2023 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദഫലത്തിൽ മാന്യമായ സംഖ്യകൾ നേടാൻ കമ്പനികൾക്ക് സാധിച്ചിട്ടുണ്ട്. സാമ്പത്തിക വർഷത്തിലെ മൊത്തം പ്രകടനം വിലയിരുത്തിയാലും കമ്പനികൾക്ക് നേട്ടമുണ്ട്. 2021-22 സാമ്പത്തിക വർഷത്തിലെയും 2022-23 സാമ്പത്തിക വർഷത്തിലെയും കമ്പനികളുടെ പ്രകടനം താരതമ്യം ചെയ്യുമ്പോൾ വരുമാനം ഇരട്ടിയാക്കിയ 12 കമ്പനികളെ കാണാം. 9 സ്മോൾ കാപ് കമ്പനികളും 2 മിഡ് കാപ് കമ്പനികളും 1 ലാർജ് കാപ് കമ്പനികളുമാണ് ഐസിഐസിഐ ഡയറക്റ്റ് പുറത്തുവിട്ട പട്ടികയിലുള്ളത്.
സ്മോൾ കാപ് കമ്പനികളെ സംബന്ധിച്ച് ശക്തമായ വരുമാന വളർച്ച രേഖപ്പെടുത്തുന്നത് വളരാനുള്ള സാധ്യതയാണ് കാണുന്നത്. ഈ കമ്പനികളുടെ ഓഹരികൾ നിരീക്ഷിക്കുന്നത് വലിയ നേട്ടമുണ്ടാക്കാൻ സഹായിക്കും. അതേസമയം, മുൻകാല പ്രകടനം ഭാവി ഫലങ്ങളെ സൂചിപ്പിക്കണമെന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
യുറേക്ക ഫോര്‍ബ്സ്
ഇന്ത്യന്‍ ഗൃഹോപകരണ കമ്പനിയാണ് യുറേക്ക ഫോര്‍ബ്സ്. വാട്ടര്‍ പ്യൂരിഫയര്‍, വാക്വം ക്ലീനര്‍, എയര്‍ പ്യൂരിഫിക്കേഷന്‍ തുടങ്ങിയ ഉത്പ്പന്നങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. ഈ സ്മോള്‍ കാപ് കമ്പനിക്ക് 2022 സാമ്പത്തിക വര്‍ഷത്തില്‍ 382 കോടി രൂപയായിരുന്നു വരുമാനം. 2023 സാമ്പത്തിക വര്‍ഷത്തില്‍ 2,085 കോടി രൂപയായി ഉയര്‍ന്നു. 446 ശതമാനം വര്‍ധനവ്. ഓഹരി വില 531.15 രൂപ.

ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ബാങ്കിംഗ് കമ്പനിയായ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ വരുമാനം 246 ശതമാനം ഉയര്‍ന്നു. 946 കോടിയായിരുന്ന 2022 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 2023 ല്‍ 3,269 കോടി രൂപയായി. ഈ സ്മോള്‍ കാപ് ബാങ്കിംഗ് ഓഹരിയുടെ വില 39 രൂപയാണ്.
സിര്‍മ എസ്ജിഎസ് ടെക്നോളജി
ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സിര്‍മ എസ്ജിഎസ് ടെക്നോളജി. ഡിസി മോട്ടോറുകള്‍, ഡിസ്ക് ഡ്രൈവുകള്‍, ഫൈബര്‍ ഒപ്റ്റിക് അസംബ്ലികള്‍, മാഗ്നറ്റിക്സ്, മെമ്മറി മൊഡ്യൂളുകള്‍, പവര്‍ സപ്ലൈസ് ആന്‍ഡ് അഡാപ്റ്ററുകള്‍ തുടങ്ങിയവ കമ്പനി നിര്‍മിക്കുന്നു. 649 കോടി രൂപയായിരുന്നു ഈ സ്മോള്‍ കാപ് കമ്പനിയുടെ 2022 ലെ വരുമാനം. 2023ല്‍ 222 ശതമാനം ഉയര്‍ന്ന് വരുമാനം 2,087 കോടി രൂപയിലെത്തി. ഓഹരി വില 411 രൂപയാണ്.
