ടാറ്റ ഗ്രൂപ്പിനോടുള്ള വിശ്വാസ്യത കാരണം പലരും ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപിക്കാറുണ്ട്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഇന്ത്യൻ ഹോട്ടൽ കമ്പനി തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ മുൻനിര കമ്പനികളോടായിരിക്കും പലർക്കും പ്രീയം. എന്നാൽ ടാറ്റ ഗ്രൂപ്പിന് കീഴിൽ 28 കമ്പനികൾ ഇതുവരെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ ഐപിഒയും അടുത്ത് വരുകയാണ്. നിലവിൽ ലിസ്റ്റ് ചെയ്തവയിൽ 24 ഓഹരികൾ ഈ സാമ്പത്തിക വർഷം നിക്ഷേപകർക്ക് ഇരട്ട അക്ക റിട്ടേൺ നൽകിയിട്ടുണ്ട്. ഇവയുടെ റിട്ടേൺ 152 ശതമാനം വരെയാണ്. ടാറ്റ ഗ്രൂപ്പിലെ ഒളിഞ്ഞിരിക്കുന്ന താരങ്ങളെ അറിയാം.
ആർട്ട്‌സൺ എൻജിനീയറിംഗ്
ഹൈദരാബാദ് ആസ്ഥാനമായുള്ള എൻജിനീയറിംഗ്, മാനുഫാക്ചറിംഗ്, കൺസ്ട്രക്ഷൻ കോൺട്രാക്ടിംഗ് കമ്പനിയാണ് ആർട്ട്‌സൺ എൻജിനീയറിംഗ് ലിമിറ്റഡ്. സ്ട്രക്ചർ ഫാബ്രിക്കേഷൻ, കപ്പൽ നിർമ്മാണം, മറ്റ് വ്യാവസായിക സേവനങ്ങൾ എന്നിവ നൽകുന്ന കമ്പനിയാണിത്. വ്യക്തിഗത പ്രൊമോട്ടർമാരുടെ കീഴിൽ ആരംഭിച്ച കമ്പനിയുടെ 75 ശതമാനം ഓഹരികൾ 2007-08 ൽ ടാറ്റ പ്രൊജക്ട് ലിമിറ്റഡ് ഏറ്റെടുക്കുകയായിരുന്നു. നിലവിൽ ടാറ്റ പ്രൊജക്ട് ലിമിറ്റഡിന്റെ ഉപ കമ്പനിയാണ് ആർട്ട്‌സൺ എൻജിനീയറിംഗ്.

167.80 രൂപയാണ് ഓഹരിയുടെ വെള്ളിയാഴ്ചയിലെ ക്ലോസിംഗ്. 2024 സാമ്പത്തിക വർഷത്തിൽ ഓഹരി ഇതുവരെ 154 ശതമാനം റിട്ടേൺ നൽകി. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 207.45 രൂപയും 52 ആഴ്ച താഴ്ന്ന വില 62 രൂപയുമാണ്.
ഓട്ടോമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ
ഷീറ്റ് മെറ്റൽ ഘടകങ്ങൾ, അസംബ്ലികൾ, ബസ് കോച്ചുകൾ എന്നിവ നിർമിക്കുന്ന എൻജിനീയറിംഗ് കമ്പനിയാണ് ഓട്ടോമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ. ആഡംബര ബസുകൾ, സ്റ്റാൻഡേർഡ് ബസുകൾ, മിനി ബസുകൾ, യൂട്ടിലിറ്റി വെഹിക്കിളുകൾ എന്നിവയ്ക്കുള്ള ബസ് ബോഡി നിർമാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ടാറ്റ മോട്ടോഴ്സിന് കീഴിലാണ് കമ്പനി പ്രവർത്തിക്കുന്നത്. 48.98 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റ മോട്ടോഴ്സിനുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ 105 ശതമാനം റിട്ടേൺ ഓഹരി നൽകി. 1,493.70 രൂപയിൽ ലഭ്യമായ ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 1,655.0 രൂപയാണ്. 661.20 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ
ടാറ്റ ഗ്രൂപ്പിന് കീഴിൽ ബാങ്ക് ഇതര സാമ്പത്തിക കമ്പനിയായാണ് ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ടിഐസിഎൽ) രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്വിറ്റി ഷെയറുകളും ഇക്വിറ്റി സംബന്ധമായ സെക്യൂരിറ്റികളും ദീർഘകാല നിക്ഷേപം നടത്തുന്നതിലാണ് കമ്പനിയുടെ ബിസിനസ്. ടാറ്റ സൺസ് മുതൽ വിവിധ ടാറ്റ കമ്പനികൾക്ക് ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനിൽ നിക്ഷേപമുണ്ട്.
3,273 രൂപയിൽ ലഭ്യമായ ഓഹരി 97 ശതമാനം റിട്ടേൺ ഇതുവരെ നൽകി. 3,521 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 1,215.95 രൂപയാണ് 52 ആഴ്ച താഴ്ന്ന വില.
ബനാറസ് ഹോട്ടൽസ്
ടാറ്റ ഗ്രൂപ്പിന്റെ ഹോട്ടൽ കമ്പനിയായ ഇന്ത്യൻ ഹോട്ടൽ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയാണ് ബനാറസ് ഹോട്ടൽസ്. വാരണാസിയിലെ താജ് ഗംഗ, നടേസർ പാലസ്, മഹാരാഷ്ട്ര ഗോണ്ടിയയിലെ ജിഞ്ചർ ഹോട്ടൽ എന്നിവ കമ്പനിക്ക് കീഴിലുള്ള ഹോട്ടലുകളാണ്. 2024 സാമ്പത്തിക വർഷത്തിൽ 79 ശതമാനം റിട്ടേൺ ഓഹരി നൽകി. 5,850 രൂപയിൽ ലഭ്യമായ ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 6,021 രൂപയും 52 ആഴ്ച താഴ്ന്ന വില 1,503 രൂപയുമാണ്.
ടോയോ റോൾസ്
ജംഷഡ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റൽ ഫാബ്രിക്കേഷൻ ആൻഡ് പ്രോസസ്സിംഗ് കമ്പനിയാണ് ടോയോ റോൾസ്. 2008 ഡിസംബർ മുതൽ ടാറ്റ സ്റ്റീൽ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായാണ് ടായോ റോൾസ് ലിമിറ്റഡ് ആരംഭിക്കുന്നത്. കാസ്റ്റ് അയേൺ, കാസ്റ്റ് സ്റ്റീൽ റോളുകൾ നിർമിക്കുന്നു.
ജപ്പാനിലെ യോഡോഗാവ സ്റ്റീൽ വർക്ക്സ്, ജപ്പാനിലെ നിസ്ഷോ ഇവായി കോർപ്പറേഷൻ എന്നിവയും കമ്പനിയുടെ പ്രമോട്ടർമാരാണ്. 91.50 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്. 2024 സാമ്പത്തിക വർഷത്തിൽ ഓഹരി 76 ശതമാനം മുന്നേറി. 98.80 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 48.55 രൂപയാണ് താഴ്ന്ന വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications