ഓഹരികളിൽ നിന്ന് സ്ഥിര വരുമാനം നേടാനുള്ളൊരു മാർഗമാണ് ലാഭവിഹിതം. സ്ഥിര വരുമാനത്തോടൊപ്പം അസ്ഥിരമായ വിപണി സാഹചര്യത്തിൽ നിക്ഷേപകർക്ക് സുരക്ഷിത ഇടം കൂടിയാണ് സ്ഥിരമായി ലാഭവിഹിതം നൽകുന്ന കമ്പനികൾ തിരയുമ്പോൾ ഭൂരിഭാഗവും ലാർജ് കാപ് കമ്പനികളിൽ നിന്നാകും.
കോൾ ഇന്ത്യ, ഐടിസി തുടങ്ങിയ ഓഹരികളാണ് ഈ പട്ടികയിൽ മുൻനിരയിൽ. സ്മോൾ കാപ് സെഗ്മന്റിൽ സ്ഥിരമായി ലാഭവിഹിതം നൽകുന്ന നിരവധി കമ്പനികളുണ്ട്. സ്ഥിരമായി ലാഭവിഹിതം നൽകുന്ന ചരിത്രമുള്ള, അത്ര അറിയപ്പെടാത്ത അഞ്ച് സ്മോൾ കാപ് ഓഹരികളെ ഈ ലേഖനത്തിൽ പരിചയപ്പെടാം.
അനൂഹ് ഫാർമ
മരുന്ന് നിർമാണ കമ്പനിയായ അനൂഹ് ഫാർമ മാക്രോലൈഡുകളുടെയും ആന്റി-ടിബി മരുന്നുകളുടെയും നിർമാതാക്കളാണ്. കയറ്റുമതിയിൽ നിന്നും ആഭ്യന്തര ബിസിനസിൽ നിന്നുമാണ് കമ്പനിയുടെ പ്രധാന വരുമാനം. 1998 മുതൽ കമ്പനി ലാഭവിഹിതം നൽകുന്നുണ്ട്. 2009 സാമ്പത്തിക വർഷത്തിൽ 11.5 രൂപ ലാഭവിഹിതം നൽകിയ ഓഹരിക്ക് 7.8 ശതമാനം ഡിവിഡന്റ് യീൽഡുണ്ടായിരുന്നു.
2002 സെപ്റ്റംബർ 4 മുതൽ അനൂഹ് ഫാർമ 25 തവണ ലാഭവിഹിതം നൽകി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ പ്രതിയോഹരി 2 രൂപയാണ് ലാഭവിഹിതം നൽകിയത്. 1.49 ശതമാനമാണ് നിലവിലെ ഡിവിഡന്റ് യീൽഡ്.
ഷെവിയോറ്റ്
ചണം, തുകൽ ബിസിനസുകളിൽ ഏർപ്പെട്ട സ്മോൾ കാപ് കമ്പനിയാണ് ചെവിയോറ്റ്. ഉയർന്ന മൂല്യമുള്ള ചണനൂലും തുണിത്തരങ്ങളും നിർമിക്കുകയും കയറ്റുമതിയുമാണ് കമ്പനിയുടെ ബിസിനസ്. 2021 സാമ്പത്തിക വർഷത്തിൽ 175 രൂപയാണ് കമ്പനി ഓഹരിയൊന്നിന് നൽകിയ ലാഭവിഹിതം. 2001 ജൂൺ 18 മുതൽ 22 തവണ കമ്പനി ലാഭവിഹിതം നൽകി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ പ്രതിയോഹരി 27 രൂപ നിക്ഷേപകന് ലഭിച്ചു. 2.22 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ്.

പ്ലാസ്റ്റിബ്ലെൻഡ്സ് ഇന്ത്യ
വെളുപ്പ്, കറുപ്പ്, നിറങ്ങളിലുള്ള മാസ്റ്റർബാച്ചുകളും സംയുക്തങ്ങളും നിർമിക്കുന്ന കമ്പനിയാണ് പ്ലാസ്റ്റിബ്ലെൻഡ്സ് ഇന്ത്യ. പെന്നി സ്റ്റോക്ക് നിലവാരത്തിൽ 10-95 രൂപ നിലയിൽ വ്യാപാരം നടത്തിയിരുന്ന 1998-2005 ഘട്ടത്തിൽ കമ്പനിക്ക് 12 ശതമാനം വരെ ഡിവിഡന്റ് യീൽഡുണ്ടായിരുന്നു. 2001 ജൂലൈ 2 മുതൽ 24 തവണ കമ്പനി ലാഭവിഹിതം നൽകി. കഴിഞ്ഞ 12 മാസങ്ങളിൽ 4 രൂപയാണ് പ്രതിയോഹരി ലാഭവിഹിതം. ഡിവിഡന്റ് യീൽഡ് 1.74 ശതമാനം.
സുഖ്ജിത് സ്റ്റാർച് ആൻഡ് കെമിക്കൽസ്
അഗ്രോ-പ്രോസസ്സിംഗ്, സ്റ്റാർച്ച്, ലിക്വിഡ് ഗ്ലൂക്കോസ്, സോർബിറ്റോൾ എന്നിവ നിർമിക്കുന്ന കമ്പനിയാണ് സുഖ്ജിത് സ്റ്റാർച് ആൻഡ് കെമിക്കൽസ്.
ഡിവിഡന്റ് ചരിത്രം പരിശോധിച്ചാൽ കമ്പനി 20 വർഷത്തിലേറെയായി മികച്ച ഡിവിഡന്റ് പേഔട്ട് നിലനിർത്തുന്നുണ്ട്. 2002 ഓഗസ്റ്റ് 28 മുതൽ 23 ലാഭവിഹിതമാണ് കമ്പനി നൽകിയത്. 12 മാസത്തിനിടെ കമ്പനി 8 രൂപ ലാഭവിഹിതമായി നൽകി. 2 ശതമാനമാണ് കമ്പനിയുടെ ഡിവിഡന്റ് യീൽഡ്.
ഭഗേരിയ ഇൻഡസ്ട്രീസ്
ഡൈ ആൻഡ് ഡൈസ് ഇന്റർമീഡിയറ്റുകളുടെ നിർമാണത്തിലും സോളാർ വൈദ്യുതി ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ട കമ്പനിയാണ് ഭഗേരിയ ഇൻഡസ്ട്രീസ്. 20 വർഷത്തിലേറെയായി ലാഭവിഹിതം നൽകുന്നതിൽ കമ്പനി സ്ഥിരത പുലർത്തുന്നു. 2001 സെപ്റ്റംബർ 3 മുതൽ 26 തവണ കമ്പനി ലാഭവിഹിതം നൽകി. 12 മാസത്തിനിെ 1 രൂപയാണ് നിക്ഷേപകർക്ക് പ്രതിയോഹരി ലാഭവിഹിതം ലഭിച്ചത്. ഡിവിഡന്റ് യീൽഡ് 0.60 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications