മാർച്ചിന് ശേഷം കമ്പനികളുടെ നാലാം പാദഫലം പുറത്ത് വന്നതിന് പിന്നാലെ വിവിധ കമ്പനികൾ ഓഹരി ഉടമകൾക്ക് ബോണസ് ഓഹരികൾ, ലാഭവിഹിതം, ഓഹരി വിഭജനം എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം. പണമായി ലാഭ വിഹിതം നൽകാൻ സാധിക്കാത്ത അവസരങ്ങളിൽ അധിക ഓഹരികളായി കമ്പനികൾ ലാഭവിഹിതം നല്‍കാറുണ്ട്. ഇവയാണ് ബോണസ് ഓഹരികൾ.
നിശ്ചിത അനുപാതത്തിലാണ് കമ്പനികൾ ബോണസ് ഓഹരികൾ നൽകുക. ലാഭവിഹിതം പോലെ ബോണസ് ഓഹിരകൾ നൽകുന്നതിന് നിശ്ചയിക്കുന്ന റെക്കോർഡ് തീയതിക്ക് മുൻപ് ഓഹരികൾ സ്വന്തമാക്കിയവർക്കാണ് അധിക ഓഹരികൾ സൗജന്യമായി ലഭിക്കുക. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി ലഭിക്കുന്നത് വഴി നിക്ഷേപകനുണ്ടാകുന്നില്ല.
കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. അതോടൊപ്പം ഓഹരികളുടെ എണ്ണം വർധിക്കുന്നത് വഴി അധിക മൂലധന നേട്ടം ഉണ്ടാക്കാനും സാധിക്കും. ജൂൺ മാസത്തിൽ ബോണസ് ഓഹരികൾ നൽകുന്ന 2 ഓഹരികളുടെ വിശദാംശങ്ങളും റെക്കോർഡ് തീയതിയും പരിശോധിക്കാം.

ഗുൽഷൻ പോളിയോൾസ് ലിമിറ്റഡ്
എഥനോൾ/ജൈവ ഇന്ധനം, ധാന്യം, ധാതുക്കൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സ്പെഷ്യാലിറ്റി ഉത്പ്പന്നങ്ങളുടെ ഇന്ത്യയിലെ മുൻനിര നിർമാതാക്കളാണ് ഗുൽഷൻ പോളിയോൾസ് ലിമിറ്റഡ്. സോർബിറ്റോൾ, കാൽസ്യം കാർബണേറ്റ്, എത്തനോൾ (ജൈവ ഇന്ധനം), കാർഷികാധിഷ്ഠിത മൃഗങ്ങളുടെ തീറ്റ എന്നിവ കമ്പനി നിർമിക്കുന്നു. 1,428.81 കോടി രൂപ വിപണി മൂല്യമുള്ള ഒരു സ്മോൾ ക്യാപ് കമ്പനിയാണിത്.
കമ്പനി 1:5 അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്. അതായത്. 1 രൂപ മുഖവിലയുള്ള ഒരു ഗുൽഷൻ പോളിയോൾസ് ഓഹരി പോർട്ട്ഫോളിയോയിലുള്ള വ്യക്തിക്ക് 5 അധിക ഓഹരികൾ ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജൂൺ 21 ആണ്.
1 വര്‍ഷത്തിനിടെ 19.50 ശതമാനം മുന്നേറിയ ഓഹരികള്‍ കഴിഞ്ഞ 6 മാസത്തിനിടെ 10 ശതമാനം റിട്ടേണ്‍ നല്‍കി. ബുധനാഴ്ച 0.40 ശതമാനം നേട്ടത്തില്‍ 276.05 രൂപയിലാണ് ഓഹരിയുടെ ക്ലോസ് ചെയ്തത്. 299.80 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില.193 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
ഇന്ത്യമാർട്ട് ഇന്റർമെഷ്
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇ-കോമേഴ്സ് കമ്പനിയാണ് ഇന്ത്യമാർട്ട് ഇന്റർമെഷ്. B2B, കസ്റ്റമർ-ടു-കസ്റ്റമർ സെയിൽസ് സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്. 17,179.22 കോടി രൂപ വിപണി മൂല്യമുള്ള മിഡ് കാപ് കമ്പനി 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചത്. കമ്പനിയുടെ 10 രൂപ മുഖവിലയുള്ള 1 ഓഹരിക്ക് അധികമായി 1 ഓഹരിയാണ് കമ്പനി നൽകുന്നത്. ഇതിനുള്ള റെക്കോർഡ് തീയതി ജൂൺ 21 ആണ്.
1 വര്‍ഷത്തിനിടെ 29.95 ശതമാനം റിട്ടേണാണ് ഓഹരി നല്‍കിയത്. 6 മാസത്തിനിടെ നേട്ടം 28.9 ശതമാനമായി. ബുധനാഴ്ച 5649.15 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 6097 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. 3676 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications