മാര്‍ച്ച് പാദത്തിന് ശേഷം കമ്പനികള്‍ ലാഭവിഹിതവും ബോണസ് ഓഹരികളും പ്രഖ്യാപിച്ചതിനാല്‍ ഓരോ ആഴ്ചയിലും നടക്കുന്ന കോര്‍പ്പറേറ്റ് നടപടി ക്രമങ്ങള്‍ നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് നടപടികളും അവയ്ക്കുള്ള റെക്കോര്‍ഡ് തീയതിയും നിക്ഷേപകനെ സംബന്ധിച്ച് പ്രധാനമാണ്. ഈ ആഴ്ച 25 ഓഹരികളാണ് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
ഇവ കയ്യിലുള്ള ഓഹരി ഉടമകളാണെങ്കില്‍ ഏത് ദിവസം വരെ കയ്യില്‍ വെച്ചാലാണ് ലാഭവിഹിതം ലഭിക്കുക എന്നറിയണം. അതിനായി എക്സ് ഡിവിഡന്റ്/ റെക്കോര്‍ഡ് തീയിതികളറിയണം. ഇന്ത്യന്‍ വിപണികളില്‍ T+1 സെറ്റില്‍മെന്റായതിനാല്‍ രണ്ടും ഒരു ദിവസമാണ്. 25 ഓഹരികളെയും അവയുടെ റെക്കോര്‍ഡ് തീയതിയും അറിയാം.
* അപ്കോടെക്സ് ഇന്‍ഡസ്ട്രീസ്- 2 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 175 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. പ്രതിയോഹരി 3.50 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 12.

* റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍- 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 35 ശതമാനമാണ് കമ്പനി ലാഭവിഹിതം നല്‍കുന്നത്. പ്രതിയോഹരി 3.50 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 12.
* ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന്- 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 480 ശതമാനം ലാഭവിഹിതമാണ് നല്‍കുന്നത്. പ്രതിയോഹരി 48 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 12.
* ഐസിഐസിഐ ലംബാര്‍ഡ്- ഇന്‍ഷൂറന്‍സ് ഓഹരി 55 ശതമാനമാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപ മുഖവലിയുള്ള ഓഹരിക്ക് 5.50 രൂപ ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 12.
* സിയന്റ്- ഐടി കമ്പനിയായ സിയന്റ് ഓഹരി ഉടമകള്‍ക്ക് 320 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 16 രൂപ ലാഭവിഹിതം നേടാം. റെക്കോര്‍ഡ് തീയതി ജൂണ്‍ 12.
* ഇന്ത്യന്‍ ബാങ്ക്- പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 86 ശതമാനം ലാഭവിഹിതം നല്കുന്നു. പ്രതിയോഹരി 8.60 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 12.
* എല്‍കെപി ഫിനാന്‍സ്- 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 10 ശതമാനം ലാഭവിഹിതമാണ് എല്‍കെപി ഫിനാന്‍സ് നല്‍കുന്നത്. ഓഹരി ഉടമയ്ക്ക് 1 രൂപ ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 13.
* ജിന്‍ഡാല്‍ സോ- 2 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 150 ശതമാനം ലാഭവിഹിതമാണ് കമ്പനി നല്‍കുന്നത്. ഓഹരി ഉടമയ്ക്ക് 1 ഓഹരിക്ക് 3 രൂപ തോതില്‍ ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 3.
* ഡയമിന്സ് ആന്‍ഡ് കെമിക്കല്‍സ്- 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 30 ശതമാനമാണ് ഡയമിന്സ് ആന്‍ഡ് കെമിക്കല്‍ ഓഹരികള്‍ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 3 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 13.
* എല്‍കെപി സെക്യൂരിറ്റീസ്- 5 ശതമാനം ലാഭവിഹിതമാണ് എല്‍കെപി സെക്യൂരിറ്റീസ് നല്‍കുന്നത്. 2 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 10 പൈസ ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 13.
* ടാറ്റ കെമിക്കല്‍സ്- ടാറ്റ ഗ്രൂപ്പ് കമ്പനി 175 ശതമാനമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 17.50 രൂപ നേടാം. റെക്കോര്‍ഡ് തീയതി ജൂണ്‍ 14.
* ശങ്കര ബില്‍ഡിംഗ് പ്രൊഡക്ട്- 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 25 ശതമാനം ലാഭവിഹിതം ശങ്കര ബില്‍ഡിംഗ് പ്രൊഡക്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയോഹരി 2.50 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 14.
* കാനറ ബാങ്ക്- 120 ശതമാനമാണ് ഈ പൊതുമേഖലാ ബാങ്കിംഗ് ഓഹരി ലാഭവിഹിതം നല്‍കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 12 രൂപ വീതം ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 15.
* വിസാക ഇന്‍ഡസ്ട്രീസ്- 2 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 30 ശതമാനമാണ് കമ്പനി ലാഭവിഹിതം നല്‍കുന്നത്. ഓഹരി ഉടമയ്ക്ക് 60 പൈസ വീതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 15.
* ഡിജെ മെഡിപ്രിന്റ് ആന്‍ഡ് ലോജിസ്റ്റിക്സ്- 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 1 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. ഓഹരിയുടമയ്ക്ക് പ്രതിയോഹരി 15 പൈസ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 15.
* ഡിസിബി ബാങ്ക്- സ്വകാര്യ ബാങ്കായ ഡിസിബി ബാങ്ക് ഓഹരി ഉടമകള്‍ക്ക് 1.25 രൂപ വീതം ലാഭവിഹിതം നല്കുന്നു. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 12 ശതമാനമാണ് ലാഭവിഹിതം. റെക്കോര്‍ഡ് തീയതി ജൂണ്‍ 15.
* ടിസിഎസ്- ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വീസ് 2400 ശതമാനമാണ് ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 1രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 24 രൂപ വീതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 15.
* എയിംകോ ഇലകോണ്‍- 10 രൂപ മുഖവിലയുള്ള ഓഹിരകള്ക്ക് കമ്പനി 50 ശതമാനമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 3.50 രൂപ ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 16.
* ഹൈ എനര്‍ജി ബാറ്ററീസ്- 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 175 ശതമാനമാണ് ഹൈ എനര്‍ജി ബാറ്ററീസ് ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 3.50 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 16.
* ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ്- വാഹനങ്ങള്‍ക്ക് ഫിനാന്‍സ് സേവനങ്ങള്‍ നല്കുന്ന ശ്രീറാം ട്രാന്‍സ്പോര്‍ട് ഫിനാന്‍സ് ഓഹരികള്‍ 200 ശതമാനമാണ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 20 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 16.
* പിറാമല് എന്റര്‍പ്രൈസ്- 2 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 1550 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. റെക്കോര്‍ഡ് തീയതിയായ ജൂണ്‍ 16 നുള്ളില്‍ ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് 31 രൂപ ലഭിക്കും.
* ടൊറന്റ് പവര്‍- 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 40 ശതമാനമണ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. പ്രതിയോഹരി 4 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 16.
* എച്ച്ഡിഎഫ്സി ലൈഫ്- ഇന്‍ഷൂറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്സി ലൈഫ് 19 ശതമാനമാണ് ലാഭവിഹിതം നല്‍കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 1.90രൂപ ലാഭവിഹിതം നല്‍കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 16.
* എയ്ഞ്ചല്‍ വണ്‍- സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ എയ്ഞ്ചല്‍ വണ്‍ 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 40 ശതമാനം ലാഭവിഹിതം നല്‍കും. പ്രതിയോഹരി 4 രൂപ നേടാം. റെക്കോര്‍ഡ് തീയതി ജൂണ്‍ 16.
* അവന്റല്- ടെലികോം ഉത്പ്പന്നങ്ങളുടെ നിര്‍മാതാക്കളായ അവന്റല് 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 10 ശതമാനം ലാഭവിഹിതം നല്കുന്നു. ഓഹരിയുടമയ്ക്ക് 1 രൂപ ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 16.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications