നല്ലൊരു തുക ലാഭവിഹിതമായി നേടാം; ഓ​ഗസ്റ്റിൽ റെക്കോർഡ് തീയതി നിശ്ചയിച്ച 10 ഓഹരികൾ; കയ്യിലുണ്ടോ?

ഓഹരി നിക്ഷേപകർക്ക് അധിക വരുമാനം ഉണ്ടാക്കാനുള്ള മാർ​ഗമാണ് ലാഭവിഹിതം. കമ്പനി ലാഭത്തിൽ പ്രവർത്തിക്കുമ്പോഴാണ് നിക്ഷേപകർക്ക് സാധാരണയായി ലാഭവി​ഹിതം നൽകുന്നത്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മാര്‍ഗം കൂടിയാണ് കമ്പനികള്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം. ഈയിടെ റെക്കോർഡ് തീയതി നിശ്ചയിച്ച ഓഹരികളിൽ കൂടുതലും ഓ​ഗസ്റ്റ് മാസത്തിൽ ലാഭവിഹിതം നൽകുന്നവയാണ്. ഇവയെ വിശദമായി പരിചയപ്പെടാം.

1. തൻല പ്ലാറ്റ്‌ഫോം

ഹൈദരാബാദ് ആസ്ഥാമായുള്ള കൗഡ് കമ്മ്യൂണിക്കേഷൻ കമ്പനിയാണ് തൻല പ്ലാറ്റ്ഫോം. 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 400 ശതമാനമാണ് കമ്പനി അന്തിമ ലാഭവിഹിതം നൽകുന്നത്. പ്രതിയോഹരി 4 രൂപ നിക്ഷേപകന് ലഭിക്കും. ഇതിനള്ള റെക്കോർഡ് തീയതി ഓഗസ്റ്റ് 30 ആണ്. ബുധാനാഴ്ച 1,193.95 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

2. ബെെഡ് ഫിൻസെർവ്

2022-23 സാമ്പത്തിക വർഷത്തിലെ അന്തിമ ലാഭവിഹിതമായി ബൈഡ് ഫിൻസെർവ് പ്രതിയോഹരി 10 പൈസയാണ് കമ്പനി അന്തിമ ലാഭവിഹിതം നൽകുന്നത്. അന്തിമ ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതി ഓഗസ്റ്റ് 31 ആണ്. ബൈഡ് ഫിൻസെർവ് ബുധനാഴ്ച 40.02 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നല്ലൊരു തുക ലാഭവിഹിതമായി നേടാം; ഓ​ഗസ്റ്റിൽ റെക്കോർഡ് തീയതി നിശ്ചയിച്ച 10 ഓഹരികൾ; കയ്യിലുണ്ടോ?

3. പ്രൂഡന്റ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസ്

പ്രൂഡന്റ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസ് 5 രൂപ മുഖവിലയുള്ള ഓഹരിക്ക് 30 ശതമാനം അന്തിമ ലാഭവിഹിതമാണ് നൽകുന്നത്. പ്രതിയോഹരി 1.50 രൂപ ലാഭവിഹിതം ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ഓഗസ്റ്റ് 18 ആണ്. 1239.60 രൂപയാണ് ബുധനാഴ്ചയിലെ ക്ലോസിം​ഗ് വില.

4. ശിൽപ്പ് ​ഗ്രോവേഴ്സ്

ശിൽപ്പ് ഗ്രാവേഴ്സ് അന്തിമ ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതിയായി ഓഗസ്റ്റ് 18 ആണ് നിശ്ചയിച്ചിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 21 ശതമാനം ലാഭവിഹിതമാണ് കമ്പനി നൽകുന്നത്. പ്രതിയോഹരി 2.10 രൂപ ഓഹരി ഉടമയ്ക്ക് ലഭിക്കും. ബുധനാഴ്ച ശിൽപ്പ് ഗ്രാവ്യൂസ് ഓഹരി 118.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

5. കാകതിയ സിമന്റ് ഷുഗർ ആൻഡ് ഇൻഡസ്ട്രീസ്

2023 മാർച്ച് 31 ന് അവസാനിച്ച വർഷത്തിലെ അന്തിമ ലാഭവിഹിതമായി 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 30 ശതമാനം ലാഭവിഹിതം നൽകാനാണ് കമ്പനിയുടെ തീരുമാനം. പ്രതിയോഹരി 3 രൂപ ലഭിക്കും. ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് തീയതി സെപ്റ്റംബർ 18 നിശ്ചയിച്ചു.

6. എൻഎച്ച്പിസി

പൊതുമേഖലാ കമ്പനിയായ എൻഎച്ച്പിസി 10 രൂപ മുഖവിലയുള്ല ഓഹരിക്ക് 4.50 ശതമാനമാണ് ലാഭവിഹിതം നൽകുന്നത്. പ്രതിയോഹരി 45 പൈസ ലാഭവി​ഹിതം ലഭിക്കും. റെക്കോർഡ് തീയതി ഓഗസ്റ്റ് 22 ആണ്. ബുധനാഴ്ച 49.51 രൂപയിലാണ് ഓഹരി ക്ലോസ് ചെയതത്.

7. കോൾ ഇന്ത്യ

പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 40 ശതമാനം ലാഭവിഹിതം നൽകും. പ്രതിയോഹരി 4 രൂപ നിക്ഷേപകന് ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ഓ​ഗസ്റ്റ് 18 ആണ്. ബുധനാഴ്ച 234.70 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

8. ഒഎൻജിസി

ലാഭവിഹിതം നൽകാനായി ഒഎൻജിസയും ഓഗസ്റ്റ് 18 നാണ് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. 5 രൂപ മുഖവിലയുള്ള ഓഹരിക്ക് 10 ശതമാനം ലാഭവിഹിതമാണ് നൽകുന്നത്. പ്രതിയോഹരി 50 പൈസ ലഭിക്കും. ബുധനാഴ്ച 177 രൂപയിലാണ് ഓഹരിയുടെ ക്ലോസിം​ഗ്.

9. ഐആർസിടിസി

2 രൂപ മുഖവിലയുള്ള ഓഹരിക്ക് 100 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 2 രൂപ ലാഭവിഹിതം ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ഓഗസ്റ്റ് 19 ആണ്. ഐആർസിടിസി ഓഹരിയുടെ അവസാന ട്രേഡിംഗ് വില 648.80 രൂപയാണ്.

10. ഭാരത് ഇലക്ട്രോണിക്സ്

10 രൂപ മുഖവിലയുള്ള ഓഹരിക്ക് 60 ശതമാനം ലാഭവിഹിതമാണ് പൊതുമേഖലാ ഓഹരിയായ ഭാരത് ഇലക്ട്രോണിക്സ് നൽകുന്നത്. റെക്കോർഡ് തീയതിയായ ഓഗസ്റ്റ് 18 ന് ഓഹരി കയ്യിലുള്ളവർക്ക് 60 പൈസ വീതം ലാഭവിഹിതം ലഭിക്കും. ഭാരത് ഇലക്ട്രോണിക്സ് ഓഹരി ബുധനാഴ്ച 131.60 രൂപയിലാണ് ക്ലോസ് ചെയ്തത്.

അറിയിപ്പ്

മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X