2024 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കമ്പനികളുടെ പ്രവർത്തന ഫലം പുറത്തുവരാൻ തുടങ്ങി. ഐടി വമ്പൻമാരായ ടാറ്റ കൺസൾട്ടൻസി സർവീസ് ഭേദപ്പെട്ട റിസൾട്ടാണ് പുറത്തുവിട്ടത്. ഇതോടൊപ്പം ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. 2022-23 സാമ്പത്തിക വർഷത്തെ അന്തിമ ലാഭവിഹിതം ജൂണിൽ നൽകിയ കമ്പനിയാണ് വീതം ലാഭവിഹിതം നൽകുന്നത്.
കമ്പനിയുടെ പ്രകടനം പരിശോധിച്ചാൽ അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ 16.84 ശതമാനം വർധനവ് ഉണ്ടെങ്കിലും മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 2.8 ശതമാനം കുറഞ്ഞു. കമ്പനിയുടെ പ്രവർത്തന മാർജിൻ കഴിഞ്ഞ പാദത്തിലെ 24.5 ശതമാനത്തിൽ നിന്ന് ഏപ്രിൽ- ജൂൺ പാദത്തിൽ 23.2 ശതമാനമായി കുറഞ്ഞു. പാദഫലത്തിന്റെ വിശദാംശങ്ങളും ലാഭവിഹിതവും വിശദമായി നോക്കാം.

ലാഭവിഹിതം
ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വീസ് ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ചത്. 1 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 900 ശതമനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. പ്രതിയോഹരി 9 രൂപ ലാഭവിഹിതം ലഭിക്കും.
ആഗസ്റ്റ് 7 നാണ് ഇടക്കാല ലാഭവിഹിതം നല്‍കുക. ഇതിന് യോഗ്യരായ ഓഹരി ഉടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി ജൂലായ് 20 ആയി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ജൂണ്‍ 15 നാണ് കമ്പനി ഇതിന് മുൻപ് ലാഭവിഹതം നല്‍കിയത്. ഓഹരിയൊന്നിന് 24 രൂപ നല്‍കി.
ലാഭവിഹിത ചരിത്രം
തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്ന ഓഹരിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. 2004 ഒക്ടോബര്‍ 28 മുതല്‍ 80 തവണ കമ്പനി ലാഭവിഹിതം നല്‍കി. കഴിഞ്ഞ 12 മാസത്തിനിടെ ഓഹരി 115 രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 33306 കോടി രൂപയാണ് ടിസിഎസ് ആകെ ലാഭവിഹിതമായി നല്‍കി. നിലവിലെ ഓഹരി വിലയായ 3259.90 രൂപ പ്രകാരം 3.53 ശതമനമാണ് ഡിവിഡന്റ് യീല്‍ഡ്.
Q1 റിസൽട്ട്
2024 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ- ജൂൺ പാദത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ അറ്റാദായം 14 ശതമാനം ഉയർന്ന് 11,074 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ 9,478 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 13 ശതമാനം വർധിച്ച് 59,381 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ വരുമാനം 52,758 കോടി രൂപയായിരുന്നു.
ലൈഫ് സയൻസസും ഹെൽത്ത്‌കെയറും 10.1 ശതമാനം വളർച്ച കൈവരിച്ചു. മാനുഫാക്ചറിംഗ് വെർട്ടിക്കൽ 9.4 ശതമാനം വളർച്ച നേടി. ബിഎഫ്‌എസ്‌ഐ 3 ശതമാനവും റീട്ടെയിൽ, സിപിജി 5.3 ശതമാനവും ടെക്‌നോളജി ആൻഡ് സർവീസസ് 4.4 ശതമാനവും കമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ 0.5 ശതമാനവും വളർച്ച നേടി.
ഓഹരി വില
പാദഫലത്തിന് മുന്നോടിയായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഓഹരികള്‍ നഷ്ടത്തിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. 0.38 ശതമാനം ഇടിവില്‍ 3,259.90 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 3575 രൂപയും താഴ്ന്ന വില 2926.10 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications