റിസർവ് ബാങ്കിന്റെ പണ നയ അവലോകന യോഗത്തിൽ പലിശ നിരക്കുകളിൽ തൽസ്ഥിതി തുടരുമെന്ന പ്രതീക്ഷ വിപണിയെ ബുധനാഴ്ച മുന്നോട്ട് നയിച്ചു. സെൻസെക്സ് ബുധനാഴ്ച 350 പോയിന്റ് അഥവാ 0.56 ശതമാനം നേട്ടത്തിൽ 63,142.96 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 127 പോയിന്റ്(0.68 ശതമാനം) ഉയർന്ന് 18,726.40 ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, വിപണിയിൽ നേട്ടമുണ്ടാക്കിയ മറ്റൊരു വാർത്ത ബിഎസ്എൽഎല്ലിന്റെ മൂന്നാം ഘട്ട പുനരുജ്ജീവന പാക്കേജാണ്.
ബിഎസ്എൻഎല്ലിന് 4ജി, 5ജി സ്പെക്ട്രം അനുവദിക്കുന്നത് ഉൾപ്പെടയുള്ള കാര്യങ്ങൾക്കായി 89,047 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകിയെന്ന വാർത്ത വിപണിയിൽ ടെലികോം രംഗത്തുള്ള 6 ഓഹരികളിൽ കുതിപ്പുണ്ടാക്കി. വോഡഫോൺ ഐഡിയ, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ), ഐടിഐ ലിമിറ്റഡ്, ഭാരതി എയർടെൽ, ഇൻഡസ് ടവേഴ്‌സ്, ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ 14 ശതമാനം വരെ ഉയർന്നു.
എംടിഎൻഎൽ
ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് എംടിഎൻഎൽ ഓഹരികളാണ്. മുംബൈ, ഡൽഹി നഗരങ്ങളിൽ ടെലികോം സേവനങ്ങളെത്തിക്കുന്ന ബിഎസ്എൽഎല്ലിന്റെ അനുബന്ധ കമ്പനിയാണ് എംടിഎൻഎൽ. പുനരുജ്ജീവന പാക്കേജിന് അനുമതി നൽകിയെന്ന വാർത്ത ഓഹരിക്ക് ഊർജമായി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 19.94 രൂപയിൽ നിന്ന് 14.09 ശതമാനം ഉയർന്ന് ബുധനാഴ്ച 22.75 രൂപ വരെ ഓഹരി വിലയെത്തി. വിപണി മൂല്യം 1,411 കോടി രൂപയായി.

വോഡഫോൺ ഐഡിയ
നഷ്ടത്തിലോടുന്ന ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയുടെ ഓഹരികൾ ബുധനാഴ്ച 8 ശതമാനം ഉയർന്നു. ചൊവ്വാഴ്ചയിലെ ക്ലോസിംഗ് വിലയായ 7.08 രൂപയെ അപേക്ഷിച്ച് 8.51 ശതമാനം ഉയർന്ന് ബുധനാഴ്ച 7.68 രൂപയായി. കമ്പനിയുടെ വിപണി മൂല്യം 37,288 കോടി രൂപയായി ഉയർന്നു. നാല് സെഷനുകളിലെ നഷ്ടത്തിന് ശേഷമാണ് ഓഹരികൾ നേട്ടമുണ്ടാക്കിയത്. 33.44 ശതമാനം ഓഹരി പങ്കാളിത്തത്തോടെ സർക്കാറാണ് വോഡാഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമ.
ഐടിഐ ലിമിറ്റഡ്
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഉപകരണ നിർമാതാക്കളായ ഐടിഐ ലിമിറ്റഡിനും നേട്ടത്തിന്റ ഒരു ഭാഗം ലഭിച്ചു. 108.40 രൂപയിൽ നിന്ന് 6.41 ശതമാനം ഉയർന്ന് 116.05 രൂപ വരെ ബുധനാഴ്ച ഐടിഐ ഓഹരികൾ ഉയർന്നു. 4.65 ശതമാനം നേട്ടത്തിൽ 113.55 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ വിപണി മൂല്യം 10,763 കോടി രൂപയായി ഉയർന്നു.
ഇൻഡസ് ടവേഴ്സ്
മൊബൈൽ ടവർ ഇൻസ്റ്റാളേഷൻ സ്ഥാപനമായ ഇൻഡസ് ടവേഴ്സിന്റെ ഓഹരികൾ 4.74 ശതമാനം വരെ ഉയർന്നു. 157.20 രൂപ എന്ന ചൊവ്വാഴ്ചയിലെ ക്ലോസിംഗ് വിലയിൽ നിന്ന് 164.65 രൂപയിലെത്തി. 2.51 ശതമാനം നേട്ടത്തിൽ 161.55 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്.
കമ്പനിയുടെ വിപണി മൂല്യം 43,738 കോടി രൂപയായി ഉയർന്നു.
ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ
ടെലികോം ടവർ കമ്പനിയായ ജിടിഎൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ 3.75 ശതമാനം ഉയർന്ന് 0.83 രൂപയായി. കമ്പനിയുടെ വിപണി മൂല്യം 1026 കോടി രൂപയായി ഉയർന്നു.
ഭാരതി എയർടെൽ
പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെല്ലിന്റെ ഓഹരിയും ഉച്ചകഴിഞ്ഞുള്ള സെഷനിൽ 2.19 ശതമാനം ഉയർന്ന് 847.35 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം 4.71 ലക്ഷം കോടി രൂപയായി ഉയർന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന 888 രൂപയിൽ നിന്ന് 5 ശതമാനം താഴെയാണ് ഓഹരി വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 1.78 ശതമാനം നേട്ടത്തിൽ 844.25 രൂപയിലാണ് വെള്ളിയാഴ്ചത്തെ ക്ലോസിംഗ്.
ബിഎസ്എല്ലിന് പുനരുജ്ജീവനം
മൂന്നാമത്തെ പുനരുദ്ധാരണ പാക്കേജിന് കീഴിൽ, ബിഎസ്എൻഎല്ലിന്റെ മൊത്തം അംഗീകൃത മൂലധനം 1.50 ലക്ഷം കോടി രൂപയിൽ നിന്ന് 2.10 ലക്ഷം കോടി രൂപയായി ഉയർന്നു. 4ജിയുടെ വരവോടെ വോയ്‌സ് കോളുകളും കുറഞ്ഞ നിരക്കിൽ നൽകി ജിയോ നടത്തിയ മത്സരത്തിലാണ് ബിഎസ്എൻഎല്ലിന് കാലിടരിയത്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്നുള്ള കടുത്ത മത്സരത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയുള്ള ബിഎസ്എൻഎൽ പിന്നോട്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications