നിക്ഷേപകരെ ഓഹരിയിലേക്ക് ആകര്‍ഷിക്കാനായി കമ്പനികള്‍ ലാഭവിഹിതങ്ങള്‍ നല്‍കാറുണ്ട്. ലാഭവിഹിതത്തോടൊപ്പം പ്രധാനപ്പെട്ടൊരു പാരിതോഷികമാണ് ബോണസ് ഓഹരിയും ഓഹരി വിഭജനവും. നിക്ഷേപകര്‍ക്ക് ഓഹരിയിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം ഇടപാട് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ബോണസ് ഇഷ്യൂ, ഓഹരി വിഭജനം എന്നിവ വഴി സാധിക്കും. ഓഗസ്റ്റ് മാസത്തില്‍ ബോണസ് ഇഷ്യു, ഓഹരി വിഭജനം എന്നിവ പ്രഖ്യാപിച്ച 5 പ്രധാന ഓഹരികളെ പരിചയപ്പെടാം.
കാമധേനു വെഞ്ചേഴ്സ്
പെയിന്റ് നിര്‍മാണ കമ്പനിയാണ് കാമധേനു വെഞ്ചേഴ്സ്. ജൂണ്‍ 28 ന് ചേര്‍ന്ന കമ്പനി ബോര്‍ഡ് യോഗം 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കാനാണ് തീരുമാനിച്ചത്. ഇതുപ്രകാരം 5 രൂപ മുഖവിലയുള്ള കാമധേനു വെഞ്ചേഴ്സ് ഓഹരികള്‍ കൈവശം വെയ്ക്കുന്നവർക്ക് അധികമായി ഒരു ഓഹരി സൗജന്യമായി ലഭിക്കും.
റെക്കോര്‍ഡ് തീയതിയില്‍ ഓഹരികള്‍ കയ്യിലുള്ളവര്‍ക്കാണ് ബോണസ് ഓഹരികള്‍ ലഭിക്കുക. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഓഗസ്റ്റ് 1 ആണ്. 308 രൂപയാണ് വെള്ളിയാഴ്ചയിലെ ഓഹരി വില.

ലാന്‍കോര്‍ ഹോള്‍ഡിംഗ്സ്
റിയല്‍ എസ്റ്റേറ്റ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലാന്‍കോര്‍ ഹോള്‍ഡിംഗ്സ് റസിഡന്‍ഷ്യല്‍, വാണിജ്യ വസ്തുകളുടെ നിര്‍മാണത്തിലും വില്പനയും നടത്തുന്ന കമ്പനിയാണ്. ജൂലായ് 14 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നൽകാനാണ് കമ്പനി തീരുമാനിച്ചത്. കയ്യിലുള്ള 2 ഓഹരികള്‍ക്ക് ബോണസായി 1 ഓഹരി അധികമായി ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ആഗസ്റ്റ് 18 ആണ്.
ശാരദ എനര്‍ജി ആന്‍ഡ് മിനറല്‍സ്
സര്ദാ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് ശാരദ എനര്‍ജി ആന്‍ഡ് മിനറല്‍സ്. മാംഗനീസ് അധിഷ്ഠിത ഫെറോഅലോയ്കളുടെ നിര്‍മാണവും കയറ്റുമതിയുമാണ് കമ്പനി നടത്തുന്നത്. മേയ് 27 നേ ചേര്‍ന്ന ബോര്‍ഡ് യോഗം 1:10 അനുപാതത്തില്‍ ഓഹരി വിഭജനം തീരുമാനിച്ചു. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഓഗസ്റ്റ് 4 ആണ്.
റെക്കോര്‍ഡ് തീയതിയില്‍ ഓഹരികള്‍ കയ്യിലുള്ളവര്‍ക്ക് ഓഹരി അധികമായി ലഭിക്കും. 10 രൂപ മുഖവിലയുള്ള ഓരോ ഓഹരികളും 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. 1,900 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
ബിസിഎല്‍ ഇന്‍ഡസ്ട്രീസ്
മിത്തെല് ഗ്രൂപ്പിന്റെ ഭാഗമായ ബിസിഎല്‍ ഇൻഡസ്ട്രീസ് ഭക്ഷ്യ എണ്ണ, എഥനോള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ്. 1:10 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. റെക്കോർഡ് തീയതിയിൽ ഓഹരികൾ കയ്യിലുള്ളവർക്ക് നേട്ടം കൊയ്യാം. ഓഹരി വില 452 രൂപ.
നിന്‍ടെക് സിസ്റ്റംസ്
സോഫ്റ്റ്വെയര് ഡെലവപ്മെന്റ് സൊല്യൂഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐടി കമ്പനിയാണ് നിന്‍ടെക് സിസ്റ്റംസ്. 4:5 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരിള്‍ നല്‍കുന്നത്. 5 ഓഹരികല്‍ കയ്യില്‍ വെയ്ക്കുന്നവര്‍ക്ക് 4 അധിക ഓഹരികൾ ലഭിക്കും. റെക്കോഡ് തീയതി ഓഗസ്റ്റില്‍ പ്രഖ്യാപിക്കും. 661 രൂപയിലാണ് ഓഹരി വെള്ളിയാഴ്ച ട്രേഡ് ചെയ്യുന്നത്.
ഓഹരി വിഭജനവും ബോണസ് ഇഷ്യുവും
ലാഭവിഹിതം ഓഹരിയായി നൽകുന്ന മാർഗമാണ് ബോണസ് ഇഷ്യു. ഹോൾഡ് ചെയ്യുന്ന ഓഹരികൾക്ക് അനുപാതികമായി സൗജന്യ ഓഹരികൾ ലഭിക്കും. ബോണസ് ഓഹരിയിൽ മുഖവിലയിൽ മാറ്റം വരുന്നില്ല. ഓഹരി വിഭജനത്തിൽ അധിക ഓഹരികൾ ലഭിക്കുമെങ്കിലും ഇവിടെ മുഖവില കുറയും. ബോണസ് ഇഷ്യൂവിനും ഓഹരി വിഭജനത്തിനും ശേഷം ഓഹരി വില അഡജസ്റ്റ് ചെയ്യപ്പെടും. അധിക ഓഹരികൾ വിപണിയിൽ ലഭ്യമാകുന്നതിനാൽ ബോണസ് ഓഹരി, ഓഹരി വിഭജനത്തിന് ശേഷം ഓഹരിയുടെ ലിക്വിഡിറ്റി ഉയരും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications