ലാഭവിഹിതം നല്കുന്ന ഓഹരികളാണെങ്കില്‍ റെക്കോര്‍ഡ് തീയതി, എക്സ് ഡിവിഡന്റ് തീയതി എന്നിവയെ പറ്റി നിക്ഷേകര്‍ ശ്രദ്ധാലുവായിരിക്കണം. ലാഭവിഹിതം ലഭിക്കാന്‍ കമ്പനിയുടെ ഓഹരി ഉടമകളുടെ പട്ടികയില്‍ ഉള്‍പ്പെടേണ്ട അവസാന തീയതിയാണ് റെക്കോര്‍ഡ് തീയതി. കമ്പനി ഡിവിഡന്റ് പ്രഖ്യാപിക്കുന്നതിനൊപ്പം റെക്കോര്‍ഡ് തീയതിയും നിക്ഷേപകരെ അറിയിക്കും.
ലാഭവിഹിതമില്ലാതെ ഓഹരി ട്രേഡ് ചെയ്യുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി. എക്സ് ഡിവിഡന്റ് തീയതിയിലോ ശേഷമോ ഓഹരികള്‍ വാങ്ങിയാല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം ലഭിക്കില്ല. ഈക്കാര്യങ്ങള്‍ മനസിലാക്കിയാല്‍ വരുന്ന ആഴ്ച ലാഭവിഹിതം നല്കുന്ന 4 ടാറ്റ ഗ്രൂപ്പ് ഓഹരികളെ പരിചയപ്പെടാം.
നെല്‍കോ ലിമിറ്റഡ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് നെല്‍കോ ലിമിറ്റഡ്. 10 രൂപ മുഖ വിലയുള്ള നെല്‍കോ ഓഹരികള്‍ക്ക് 20 ശതമാനം ലാഭവിഹിതം നല്‍കാനാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. പ്രതിയോഹരി 2 രൂപ ലാഭ വിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 6.

ജനുവരി- മാര്‍ച്ച് പാദത്തില്‍ കമ്പനി 82.08 കോടി രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തെ അപേക്ഷിച്ച് 13.1 ശതമാനത്തിന്റെ ഉയര്‍ച്ചയാണിത്. 5.66 കോടി രൂപ ലാഭം നേടിയ കമ്പനി വാര്‍ഷികാടിസ്ഥാനത്തില്‍ 86 ശതമാനത്തിന്റെ മുന്നേറ്റമുണ്ടാക്കി. 623 രൂപയാണ് ഓഹരി വില.
ടാറ്റ പവര്‍
14101 മെഗാവാട്ട് ശേഷിയുള്ള പവര്‍ കമ്പനിയാണ് ടാറ്റ പവര്‍. 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 200 ശതമാനം ലാഭവിഹിതം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഓഹരിയുടമയ്ക്ക് 2 രൂപ ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂലായ് 7. ടാറ്റ പവറിന്റെ അറ്റാദയം നാലാം പാദത്തില്‍ 48 ശതാനം വര്‍ധിച്ച് 939 കോടി രൂപയിലെത്തി. വരുമാനം 6 ശതമാനം ഉയര്‍ന്ന് 12,755 കോടി രൂപയായി. ഓഹരി വില 215 രൂപ.
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി
താജ്, വിവാന്ത, ജിംഗര് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ഹോട്ടലുകള്‍ കൈകാര്യം ചെയ്യുന്ന ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഹോസ്പ്പിറ്റാലിറ്റി കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി. ഓഹരി ഉടമകള്‍ക്ക് 1 രൂപയാണ് കമ്പനി ലാഭവിഹിതമായി നല്‍കുന്നത്. റെക്കോര്‍ഡ് തീയതി ജൂണ്‍ 9.
വരുമാനത്തില്‍ 65 ശതമാനം നേട്ടമാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി കുറിച്ചത്. 5,809.9 കോടി രൂപയാണ് കമ്പനിയുടെ നാലാം പാദത്തിലെ വരുമാനം. വാര്‍ഷിക ലാഭത്തില്‍ 510 ശതമാനം നേട്ടമുണ്ടാക്കിയ കമ്പനി 1,084.46 രൂപ ലാഭം രേഖപ്പെടുത്തി. ഓഹരി വില 395 രൂപ.
വോള്‍ട്ടാസ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഗൃഹോപകരണ കമ്പനിയാണ് വോള്‍ട്ടാസ്. 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 425 ശതമാനം ലാഭവിഹിതം കമ്പനി നല്‍കും. പ്രതിയോഹരി 4.25 രൂപ നേടാം. റെക്കോര്‍ഡ് തീയതി ജൂണ്‍ 9. അതേസമയം, കമ്പനിക്ക് നാലാം പാദത്തില്‍ ലാഭത്തില്‍ ഇടിവാണുണ്ടായത്. 21.60 ശതമാനം ലാഭം ഇടിഞ്ഞ് 143.23 കോടി രൂപയായി. വരുമാനം 11.50 ശതമാനം ഉയര്‍ന്ന് 2,963.76 കോടി രൂപയായി. ഓഹരി വില 826.80 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
