ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള മുൻനിര കമ്പനിയായ ടാറ്റ മോട്ടോഴ്സ് അടുത്ത കാലത്തായി വിപണിയിൽ പുതിയ ഉയരങ്ങൾ കുതിക്കുകയാണ്. വ്യാഴാഴ്ച ഓഹരികൾ വീണ്ടും 52 ആഴ്ചയിലെ പുതിയ ഉയരമായ 576.55 രൂപയിലെത്തി. തുടർച്ചയായ 7 സെഷനുകളിൽ മുന്നേറിയ ഓഹരി വ്യാഴാഴ്ച മാത്രം 10 ശതമാനത്തിലധികമാണ് നേട്ടമുണ്ടാക്കിയത്. നിലവിൽ 560.10 രൂപയിലാണ് ഓഹരി വില.
ബുധനാഴ്ച നടന്ന 'ഇൻവെസ്റ്റർ ഡേ' മീറ്റിംഗിൽ കമ്പനി ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യൻ ബിസിനസ് ഫ്രാഞ്ചൈസി ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപനമാണ് വാഴാഴ്ച നിക്ഷേപകരെ ആകർഷിച്ചത്.
അതോടൊപ്പം ടാറ്റ മോട്ടോഴ്സ് അനുബന്ധ കമ്പനിയായ ടാറ്റ ടെക്നോളജീസിന്റെ ഐപിഒയും ടാറ്റ മോട്ടോഴ്സ് ഓഹരികൾക്ക് കുതിപ്പുണ്ടാക്കുന്നതിന് സഹായിക്കുന്നുണ്ട്. 74.69 ശതമാനം നിക്ഷേപമാണ് ടാറ്റ മോട്ടോഴ്സിന് ടാറ്റ ടെക്നോളജീസിനുള്ളത് 7 രൂപയ്ക്ക് വാങ്ങിയ ഈ ഓഹരികള്‍ വിറ്റഴിക്കുമ്പോള്‍ പബ്ലിക് ഇഷ്യൂവിന്റെ മൊത്തം വരുമാനത്തിൽ നല്ലൊരു ഭാഗം ടാറ്റ മോട്ടോഴ്സിന്റെ കോര്‍പ്പസിലേക്ക് പോകും. അതിനാല്‍ ഐപിഒയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്‌സിന്റെ ബാലന്‍സ് ഷീറ്റാണ് ശക്തമാകുക.

പാസഞ്ചർ വാഹന വിഭാഗത്തിൽ ഇലക്ട്രിക് വാഹന പോർട്ട്‌ഫോളിയോ കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയിടുന്നതിനൊപ്പം കമ്പനി ഇന്ത്യയിലും യൂറോപ്പിലും ബാറ്ററി പ്ലാന്റുകൾ സ്ഥാപിക്കുകയും ബാറ്ററി വിതരണം സുരക്ഷിതമാക്കാനും പദ്ധതിയിടുന്നതായി കമ്പനി വ്യക്തമാക്കി. വാണിജ്യ വാഹനങ്ങളിൽ ബ്രാൻഡ് മെച്ചപ്പെടുത്തൽ, ഡിജിറ്റൈസേഷൻ, മാർജിനുകൾ എന്നിവയിലാണ് കമ്പനി മുൻതൂക്കം നൽകുന്നത്.
സാഹചര്യം അനുകൂലമാകുമ്പോൾ ടാറ്റ മോട്ടോഴ്സ് ഓഹരികളിൽ ബ്രോക്കറേജ് സ്ഥാപനങ്ങൾ കണ്ണുവെയ്ക്കുന്നുണ്ട്. കമ്പനിയുടെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ജെഫറീസ്, സിഎൽഎസ്‌എ, മോർഗൻ സ്റ്റാൻലി, നോമുറ, മോത്തിലാൽ ഓസ്‌വാൾ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബ്രോക്കറേജുകൾ ടാറ്റ മോട്ടോഴ്സ് ഓഹരികൾക്ക് 'ബൈ' റേറ്റിംഗ് നൽകി. വിവിധ ബ്രോക്കറേജുകൾ ഓഹരിക്ക് നൽകിയ ലക്ഷ്യ വിലയും നോക്കാം.
സിഎൽഎസ്എ
ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികളിൽ 'ബൈ' റേറ്റിംഗ് നിലനിർത്തുന്നുണ്ട്. ബ്രോക്കറേജിന്റെ ഒരു റിപ്പോർട്ട് പ്രകാരം വാണിജ്യ വാഹന ഡിമാൻഡുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും കമ്പനിക്ക് അനുകൂലമാണ്. പാസഞ്ചർ വാഹന വിഭാഗത്തിൽ വിപണി വിഹിതം നേടാൻ സഹായിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിലും കമ്പനി മുൻനിരയിലാണ്. ഓഹരിക്ക് 624 രൂപയാണ് സിഎൽഎസ്എ നൽകുന്ന ലക്ഷ്യവില.
മോർഗൻ സ്റ്റാൻലി
മോർഗൻ സ്റ്റാൻലി ടാറ്റ മോട്ടോഴ്‌സിൽ 'ഓവർ വെയ്റ്റ്' റേറ്റിംഗാണ് നൽകുന്നത്. രണ്ട് വർഷത്തിനുള്ളിൽ കമ്പനി ഇവി ബാറ്ററി നിർമ്മാണം ആരംഭിക്കാൻ സാധ്യതയുണ്ട്. ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ മാർജിനുകൾ മെച്ചപ്പെടുത്തും. മാത്രമല്ല, ടാറ്റ ടെക്നോളജി ഐപിഒയും കമ്പനിക്ക് നേട്ടമാകുമെന്ന് ബ്രോക്കറേജിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 617 രൂപയാണ് മോർഗൻ സ്റ്റാൻലി ഓഹരിക്ക് നൽകുന്ന ലക്ഷ്യ വില.
നൊമുറ
പാസഞ്ചർ, വാണിജ്യ വാഹന വിഭാഗങ്ങളിൽ കമ്പനി നേട്ടമുണ്ടാക്കുമെന്നാണ് നൊമുറയുടെ റിപ്പോർട്ട്. പുതിയ ലോഞ്ചുകൾ വഴി പാസഞ്ചർ വിപണിയിൽ കമ്പനിക്ക് വിപണി വിഹിതം ഉയരും. ഇലക്ട്രിക് വാഹന ബിസിനസിന്റെ മാർജിനുകളിൽ ബ്രേക്ക്‌ഈവൻ നേടുന്നതിൽ കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശുഭസൂചനയാണ്. ബൈ റേറ്റിംഗ് നിലനിർത്തിയ ബ്രോക്കറേജ് 610 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത്.
മോത്തിലാൽ ഒസ്വാൾ
ടാറ്റ മോട്ടോഴ്‌സിന് മോത്തിലാൽ ഒസ്വാളും ബൈ റേറ്റിംഗ് നിലനിർത്തുന്നു. 650 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 2023 ഏപ്രിൽ മുതൽ വോളണ്ടറി സ്ക്രാപ്പേജ് പോളിസി നടപ്പിലാക്കുന്നതിലൂടെ കമ്പനിക്ക് നേട്ടമുണ്ടാകുമെന്നാണ് ബ്രോക്കറേജിന്റെ റിപ്പോർട്ടിലെ പരമാർശം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്‌വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
