചയിലെ പുതിയ ഉയര്‍ന്ന വില കുറിച്ചു.
ഐകെഐഒ ലൈറ്റിംഗ്
എല്‍ഇഡി ലൈറ്റുകളുടെ നിര്‍മാതാക്കളായ ഐകെഐഒ ലൈറ്റിംഗ് ഓഹരി വിപണിയിലെ പുതുമുഖലമാണ്. ജൂണ്‍ 16 ന് ലിസ്റ്റ് ചെയ്ത ഓഹരിയില്‍ 40ലക്ഷം ഓഹരികളാണ് വിവിധ എഎംസികള്‍ വാങ്ങിയത്. 477 രൂപയാണ് ഓഹരിയുടെ 52 ആഴ്ച ഉയര്‍ന്ന വില. ബുധനാഴ്ച 414.60 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
മംഗളുരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ്
പൊതുമേഖലാ സ്ഥാപനമായി ഒഎന്‍ജിസിയുടെ ഒരു ഡിവിഷനാണ് മംഗളുരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ്. മംഗളുരു കടിപ്പള്ളയിലാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ 87 ലക്ഷം ഓഹരികളാണ് വാങ്ങിയത്. 52 ആഴ്ച ഉയര്‍ന്ന വില 93.4 രൂപയാണ്. ഈ വിലയില്‍ നിന്നും 7 ശതമാനം താഴെ 87.3 രൂപയിലാണ് ബുധനാഴ്ചയിലെ ഓഹരി വില.
ഓര്‍ക്കിഡ് ഫാര്‍മ
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മ സ്യൂട്ടിക്കല്‍ കമ്പനിയാണ് ഓര്‍ക്കിഡ് ഫാര്‍മ. ജൂണ്‍ 47 ലക്ഷം ഓഹരികള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങി. ബുധനാഴ്ച 525 രൂപയിലെത്തിയ ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില കുറിച്ചു.
കര്‍ണാടക ബാങ്ക്
മംഗളൂരു ആസ്ഥാനമായ സ്വകാര്യ ബാങ്കാണ് കര്‍ണാടക ബാങ്ക്. 51 ലക്ഷം ഓഹരികളാണ് ജൂണില്‍ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ വാങ്ങിയത്. 205 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില. 198 രൂപയിലാണ് ബുധനാഴ്ചയിലെ വ്യാപാരം.
സുസ്ലോണ്‍ എനര്‍ജി
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ വിന്‍ഡ് ടര്‍ബൈന്‍ നിര്‍മാതാക്കളാണ് സുസ്ലോണ്‍ എനര്‍ജി. 3 മാസത്തിനിടെ നിക്ഷേപകര്‍ക്ക് 122.84 ശതമാനം റിട്ടേണ്‍ നല്കിയ ഓഹരിയാണിത്. വിവിധ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ 9.6 കോടി ഓഹരികളാണ് വാങ്ങി കൂട്ടിയത്. ബുധനാഴ്ച 18.55 രൂപയിലെത്തിയ ഓഹരി 52 ആഴ്ചയിലെ പുതിയ ഉയര്‍ന്ന വില കുറിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications