ടാറ്റ ടെക്നോളജീസ് പ്രാരംഭ ഓഹരി വില്പനയ്ക്ക് നടപടികൾ ആരംഭിച്ചതോടെ ചൂട് പിടിച്ചൊരു ഓഹരി ടാറ്റ മോട്ടോഴ്സാണ്. ടാറ്റ ടെക് സെബിയിൽ ഡിആർഎച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ്) ഫയൽ ചെയ്തതോടെയാണ് ടാറ്റ മോട്ടോഴ്‌സ് ഗീയർ മാറ്റിയത്. ഡിആർഎച്ച്പി സമർപ്പിച്ച് മൂന്ന് മാസം പൂർത്തിയാകുമ്പോൾ ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ 30 ശതമാനം മുന്നേറ്റമാണ് ഉണ്ടാക്കിയത്.
430 രൂപയായിരുന്ന ഓഹരി വില 562 രൂപയിലേക്കാണ് ഉയർന്നത്. ടാറ്റ ടെക്നോളജീസ് ഐപിഒയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ആയതിനാൽ ഐപിഒ വരെ ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ മുന്നേറ്റം തുടരുമെന്നാണ് വിദഗ്ധരുടെ നിർദേശം
ടാറ്റ മോട്ടോഴ്സിന് നേട്ടം
ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ കമ്പനിയായതിനാൽ ടാറ്റ ടെക്‌നോളജീസിൽ ഏറ്റവും വലിയ ഓഹരി ഉടമ ടാറ്റ മോട്ടോഴ്‌സ് തന്നെയാണ്. പൂർണമായും ഓഫർ ഫോർ സെയിൽ രീതിയിലാണ് ടാറ്റ ടെക്നോളജി ഐപിഒ എന്നതിനാൽ നേട്ടം ടാറ്റ മോട്ടോഴ്‌സിന് ലഭിക്കും. ടാറ്റ ടെക്‌നോളജീസിന്റെ ഓഹരികൾ 7.40 രൂപ നിരക്കിലാണ് ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തത് എന്നാണ് ഡിആർഎച്ച്പിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം ടാറ്റ ടെക്‌നോളജീസ് ഓഹരി വില ലിസ്റ്റ് ചെയ്യാത്ത വിപണിയിൽ ഓഹരി വില ഏകദേശം 850 രൂപയാണ്. അതിനാൽ ടാറ്റ ടെക്‌നോളജീസിന്റെ ഐപിഒയിൽ നിന്ന് ടാറ്റ മോട്ടോഴ്‌സിന് വലിയ സാമ്പത്തിക നേട്ടമാണ് വിപണി പ്രതീക്ഷിക്കുന്നത്. ടാറ്റ ടെക്നോളജീസ് ഐപിഒയുടെ അറ്റ വരുമാനം ടാറ്റ ടെക്നോളജീസിന് പകരം ടാറ്റ മോട്ടോഴ്സിന്റെ ബാലൻസ് ഷീറ്റിനെ ശക്തിപ്പെടുത്തും.
ലക്ഷ്യവില
ടാറ്റ മോട്ടോഴ്‌സ് ഓഹരികളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കുന്ന് എന്നാണ് ആനന്ദ് രതിയിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ഗണേഷ് ഡോംഗ്രെയുടെ അഭിപ്രായം. പോർട്ട്‌ഫോളിയോയിൽ ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ ഉള്ളവർ 510 രൂപയുടെ ട്രെയിലിംഗ് സ്റ്റോപ്പ് ലോസ് നിലനിർത്താനാണ് അദ്ദേഹം നിർദേശിക്കുന്നത്. അടുത്ത ലക്ഷ്യവിലയായി 600 രൂപ- 615 രൂപയാണ് അദ്ദേഹം കാണുന്നത്.
ടാറ്റ ഗ്രൂപ്പിൽ നിന്ന് 19 വർഷത്തിന് ശേഷമാണ് ഐപിഒ എത്തുന്നത്. അവസാനമായി 2004ൽ ടാറ്റ കൺസൾട്ടൻസി സർവീസാണ് ലിസ്റ്റ് ചെയ്തത്. ബ്രാൻഡ് ഇമേജ് ഉള്ളതിനാൽ ടാറ്റ ടെക്‌നോളജീസ് ഐപിഒയിൽ ബുള്ളിഷായി കാണപ്പെടുമെന്നാണ് വിഗദ്ധരുടെ നിരീക്ഷണം. അതിനാൽ പബ്ലിക്ക് ഇഷ്യു മികച്ച പ്രകടനം കാഴ്ചവെക്കും. ടാറ്റ ടെക്‌നോളജീസ് ഐപിഒയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്സിന് ശക്തമായ പാദഫലം പ്രതീക്ഷിക്കുന്നതിനാൽ ടാറ്റ മോട്ടോഴ്‌സ് ഓഹരികളുടെ മുന്നേറ്റം തുടരാനും സാധ്യതയുണ്ട്.
ടാറ്റ ടെക്‌നോളജിസ് ഐപിഒ
പ്രമോട്ടര്‍മാരുടെ കയ്യിലെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് കമ്പനി ഐപിഒ നടത്തുന്നത്. 2 രൂപ മുഖവിലയുള്ള 9.57 കോടി ഓഹരികളാണ് കമ്പനി ഐപിഒയിലൂടെ നിക്ഷേപരിലേക്ക് എത്തിക്കുന്നത്. കമ്പനിയുടെ ആകെ ഓഹരികളുടെ 23.6 ശതമാനം വരുമിത്.
ടാറ്റ മോട്ടോഴ്‌സ്, ആള്‍ഫാ ടിസി ഹോള്‍ഡിംഗ്‌സ്, ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് എന്നിവരാണ് ഓഹരികള്‍ വിറ്റഴിക്കുക. നിലവില്‍, ടാറ്റ മോട്ടോഴ്‌സിന് കമ്പനിയില്‍ 74.69 ശതമാനം ഓഹരിയുണ്ട്, ആല്‍ഫ ടിസി ഹോള്‍ഡിംഗ്‌സിന് 7.26 ശതമാനവും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടിന് 3.63 ശതമാനം ഓഹരിയുമുണ്ട്.
ടാറ്റ ടെക്‌നോളജീസിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ ടാറ്റ മോട്ടോഴ്‌സിന്റെ 8,11,33,706 ഓഹരികളും ആല്‍ഫ ടിസി ഹോള്‍ഡിംഗിന്റെ 97,16,853 ഓഹരികളും ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടിന്റെ 48,58,425 ഓഹരികളുമാണ് ഐപിഒയിലേക്ക് എത്തുന്നത്. മൊത്തെ 9,57,08,984 ഓഹരികള്‍ നിക്ഷേപകർക്ക് ലഭ്യമാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications