ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി നേട്ടത്തിലാണ് അവസാനിച്ചത്. നിഫ്റ്റി 0.03 ശതമാനം നേട്ടവും സെന്‍സെക്‌സ് 0.01 ശതമാനം നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. സൂചികകളില്‍ നിഫ്റ്റ് ഐടി, ബിഎസ്ഇ ടെക് എന്നി ഇരട്ടയക്ക നഷ്ടം നേരിട്ടു. ഈ സാഹചര്യത്തിലും വിപണിയിൽ ശ്രദ്ധാ കേന്ദ്രമായത് മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികളാണ്.
നെൽകോ ഓഹരികൾ ചൊവ്വാഴ്ച 16 ശതമാനം നേട്ടമുണ്ടാക്കി. ഇന്ത്യൻസ് ഹോട്ടൽ കമ്പനി സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നതിനും ടാറ്റ മോട്ടോഴ്സിന്റെ 52 ആഴ്ചയിലെ പുതിയ വില ഉയർച്ചയ്ക്കും ചൊവ്വാഴ്ച വിപണി സാക്ഷ്യം വഹിച്ചു.
നെൽക്കോ ലിമിറ്റഡ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് നെല്‍കോ ലിമിറ്റഡ്. 2 രൂപ ലാഭവിഹിതം നൽകുന്നതിന് ചൊവ്വാഴ്ച എക്സ്- ഡിവിഡന്റ് ട്രേഡ് ചെയ്തതോടെ ഓഹരികൾ 16 ശതമാനത്തിലധികം മുന്നേറി.പിക്സിസ് നെറ്റ്‍വർക്ക് പ്രൈവറ്റ് ലിമിറ്റഡിൽ (Piscis Networks) നിക്ഷേപം നടത്തുമെന്ന വാർത്തകളും നെൽകോ ഓഹരികളിൽ മുന്നേറ്റത്തിന് സഹായിച്ചു. 99,99,100 രൂപയുടെ പ്രാരംഭ നിക്ഷേപമാണ് നെൽകോ നടത്തുന്നത്. 10 രൂപ വിലയുള്ള 1,111 ഓഹരികളാണ് കമ്പനി സ്വന്തമാക്കുന്നത്.

തിങ്കളാഴ്ചത്തെ ക്ലോസിംഗ് വിലയായ 634.50 രൂപയിൽ നിന്ന് നെൽകോ സ്റ്റോക്ക് 16.52 ശതമാനം ഉയർന്ന് ചൊവ്വാഴ്ച 739 രൂപയിലെത്തി. 13.56 ശതമാനം നേട്ടത്തിൽ 718.95 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
കമ്പനിയുടെ വിപണി മൂല്യം 1,668 കോടി രൂപയായി ഉയർന്നു. നെൽകോ സ്റ്റോക്ക് ഒരു വർഷത്തിൽ 11.7 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 2023-ൽ 2 ശതമാനം ഉയർന്നു. 1,090 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 487 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
ഇന്ത്യൻ ഹോട്ടൽസ്
താജ്, വിവാന്ത, ജിംഗര്‍ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ഹോട്ടലുകള്‍ കൈകാര്യം ചെയ്യുന്ന ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഹോസ്പ്പിറ്റാലിറ്റി കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി. സർവകാല ഉയരത്തിലേക്ക് കുതിക്കുന്ന ഓഹരി ചൊവ്വാഴ്ച 393.90 രൂപ വരെ എത്തി. 2023 ജൂൺ രണ്ടിന് രേഖപ്പെടുത്തിയ 399.40 രൂപയാണ് ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ ഇതുവരെയുള്ള ഉയർന്ന വില. ചൊവ്വാഴ്ച 0.14 ശതമാനം ഇടിഞ്ഞ് 389.25 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
കമ്പനിയുടെ വിപണി മൂല്യം 55,083 കോടി രൂപയായി ഉയർന്നു. 2022 ജൂൺ 20 ന് രേഖപ്പെടുത്തിയ 207.25 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 324 ശതമാനം ഉയർന്ന് മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയാണിത്. 2023 ൽ 21.61ശതമാനം ഉയർന്ന ഓഹരികൾ ഒരു വർഷത്തിനുള്ളിൽ 69 ശതമാനം നേട്ടമുണ്ടാക്കി.
ഓഹരിക്ക് ഐസിഐസിഐ സെക്യൂരിറ്റീസ് ആഡ് കോൾ നൽകിയിട്ടുണ്ട്. 443 രൂപയാണ് ഓഹരിക്ക് കാണുന്ന ലക്ഷ്യവില.
ടാറ്റ മോട്ടോഴ്സ്
52 ആഴ്ചയിലെ ഉയർന്ന വില തുടർകഥയാക്കിയ ടാറ്റ മോട്ടോഴ്സ് ഈ വ്യാപാരം ആഴ്ചയിൽ തുടരെ രണ്ടാം ദിവസവും 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തി. ചൊവ്വാഴ്ച വ്യാപാരത്തിനിടെ 557 രൂപയിലെത്തിയ ഓഹരി പുതിയ ഉയർന്ന വില കുറിച്ചു. ചൊവ്വാഴ്ച 1.74 ശതമാനം നേട്ടത്തിൽ 555.75 രൂപയിലാണ് ഓഹരിയുടെ ക്ലോസിംഗ്. ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ കമ്പനിയായ ടാറ്റ ടെക്നോളജീസ് ഐപിഒ വാർത്തകൾ വന്നതിന് പിന്നാലെ ഓഹരിയിൽ മുന്നേറ്റം പ്രകടമാണ്.
അതോടൊപ്പം ഗുജറാത്തിൽ ലിഥിയം അയൺ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ 13,000 കോടി രൂപ നിക്ഷേപിക്കാനുള്ള ടാറ്റ ഗ്രൂപ്പ് തീരുമാനവും ഓഹരി മുന്നേറ്റത്തിന് കാരണമായി. ടാറ്റ ഗ്രൂപ്പ് അനുബന്ധ സ്ഥാപനമായ അഗ്രതാസ് എനർജി സ്റ്റോറേജ് സൊല്യൂഷൻ വഴിയാണ് ഗുജറാത്ത് സർക്കാരുമായി ചേർന്ന് ലിഥിയം അയൺ നിർമാണ കേന്ദ്രം ആരംഭിക്കാനുള്ള ധാരണാപത്രം ഒപ്പിട്ടത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം



Click it and Unblock the Notifications