കോർപ്പറേറ്റ് നടപടികളിൽ പ്രധാനപ്പെട്ട ഒന്നാണ് ബോണസ് ഓഹരികൾ. കമ്പനികൾ ലാഭവിഹിതമായി പണത്തിന് പകരം അധിക ഓഹരികളാണ് ബോണസ് ഷെയറുകള്‍ എന്ന നിലയിൽ നല്‍കുന്നത്. പണമായി ലാഭവിഹിതം നൽകാൻ സാധിക്കാതെ വരുമ്പോഴോ, ഉയർന്ന വിലയുള്ള ഓഹരികളുടെ വില കുറയ്ക്കുന്നതിനോ ലിക്വിഡിറ്റി വർധിപ്പിക്കുന്നതിനോ ആണ് പൊതുവെ ബോണസ് ഇഷ്യു നടത്തുന്നത്. ജൂലായ് 24- 28 വരെ ബോണസ് ഷെയറുകൾ നൽകാൻ റെക്കോർഡ് തീയതി നിശ്ചയിച്ച 4 ഓഹരികളാണ് ഉള്ളത്. അവയുടെ വിശദാംശങ്ങൾ നോക്കാം.
എൻഡിആർ ഓട്ടോ കോംപോൺസ്
569 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോൾ കാപ് ഓഹരിയായ എൻഡിആർ ഓട്ടോ കോംപോണൻസ് 1:1 അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്. പോർട്ട്ഫോളിയോയിലുള്ള ഒരു ഓഹരിക്ക് ഒരു ബോണസ് ഓഹരി അനുവദിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജൂലായ് 24 ആണ്.
വെള്ളിയാഴ്ച 957.20 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 52 ആഴ്‌ചയിലെ ഉയർന്ന വില 1064 രൂപയും 52 ആഴ്‌ചയിലെ കുറഞ്ഞ വില 361.10 രൂപയുമാണ്. കഴിഞ്ഞ 1 വർഷത്തിനിടെ 152 ശതമാനം എന്ന മൾട്ടിബാഗർ റിട്ടേൺ ഓഹരി നൽകി.

വിആർ ഫിലിംസ് ആൻഡ് സ്റ്റുഡിയോ
സിനിമ, ടെലിവിഷൻ, ഒടിടി, ഡിജിറ്റൽ കണ്ടന്റുകൾ എന്നിവയ്‌ക്കായുള്ള ഡബ്ബിംഗ്, ഫിലിം വിതരണം എന്നീ ബിസിനസുകൾ ചെയ്യുന്ന കമ്പനിയാണ് വിആർ ഫിലിംസ് ആൻഡ് സ്റ്റുഡിയോ. 7:1 അനുപാതത്തിലാണ് സ്‌മോള്‍ കാപ് ഓഹരിയായ വി ആര്‍ ഫിലിംസ് ആന്‍ഡ് സ്റ്റുഡിയോ ബോണസ് ഓഹരികള്‍ നല്‍കുന്നത്. നിക്ഷേപകന്‍ ഹോള്‍ഡ് ചെയ്യുന്ന ഓരോ വി ആര്‍ ഫിലിംസ് ആന്‍ഡ് സ്റ്റുഡിയോ ഓഹരികള്‍ക്കും 7 ബോണസ് ഓഹരികള്‍ ലഭിക്കും. റെക്കോര്‍ഡ് തീയതിയായി ജൂലായ് 26 ആണ്.
വെള്ളിയാഴ്ച 371.75 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. 600 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 52 ആഴ്ചയിലെ താഴ്ന്ന വില 163.35 രൂപയാണ്. 1 വർഷത്തിനിടെ 9.34 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്. അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ 105.78 ശതമാനം മുന്നേറാൻ ഓഹരിക്ക് സാധിച്ചു.
മാൻ അലൂമിനിയം
അലൂമിനിയം നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന മാൻ അലൂമിനിയം 1:1 എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകും. ബോണസ് ഇഷ്യുവിലൂടെ ഓഹരിയൊന്നിന് തുല്യമായ ഒരു ഓഹരി അധികമായി ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജൂലായ് 27 ആണ്.
വെള്ളിയാഴ്ച 337.20 രൂപയിലാണ് മാന്‍ അലൂമിനിയം ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 363 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. 114.85 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 1 വര്‍ഷത്തിനിടെ 176.05 ശതമാനം മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായത്. 2023 ല്‍ ഇതുവരെ 101.07 ശതമാനം മുന്നേറാന്‍ ഓഹരിക്ക് സാധിച്ചു.
റെമീഡിയം ലൈഫ്‌കെയർ
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റമീഡിയം ലൈഫ്കെയർ 9.5 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്. കയ്യിലുള്ള 5 ഓഹരികൾക്ക് 9 അധിക ഓഹരികൾ ലഭിക്കും. ജൂലായ് 28 ആണ് ഇതിനുള്ള റെക്കോർഡ് തീയതിയായി നിശ്ചയിച്ചിട്ടുള്ളത്.
സ്മോൾ കാപ് കമ്പനിയായ റെമീഡിയം ലൈഫ്‌കെയർ 4,036 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 52 ആഴ്‌ചയിലെ ഉയർന്ന വില 4,547.80 രൂപയാണ്. 52 ആഴ്ചയിലെ താഴ്ന്ന വില 38 രൂപയാണ്. ഓഹരി 1 വർഷത്തിനിടെ 2,835.27 ശതമാനം മുന്നേറ്റം നടത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