കെപിഐ ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്
റിവ്യൂവബിള് എനര്‍ജി സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കെപിഐ ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. സോളാരിസം എന്ന ബ്രാന്‍ഡില്‍ കമ്പനി സോളാര്‍ പവര്‍ പ്ലാന്റുകള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. 180 ശതമാനം മുന്നേറ്റമാണ് കെപിഎ ഗ്രീന്‍ എനര്‍ജിയുടെ വരുമാനത്തിലുണ്ടായത്. 2022 ല്‍ 230 കോടി രൂപ വരുമാനം നേടിയ കമ്പനി 2023 ല്വരുമാനം 644 കോടിയാക്കി ഉയര്‍ത്തി.
തോമസ് കുക്ക് ഇന്ത്യ
ഫോറിന് എക്സ്ചേഞ്ച്, ഇന്റര്‍നാഷണല്‍, ഡൊമസ്റ്റിക് ഹോളിഡേയ്സ്, വിസകള്‍, പാസ്പോര്ട്ടുകള്, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നി യാത്ര സേവനങ്ങള്‍ നല്കുന്ന ട്രാവല്‍ ഏജന്‍സിയാണ് തോമസ് കുക്ക് ലിമിറ്റഡ്. 2022 ല്‍ 1,906 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ സ്മോള്‍ കാപ് കമ്പനി 2023 ല്‍ 5,048 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തി. 165 ശതമാനമാണ് മുന്നേറ്റം. ഓഹരി വില 73.65 രൂപ.
പെനിസുല ലാന്‍ഡ്
പെനിന്‍സുല ബ്രാന്‍ഡിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമാണ് പെനിന്‍സുല ലാന്‍ഡ് ലിമിറ്റഡ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ ഒന്നാണിത്. വാണിജ്യ, റീട്ടെയില്‍, റെസിഡന്‍ഷ്യല്‍ മേഖലകളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. 434 കോടി രൂപയായിരുന്നു 2022 ല്‍ ഈ സ്മോള്‍ കാപ് കമ്പനിയുടെ വരുമാനം. 2023 ല്‍ 132 ശതമാനം വര്‍ധിച്ച് 1,007 കോടി രൂപയായി. ഓഹരി വില 24.10 രൂപ.
മറ്റു കമ്പനികൾ
പട്ടികയിലുള്ള അടുത്ത കമ്പനി സോം ഡിസിലറീസ് ആണ്. 121 ശതമാനം വര്‍ധനവാണ് വരുമാനത്തില്‍ കാണുന്നത്. 2022 ലെ 365 കോടി രൂപയെന്ന വരുമാനം മറികടന്ന് 808 കോടി രൂപയിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഓഹരി വില 249 രൂപ. പട്ടികയിലുള്ള മിഡ് കാപ് ഓഹരികളിലൊന്ന് ലെമണ്‍ ട്രീ ഹോട്ടല്‍സാണ്. വരുമാനം 2023 ല്‍ 875 കോടി രൂപയായി. 117 ശതമാനത്തിന്റെ വര്‍ധനവാണിത്. ഓഹരി വില 93.15 രൂപ.
ഈസി ട്രിപ്പ് പ്ലാനേഴ്സിന്റെ വരുമാനത്തില്‍ 114 ശതമാനമാണ് മുന്നേറ്റം. ലാര്‍ജ് കാപ് കമ്പനിയായ ഇന്‍ഡിഗോയുടെ വരുമാനത്തില്‍ 110 ശതമാനം വര്‍ധനവും കെയ്നെസ് ടെക്നോളജീസ്, വെല്‍സ്പണ്‍ ക്രോപ്സ് എന്നീ കമ്പനികള്‍ 102 ശതമാനവും വരുമാനം ഉയര്‍ത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications