ഒരു ഓഹരിയെ നിക്ഷേപത്തിനായി പരിഗണിക്കണമോ എന്ന് തീരുമാനിക്കാൻ നിരവധി ഘടകങ്ങളുണ്ട്. സാങ്കേതിക വിശകലനവും ഓഹരിയുടെ അടിസ്ഥാന വിശകലനും നടത്തിയാണ് നിക്ഷേപത്തിന് തീരുമാനിക്കുന്നത്. ദീർഘകാല നിക്ഷേപത്തിൽ പിഇ അനുപാതം വലിയ പ്രധാന്യം വഹിക്കുന്നുണ്ട്.
കുറഞ്ഞ പിഇ അനുപാതമുള്ള ഓഹരികളെ വാല്യു സ്റ്റോക്ക് ആയാണ് പരിഗണിക്കുന്നത്. ഇവ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായവയാണ്. ട്രെൻഡ്ലൈൻ ഡാറ്റ പ്രകാരം കാനറ ബാങ്ക്, അദാനി പവര്‍, ബജാജ് ഹോൾഡിംഗ്സ് അടക്കം 6 ഓഹരികൾ അതാണ് ഇന്‍ഡസ്ട്രി പിഇയേക്കാള്‍ താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. വിശദമായി നോക്കാം.
എന്താണ് പിഇ അനുപാതം
അടിസ്ഥാന വിശകലനത്തിന് ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നാണ് പ്രതിയോഹരി വരുമാനവും (ഇപിഎസ്) വിപണി വിലയും തമ്മിലുള്ള അനുപാതമായ പിഇ അനുപാതം. വിപണി വിലയെ ഇപിഎസ് കൊണ്ട് ഹരിച്ചാണ് പിഇ അനുപാതം കണക്കാക്കുന്നത്. ഇന്‍ഡസ്ട്രി പിഇ യേക്കാളും സമാന കമ്പനികളെക്കാളും കുറഞ്ഞ പിഇ നിലനിർത്തുന്ന കമ്പനികൾ മികച്ചവയായി കണക്കാക്കാം.

പുതിയ പദ്ധതികളിൽ വലിയ തോതിൽ നിക്ഷേപിച്ച കമ്പനികളിലോ വളര്‍ച്ചയുടെ പാതയിലുള്ളതും മികച്ച പ്രകടനം, ഉയർന്ന ലാഭ വിഹിതം എന്നിവ നൽകുന്ന കമ്പനിയിലും പിഇ അനുപാതം ഉയര്‍ന്നു നില്ക്കാം.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്
പ്രതിരോധ വകുപ്പിന് കീഴിലുള്ള നവരത്ന സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍). വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിര്‍മാണത്തിലും കമ്യൂണിക്കേഷന്‍ റഡാര്‍, നാവിഗേഷന്‍ കംപ്യൂട്ടര്‍ തുടങ്ങി വ്യോമസേനയുടെ എയര്‍ക്രാഫ്റ്റുകളിലും ഹെലികോപ്ടറുകളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും എച്ച്എഎല്‍ നിര്‍മിക്കുന്നു. 21.4 മടങ്ങാണ് എച്ച്എഎല്ലിന്റെ പിഇ അനുപാതം. ഇന്‍ഡസ്ട്രി പിഇ 32 മടങ്ങാണ്. 1.24 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള എച്ച്എഎല്‍ ഓഹരിയുടെ വില 3686 രൂപയാണ്.
അദാനി പവര്‍
അദാനി ഗ്രൂപ്പിന് കീഴിലുള്ള മള്‍ട്ടിനാഷണല്‍ വൈദ്യുത ഉത്പാദകരാണ് അദാനി പവര്‍. അഹമ്മദാബാദിലെ ഖോഡിയാറില് 12,450 മെഗാവാട്ട് ശേഷിയുള്ള സ്വകാര്യ താപവൈദ്യുത നിലയം കമ്പനിക്കുണ്ട്. ഗുജറാത്തിലെ നലി, കച്ച് എന്നിവിടങ്ങളില്‍ 40മെഗാവാട്ട് സോളാര്‍ പ്ലാന്റും കമ്പനിക്കുണ്ട്. അദാനി പവര്‍ ഓഹരിയുടെ പഇ 9.9 മടങ്ങാണ്. സെക്ടര്‍ പിഇ 42.3 മടങ്ങാണ്. 1.06 കോടി രൂപയാണ് വിപണി മൂല്യം ഓഹരി വില 270 രൂപ.
ഭാരത് ഇലക്ട്രോണിക്സ്
പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഭാരത് ഇലക്ട്രോണിക്സ്. നവരത്ന പദവിയുടെ കമ്പനിയുടെ ഓഹരികള്‍ 29.5 മടങ്ങ് പിഇയാിലാണ് ട്രേഡ് ചെയ്യുന്നത്. ഇന്‍ഡസ്ട്രി പിഇ 32 മടങ്ങാണ്. 87973 കോടി് രൂപയാണ് വിപണി മൂല്യം. ഓഹരി വില 119.45 രൂപ.
ബജാജ് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്
ബജാജ് ഗ്രൂപ്പിന് കീഴിലുള്ളൊരു ഹോള്‍ഡിംഗ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയാണ് ബജാജ് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്. എന്‍ബിഎഫ്സിയായി രജിസ്റ്റര്‍ ചെയ്ത കമ്പനി ബജാജ് ഫിന്‍സെര്‍വിലും ബജാജ് ഓട്ടോ ലിമിറ്റഡിലും 30 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 15.5 മടങ്ങ് പിഇയിലാണ് ബജാജ് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. ഇന്‍ഡസ്ട്രി പിഇ 27.5. ഓഹരി വില 6755.50 രൂപ.
കാനറ ബാങ്ക്
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറ ബാങ്ക് കുറഞ്ഞ പിഇയിലാണ് വ്യാപാരം നടക്കുന്നത്. 5 മടങ്ങാണ് കാനറ ബാങ്കിന്റെ പിഇ അനുപാതം. ഇന്‍ഡസ്ട്രി പിഇ 18.5 മടങ്ങാണ്. 56,419 കോടി രൂപയാണ് വിപണി മൂല്യം. ഓഹരി വില 315 രൂപ.
ഐഡിബിഐ ബാങ്ക്
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെയും കേന്ദ്ര സർക്കാറിന്റെയും ഉടമസ്ഥതയിലുള്ള ഇൻസ്ട്രിയൽ ബാങ്കാണ് ഐഡിബിഐ ബാങ്ക്. 15.5 മടങ്ങാണ് ഐഡിബിഐ ബാങ്കിന്റെ പിഇ അനുപാതം. ഇന്‍ഡസ്ട്രി പിഇ 18.5 മടങ്ങാണ്. 57,364 കോടി രൂപ വിപണി മൂല്യം. ഓഹരി വില 54.20 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications